അമേരിക്കന്‍ ജനാധിപത്യത്തിന് സംഭവിച്ച നികത്താനാവാത്ത മുറിവ്. ഇതിനു നേതൃത്വം നല്‍കിയവരെ തിരഞ്ഞു പിടിച്ചു ശിക്ഷിക്കേണ്ടിയിരിക്കുന്നു .
കോണ്‍ഗ്രസ്സില്‍ പ്രസിഡന്റ്റ് തിരഞ്ഞെടുപ്പു സാക്ഷ്യപ്പെടുത്തല്‍ നടക്കുന്ന സമയം ഇതുപോലുള്ള ഒരു ആക്രമണം നടക്കരുതായിരുന്നു. തിരഞ്ഞെടുപ്പില്‍ അപാകതകള്‍ വന്നിട്ടുണ്ടെങ്കില്‍ അവയ്ക്ക് ചര്‍ച്ചകള്‍ കൊണ്ടുവേണം പരിഹാരം കാണുവാന്‍, അല്ലാതെ അരാജകത്വംസൃഷ്ടിച്ചല്ല.
സമാധാനപരമായ പ്രകടനം, പ്രതിഷേധം അനുവദനീയം. എന്നാല്‍ ഇതുപോലുള്ള അതിക്രമങ്ങള്‍ ജനാതിപത്യ നടപടിക്രമമല്ല. ഇവിടെ സുരക്ഷിതത്വം നടപ്പില്‍ വരുത്തുന്നതിലും പാകപ്പിഴകള്‍ വന്നിരിക്കുന്നു. തലസ്ഥാനത്തു ഇതിനു മുന്‍പും പലേ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. അവിടെല്ലാം നിയമ പാലകര്‍ കര്‍ശനമായി ഇടപെട്ടു അതിക്രമികളെ നിയന്ത്രിച്ചു.
അമേരിക്കയുടെ അഭിമാനമായ നമ്മുടെ ജനാധിപത്യം കാത്തുസൂക്ഷിക്കേണ്ട ഇരിപ്പിടമാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ എന്തുകാരണത്താലോ ഇന്നലെ വേണ്ട സുരഷാ നടപടികള്‍ തലസ്ഥാന പോലീസ് അധികൃതര്‍ എടുത്തില്ല.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ എല്ലാവരും നടന്ന അതിക്രമത്തെ പരസ്യമായി അപലപിച്ചു.
ഇതിന്റ്റെ പിന്നില്‍ ആരെല്ലാം പ്രവര്‍ത്തിച്ചു? പാര്‍ട്ടി സംഘടിപ്പിച്ച ഒരു പ്രകടനമല്ല ഇന്നലെ നടന്നത്. ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിക്കുന്ന ഒരു കൂട്ടമാണ് അവിടെ എത്തിയത്. അതിക്രമികളെ ഉള്ളില്‍ പ്രവേശിക്കുന്നതിന് അനുവദിച്ചുകൂടായിരുന്നു. തലസ്ഥാന നഗരിയില്‍ നിലകൊള്ളുന്ന മറ്റെല്ലാ പ്രധാന സ്ഥാപനങ്ങളും പരിരക്ഷിക്കുന്നുണ്ടല്ലോ.
കോണ്‍ഗ്രസ്സ് മന്ദിരത്തില്‍ സുപ്രധാനമായ ഒരു നടപടി ക്രമം അരങ്ങേറുന്ന സമയം, ഇന്നലെ, ട്രംപ് ആ പ്രകനക്കാരോട് പരസ്യമായി സംസാരിക്കരുതായിരുന്നു. എന്തു സംഭവിച്ചു, ട്രംപിനെ അനുകൂലിച്ചു സംസാരിക്കുന്നതിന് ഒരുങ്ങി എത്തിയ പാര്‍ട്ടി നേതാക്കള്‍ ട്രംപിന് എതിരായി സംസാരിച്ചു.
ഡൊണാള്‍ഡ് ട്രംപിന് തല ഉയര്‍ത്തിപ്പിടിച്ചു വൈറ്റ് ഹൗസില്‍ നിന്നും ഇറങ്ങിപ്പോകുന്നതിനുള്ള അവസരമാണ് ഇന്നലെ നഷ്ടപ്പെടുത്തിയത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്സുവരെ ട്രപില്‍ നിന്നും അകന്നു നില്ക്കുവാന് നോക്കുന്നു.
സ്വരാജ്യസ്നേഹികളോ, ദേശാഭിമാനികളോ അല്ല ഇന്നലെ തലസ്ഥാന നഗരിയില്‍ അതിക്രമം അഴിച്ചുവിട്ടത് ട്രംപിന്റ്റെ പരാജയത്തില്‍ അമര്‍ഷം നിറഞ്ഞ ഒരു കൂട്ടം. കഴിഞ്ഞ മാസങ്ങളില്‍ പലേ പട്ടണങ്ങളിലും തലസ്ഥാനത്തും ഇതുപോലുള്ള അതിക്രമങ്ങള്‍ നടന്നു . അതിനെ അപലപിച്ചു. അതുപോലതന്നെ ഇതിനെയും എല്ലാവരും അപലപിക്കണം.
ബി ജോണ്‍ കുന്തറ