തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍, പ്രോക്സി മാര്‍ഗങ്ങളിലൂടെ വോട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.
ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ശിപാര്‍ശ ചെയ്യും. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് തപാല്‍ വോട്ട് ചെയ്യാന്‍ അനുവാദം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാറിന് തെരഞ്ഞെടുപ്പ് കമീഷന് ശിപാര്‍ശ ചെയ്തതിന് പിന്നാലെയാണ് കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് പരീക്ഷിക്കാനുള്ള സാധ്യത തെളിയുന്നത്.