-->

America

ക്‌നാനായ വുമണ്‍സ് ഫോറത്തിന് നവ നേതൃത്വം

Published

on

ഒഹായോ: വടക്കേ അമേരിക്കയിലെ ക്‌നാനായ വനിതാ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ വുമണ്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഗഇണഎചഅ) 2021-23 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. ദിവ്യ വള്ളിപ്പടവില്‍ (ഒഹായോ), പ്രസിഡന്റ്, അപര്‍ണ്ണ ജീമോന്‍ (ഫിലാല്‍ഡല്‍ഫിയ) വൈസ് പ്രസിഡന്റ്, ജാക്വിലിന്‍ താമറാത്ത് (ന്യൂയോര്‍ക്ക്) സെക്രട്ടറി, ഷീനാ കിഴക്കേപ്പുറത്ത് (കാനഡ) ജോയിന്റ് സെക്രട്ടറി, ലിസ് മാമ്മൂട്ടില്‍ (ഡാളസ്) ട്രഷറര്‍, സുമ പുറയംപള്ളിയില്‍ (താമ്പ) ജോയിന്റ് ട്രഷറര്‍, ബിസ്മി കുശക്കുഴിയില്‍(ഹൂസ്റ്റണ്‍) റീജിയണ്‍ വൈസ് പ്രസിഡന്റ്, സെലിന്‍ എടാട്ടുകുന്നേല്‍ (ലോസ് ആഞ്ചല്‍സ്) റീജിയണ്‍ വൈസ് പ്രസിഡന്റ് എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍.

ക്‌നാനായ സമുദായത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നും വ്യതിചലിക്കാതെ വടക്കേ അമേരിക്കയിലുള്ള മുഴുവന്‍ ക്‌നാനായ വനിതകളെയും പരസ്പരം പരിചയപ്പെടുത്തി അവരുടെ സമഗ്രവികസനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രധാന ലക്ഷ്യമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോ. ദിവ്യ വള്ളിപ്പടവില്‍ പ്രസ്താവിച്ചു. ഇതോടൊപ്പം വളര്‍ന്നുവരുന്ന തലമുറയെ കാര്യപ്രാപ്തിയും കര്‍മ്മശേഷിയുമുള്ളവരാക്കി മാറ്റി കുടുംബത്തിനും സമൂഹത്തിനും അഭിമാനകരമായ വ്യക്തിത്വങ്ങളായി മാറ്റിയെടുക്കുക എന്ന ലക്ഷ്യപ്രാപ്തിക്കുവേണ്ടി വിവിധ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കുന്നതാണെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിലൂടെ  സന്തുഷ്ട കുടുംബം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് എല്ലാ യൂണിറ്റുകളിലെയും വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുവാന്‍ ഗഇണഎചഅ തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു.

നിലവില്‍ ഒഹായോ ക്‌നാനായ വുമണ്‍സ് ഫോറത്തിന്റെ പ്രസിഡന്റായ ഡോ. ദിവ്യ 2016-18 കാലഘട്ടത്തില്‍ ഗഇണഎചഅ യുടെ സെക്രട്ടറി, 2012 ലും 2017 ലും ഹൂസ്റ്റണ്‍ ക്‌നാനായ വുമണ്‍സ് ഫോറത്തിന്റെ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അപര്‍ണ്ണ 2018 - 20 കാലഘട്ടത്തില്‍ ഗഇണഎചഅ യുടെ എക്‌സിക്യൂട്ടീവിലും, ക്‌നാനായ ടൈംസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലും പ്രവര്‍ത്തിച്ച പരിചയവുമായാണ്  സ്ഥാനത്തേക്ക് കടന്നുവന്നിരിക്കുന്നത്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജാക്വിലിന്‍ ന്യൂയോര്‍ക്ക് വുമണ്‍സ് ഫോറത്തിന്റെ ട്രഷറര്‍, ഏരിയ റപ്രസന്റേറ്റീവ്  എന്നീ നിലകളില്‍  പ്രവര്‍ത്തിച്ച ജാക്വിലിന്‍ താമറാത്ത് മികച്ച ഒരു സംഘാടകയും വാഗ്മിയുമാണ്.

ജോയിന്റ് സെക്രട്ടറിയായ ഷീനാ കിഴക്കേപ്പുറത്ത് 2016-18 കാലഘട്ടത്തില്‍ കാനഡ വുമണ്‍സ് ഫോറത്തിന്റെ പ്രസിഡന്റും നിലവില്‍ ട്രഷററുമാണ്.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ലിസ് മാമ്മൂട്ടില്‍ നിലവില്‍ ഡാളസ് വുമണ്‍സ് ഫോറത്തിന്റെ പ്രസിഡന്റും മികവുറ്റ സംഘാടകയുമാണ്.

താമ്പാ ക്‌നാനായ കമ്മ്യൂണിറ്റി വിമന്‍സ് ഫോറം പ്രസിഡന്റ് കൂടിയായ സുമ പുറയംപള്ളിയില്‍ സംഘടനാപ്രവര്‍ത്തനങ്ങളിലുള്ള തന്റെ പരിചയവുമായാണ് ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത്.
ഹൂസ്റ്റണ്‍ വിമന്‍സ് ഫോറം പ്രസിഡന്റായി പ്രവര്‍ത്തിച്ച ബിസ്മി കുശക്കുഴിയില്‍, ലോസ് ഏഞ്ചല്‍സ് വിമന്‍സ് ഫോറം പ്രസിഡന്റ് സെലിന്‍ എടാട്ടുകുന്നേല്‍ എന്നിവരാണ് പുതിയ റീജിയണ്‍ വൈസ് പ്രസിഡന്റുമാര്‍.

റിപ്പോര്‍ട്ട്: ഡോ. ദിവ്യ വള്ളിപ്പടവില്‍


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പോലീസിന്റെ വെടിയേറ്റു മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

നീരാ ടെന്‍ഡന്‍ വൈറ്റ് ഹൗസ് സീനിയര്‍ അഡ് വൈസര്‍

പ്രൊട്ടസ്റ്റന്റ് ഡിനോമിനേഷനു ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഷപ്പ്

വി സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ.... ആ പുല്ലാങ്കുഴല്‍ നാദവും : രവിമേനോന്‍

'പ്രേ ഫോര്‍ ഇന്ത്യ' മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍

പശ്ചിമേഷ്യ സംഘര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലതു- ഇടതുപക്ഷ ചേരിതിരിവ്

ഡാളസ് സൗഹൃദ വേദിയുടെ മാതൃ ദിനാഘോഷം

മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍

ഇസ്രായേലിനിത് നിലനില്‍പിന്റെ പ്രശ്‌നം. (സാം നിലമ്പള്ളില്‍)

പ്രവാസി മലയാളി ഫെഡറേഷൻ  നോർത്ത് അമേരിക്ക അനുശോചിച്ചു 

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

കോവിഡ് കാലത്തെ കൃഷി

കോവിഡ് സഹായ പദ്ധതി: ഫോമയും, അംഗസംഘടനകളും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു

സീറോ-മലബാർ അല്മായ സിനഡ്: ചാക്കോ കളരിക്കൽ

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാം,സി ഡി സി

നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ഡോ. മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്.

സുപ്രസിദ്ധ പുല്ലാങ്കുഴല്‍ വിദഗ്ധന്‍ വി സി ജോര്‍ജ് അന്തരിച്ചു.

കാര്‍ട്ടൂണ്‍: (സിംസണ്‍)

പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 23-ന്

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിലൻ  അനുശോചിച്ചു.

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

കെ.ഒ. ചാക്കോ (87) കോട്ടയത്ത് നിര്യാതനായി 

കോവിഡിൽ വലയുന്ന ഇന്ത്യക്കായി പ്രാർത്ഥനകളുമായി കോശി തോമസ് പ്രചാരണ ആസ്ഥാനത്ത് മതാന്തര ഒത്തുചേരൽ

പ്രമേഹ രോഗത്തിനു ചികിത്സ നല്‍കിയില്ല, മകള്‍ മരിച്ചു, അമ്മയ്ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ

മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ 42 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആള്‍ നിരപരാധിയെന്ന്!

മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യന്‍ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളര്‍

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിച്ച മന്ത്രി വി മുരളീധരനെതീരെ ജോൺ ബ്രിട്ടാസ് എം.പി.

റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജര്‍

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു

View More