ഫുട്ബോള്‍ കളികളില്‍ അമരനായിരുന്ന ഡിയേഗോ മറഡോണ യാത്രയായി. കണ്ണീരുണങ്ങാതെ അര്‍ജന്റീന തങ്ങളുടെ പ്രിയ രാജകുമാരനു വിടചൊല്ലി.
മറഡോണയുടെ നിര്യാണത്തില്‍ കാനഡയിലെ മലയാളി സംഘടനകളുടെ സംഘടനയായ നാഷണല്‍ ഫെഡറേഷന് ഓഫ് മലയാളീസ് ഇന്‍ കാനഡ (നെഫ് മാസ്) അനുശോചനം രേഖപ്പെടുത്തി. ഫുട്ബോള്‍ കളിയില്‍ ഈ നൂറ്റാണ്ടിലെ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു ലോകത്തിനു വിസ്മയമായി തീര്‍ന്ന മറഡോണ വരുംതലമുറകളുടെ ഹൃദയത്തില്‍ ജീവിക്കുമെന്നതില്‍ സംശയമില്ല.
ഡിയേഗോ മറഡോണയുടെ നിര്യാണത്തില്‍ കനേഡിയന്‍ മലയാളി ഐക്യവേദി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാജശ്രീ നായര്‍, ദേശീയ വൈസ് പ്രസിഡണ്ട് അജു ഫിലിപ്പ്, നാഷണല്‍ സെക്രട്ടറിമാരായ ജോണ്‍ നൈനാന്, സജീബ് ബാലന്, തോമസ് കുര്യന്, ജോജി തോമസ്, മനോജ് ഇടമന, നാഷണല്‍ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക് ,നാഷണല്‍ ജോയിന്റ് ട്രഷറര്‍ സജീബ് കോയ, ടിനോ വട്ടം, ജെയ്സണ്‍ ജോസഫ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു