Image

മിനിക്കവിത (റെജീസ് നെടുങ്ങാടപ്പള്ളി)

Published on 16 December, 2020
മിനിക്കവിത (റെജീസ് നെടുങ്ങാടപ്പള്ളി)
പൂര്‍ത്തിയാവാന്‍
ഒരിക്കലും നേരം തികയാത്തൊരു
പൊള്ളും ഭ്രമണഭൂമിയായ്
നിന്റെ യൂഥപഥത്തില്‍ ഞാന്‍!

നിന്റെ നക്ഷത്രക്കണ്ണുകളിലേക്ക്
പറന്നുയരാന്‍
കൊതിക്കും സ്വപ്ന പൈതലിന്‍
കണ്‍തിളക്കമായ് ഞാന്‍!

നിന്നേ കാത്ത ഹൃത്തിന്‍
കടലാഴത്തിലേക്ക് കപ്പലിറക്കാന്‍
തിരയടിക്കും നീലനാവികന്റെ
തീരാകാമാവേശത്തിന്‍ കടലിളക്കമായ് ഞാന്‍!

നിന്റെ സസ്യം മണക്കുന്ന
ആത്മാവിന്നാകാശാതിര്‍ത്തിയിലേക്ക്
ഉയര്‍ന്നലയുവാന്‍ തുടിക്കുമുടല്‍ത്തിരയുടെ
വൈമാനികവെമ്പലായ് ഞാന്‍!

എന്റെ പച്ചിച്ച മരുഭൂമിയുടെ
തീരാദാഹത്വരയെ കടന്നുപോകും
കനല്‍ക്കാറ്റിന്റെ
കനമില്ലാച്ചിറകിലൊരപ്പൂപ്പന്‍ താടിയായ് നീ!

അങ്ങനെ-
എരിഞ്ഞടങ്ങുമൊരവസാന-
പകലിന്‍ തീരത്ത്-
പ്രപഞ്ചമുദ്രകളെല്ലാമഴിച്ചെറിഞ്ഞ്,
അസ്തമവൃത്തത്തിളക്കത്തില്‍
ചിലപ്പോള്‍-
മൈ്രേയയ പ്രതിമകളായ്,
അല്ലെങ്കില്‍-
പ്രണയഭ്രൂണമായ്,
നീയും ഞാനുമായ്,
സ്ഥാവരനിയമങ്ങളെയെല്ലാം റദ്ദ് ചെയ്ത്,
ജംഗമസ്വര്‍ഗ്ഗങ്ങളിലൂടെ ,
വഴുകിയങ്ങനെയങ്ങനെ....

(ഈ കൊറോണ കാലത്ത്, വാട്ട്‌സ്ആപ് പ്രേമത്തില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട മിനിയെന്ന മലയാളി പെണ്ണിന് എഴുതിയത്).

Join WhatsApp News
നല്ല കവിത 2020-12-17 14:35:57
റെജീസിന് നല്ല കവിത എഴുതാനും അറിയാം
josecheripuram 2020-12-17 18:06:41
Well written Rejice, Continue writing we are here to read. Mini wrote that's why it is Mini Kavitha.
manohar thomas 2020-12-17 19:04:31
നല്ല കവിതകൾ മനസ്സിനൊരു തൂവൽ സ്പര്ശമാണ്
josecheripuram 2020-12-17 20:00:28
The comment "Nalla Kavita"I disagree with that, Rejice always wrote "Nalla Kavitha".If you did not understand it, It's not his fault.
josecheripuram 2020-12-17 21:22:41
"MINI" enna "Name would have given you more response than,Rejice.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക