കോഴിക്കോട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ക്ക് ഗുരുതര പരിക്ക്
Published on 16 June, 2012
കോഴിക്കോട്: തൊണ്ടയാട് മെഡിക്കല്‍ കോളജ്
റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ആദ്യം ഗുഡ്സ്
ഓട്ടോയിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തീപിടിച്ച ഓട്ടോ എതിരേ
വന്ന കാറിലിടിച്ചു. കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു.
ഇതിനിടെ കാറിലിടിച്ച് ഒരു ബൈക്ക് മറിയുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍
കാറിനും തീപിടിച്ചിരുന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ
ആശുപത്രിയിലെത്തിക്കാന്‍ നേതൃത്വം നല്‍കിയത്.
മെഡിക്കല്‍ കോളജില്‍ നിന്നും
കോഴിക്കോട് നഗരത്തിലേക്ക് പോകുകയായിരുന്ന ഗോപിക ബസ് ആണ് അപകടത്തില്‍
പെട്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല