-->

Health

വീട്ടിലിരുന്നും കോവിഡ് പരിശോധിക്കാം, ടെസ്റ്റ് കിറ്റ് ഉടന്‍ യാഥാര്‍ഥ്യമാകും

Published

on

ഇനി വീട്ടിലിരുന്നും കോവിഡ് പരിശോധിക്കാം. ബ്രിട്ടീഷ് ശാസ്ത്രജ്ഞരാണ് പുതിയ ടെസ്റ്റ് കിറ്റ് രൂപകല്‍പന ചെയ്തത്. ഉമിനീര്‍ പരിശോധനയിലൂടെ കോവിഡ്  ഉണ്ടോ എന്ന് വീട്ടിലിരുന്നുതന്നെ അറിയാന്‍ സാധിക്കുന്ന ഒരു ടെസ്റ്റ് ആണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് രണ്ടു മണിക്കൂറിനുള്ളില്‍ അറിയാന്‍ സാധിക്കുന്ന ഈ പരിശോധന ഉടന്‍ യാഥാര്‍ഥ്യമാകും.

വെല്‍കം സാംഗര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഗവേഷകരാണ് ഈ ടെസ്റ്റ് വികസിപ്പിച്ചത്. ഇപ്പോഴുള്ള സ്വാബ് മെതേഡിനെക്കാള്‍ എളുപ്പത്തില്‍ സാമ്പിള്‍ ശേഖരിക്കാന്‍ ഇതിലൂടെ സാധിക്കുന്നു.  മൂക്കിലെയോ തൊണ്ടയിലെയോ സ്രവങ്ങള്‍ ശേഖരിച്ച് പരിശോധിക്കുന്ന ഞഠജഇഞ ലാബ് പരിശോധന പോലെ കൃത്യമായ ഫലം നല്‍കുന്നതാണ് പുതിയ പരിശോധനയും. വീട്ടില്‍ വച്ചു നടത്തുന്ന ഗര്‍ഭപരിശോധന (ജൃലഴിമിര്യ ലേേെ) പോലെയാണ് ഈ ടെസ്റ്റിന്റെ റിസല്‍റ്റും കിട്ടുന്നത്.

പരിശോധനയുടെ രണ്ടാംഘട്ടത്തില്‍ സാമ്പിളിന് ഒരു ബാര്‍കോഡ് നല്‍കുകയും തുടര്‍ന്ന് അണുബാധയുണ്ടോ എന്ന്  ഉറപ്പിക്കാന്‍ ഒരു പ്രത്യേക ജനിതക സീക്വന്‍സിങ്ങ് ഫസിലിറ്റിക്കു കൈമാറുകയും ചെയ്യും.  ഈ പുതിയ ടെസ്റ്റ് കൃത്യതയുള്ളതും,  കുറഞ്ഞതും, വേഗത്തിലുള്ളതും ഏതു സ്ഥലത്തു വച്ചും നടത്താവുന്നതും ആണ്.

പരിമിതമായ മെഡിക്കല്‍ റിസോഴ്സസ് ഉള്ള രാജ്യങ്ങളില്‍പ്പോലും  വലിയ ഒരു വിഭാഗം ജനങ്ങളില്‍ ഈ രീതിയില്‍ പരിശോധന നടത്താനാകും എന്ന് 'സയന്‍സസ് അഡ്വാന്‍സസ് ' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രണ്ടു ഡോസും സ്വീകരിച്ചാല്‍ മരണവും ആശുപത്രിവാസവും ഒഴിവാക്കാമെന്ന് അധികൃതര്‍

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

18 വയസ് കഴിഞ്ഞവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണമെന്ന് ഐ എം എ

വാക്‌സീന്‍: അസ്വസ്ഥതകളില്‍ ഭീതി വേണ്ട, 3 ദിവസംകൊണ്ട് മാറുമെന്ന് ഡോക്ടര്‍മാര്‍

ക്ഷയരോഗ നിവാരണത്തിന് കേരളത്തിന് കേന്ദ്ര അവാര്‍ഡ്

മരുന്നുകളെ ചെറുക്കുന്ന അതിമാരക ഫം​ഗസിനെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്ത് കണ്ടെത്തി

രക്തം കട്ടപിടിക്കുന്നു; ഓക്‌സ്ഫഡ് വാക്‌സീന്റെ ഉപയോഗം കൂടുതല്‍ രാജ്യങ്ങള്‍ നിര്‍ത്തുന്നു

കൊറോണ വൈറസ്ബാധ പ്രമേഹത്തിനു കാരണമാകുമെന്ന് കണ്ടെത്തല്‍

കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് രോഗം വന്നാലും ഗുരുതരമാകില്ല

തിങ്കളാഴ്ച നല്ല ദിവസമല്ല, ഹാര്‍ട്ട് വരാന്‍ സാധ്യത കൂടിയ ദിവസമെന്ന് പഠനം

അമിതവണ്ണമുള്ളവരില്‍ കോവിഡ് വാക്‌സീന് ഫലപ്രാപ്തി കുറയുന്നുവെന്ന് പഠനം

കോവിഡ് മുക്തരിയില്‍ മുടികൊഴിച്ചിലും, ഉത്കണ്ഠയും

സ്ത്രീകള്‍ക്ക് കൊറോണ വൈറസിനെ കൂടുതല്‍ ചെറുക്കാനാകുമെന്ന് പഠനം

ആദ്യലക്ഷണം ഗന്ധവും രുചിയും നഷ്ടപ്പെടുക, മാരക വൈറസ് വേരിയന്റ് ലക്ഷണങ്ങള്‍ ഇവ

കോവിഡ് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരെന്ന് പഠനം

ദീര്‍ഘകാല കോവിഡ് രോഗികളുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ തുടരും

കാന്‍സര്‍ രോഗികള്‍ക്കും കോവിഡ് വാക്സീന്‍ സ്വീകരിക്കാമെന്ന് വിദഗ്ധര്‍

കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം പുതിയ കാന്‍സര്‍ രോഗികള്‍

കോവിഡ് മണത്തറിയും, ഇറ്റലി നായ്ക്കളുടെ സേവനം ലഭ്യമാക്കുന്നു

കോവിഡ് മുക്തരില്‍ പ്രതിരോധ സംവിധാനം 6 മാസത്തേക്കെങ്കിലും ഉണ്ടാകുമെന്ന്

പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കോവിഡിനെ ചെറുക്കാം

അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം

വാക്‌സിന്‍ പാര്‍ശ്വഫലംമൂലം നോര്‍വേയില്‍ 23 പേര്‍ മരിച്ചു

ക്ഷീണം, ഉറക്കക്കുറവ്, ബലഹീനത; കോവിഡ് മുക്തരില്‍ ഇവയും

ശൈത്യകാലത്ത് കോവിഡ് പിടിപെട്ടാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുമെന്ന്

ഡിസീസ് 10 വരുന്നു, കോവിഡിനേക്കാള്‍ മാരകം

കോവിഡിന്റെ 120 പുതിയ വകഭേദങ്ങള്‍ കണ്ടെത്തി, അതി ജാഗ്രത വേണമെന്ന്

കോവിഡ് കാലത്ത് ഉറക്കത്തിന്റെ പ്രധാന്യം മറക്കരുത്

കോവിഡിന്റെ പുതിയ വകഭേദം 56 ശതമാനം അധിക രോഗവ്യാപന ശേഷിയുള്ളത്

തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന അമീബ, അമേരിക്കയില്‍ പടരുന്നു

View More