കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന് കുവൈറ്റ് (KODPAK) പ്രതിനിധികള്‍ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജിനെ സന്ദര്‍ശിച്ചു. സംഘടന കഴിഞ്ഞ അഞ്ചു വര്‍ഷമായി കുവൈറ്റിലും നാട്ടിലും ചെയ്ത ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ അംബാസിഡറെ ധരിപ്പിച്ചു.
കുവൈറ്റില്‍ പലവിധ കാരണങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കോട്ടയംകാര്‍ക്ക് (KODPAK)എന്നും ഒരു സഹായം ആണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കാലഘട്ടത്ത് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കിടയില്‍ സഹായഹസ്തവുമായി സംഘടന നിലകൊണ്ടു. കുവൈറ്റിന്റെ വിവിധ സ്ഥലങ്ങളില്‍ ഇന്‍ഡ്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ അംബാസിഡറെ ധരിപ്പിക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്ക് വേണ്ടി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും സംഘടനയുടെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് ഭാരവാഹികള്‍ ഉറപ്പ് നല്കി. സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എംബസ്സിയുടെ പിന്തുണ ഇന്ത്യന്‍ സ്ഥാനപതി വാഗ്ദാനം ചെയ്തു. കുവൈറ്റും ഇന്‍ഡ്യയും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നല്ല ബന്ധത്തെ അദ്ദേഹം എടുത്തു കാട്ടി.
വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ തന്റെ പ്രവര്ത്തനങ്ങള്ക്കൊണ്ട് ഇന്‍ഡ്യന്‍ സമൂഹത്തിന്റെ മനസ്സുകളില്‍ സ്ഥാനം പിടിച്ച അംബാസിഡര്‍ക്ക് KODPAK അഭിനന്ദനം അറിയിച്ചു. പ്രസിഡന്റ് ഡോജി മാത്യു ,ജനറല്‍ സെക്രട്ടറി രതീഷ് കുമ്പളത്, അനൂപ് സോമന്, ജസ്റ്റിന് ജെയിംസ് ,സുമേഷ് ടി.എസ്, ഷൈജു എബ്രഹാം,ജോജോ ജോര്‍ജ്ജ്,ഭൂപേഷ് എന്നിവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍