-->

VARTHA

ചെറുവള്ളി എസ്റ്റേറ്റ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി; ശബരിമല വിമാനത്താവള പദ്ധതി പ്രതിസന്ധിയില്‍

Published

on

തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിയെ അനിശ്ചിതത്വത്തിലാക്കി ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. വിദേശ പണമിടപാട് നിയമലംഘനത്തിന്റെ പേരിലാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുളള ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്.

500 കോടി രൂപയുടെ വിദേശ പണമിടപാട് നിയമലംഘനമെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയിലാണ് ചര്‍ച്ചിന്റെ ആസ്തിവകകള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നത്.

നികുതികുടിശിക അടച്ചില്ലങ്കില്‍ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പിന്റെ കൈയിലാകാനാണ് സാദ്ധ്യത. അങ്ങനെ സംഭവിച്ചാല്‍ വിമാനത്താവള പദ്ധതിയും അവതാളത്തിലാകും.

ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉള്‍പ്പെട്ട 2000 ഏക്കര്‍ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഹാരിസണ്‍ മലയാളവുമായി ഉടമസ്ഥാവകാശ തര്‍ക്കമുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി പണം കൊടുത്ത് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് നേരത്തെ വിവാദമായിരുന്നു. വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് ആദായനികുതി വകുപ്പ് എസ്റ്റേറ്റ് കണ്ടുകെട്ടിയിരിക്കുന്നത്.

അനധികൃത വിദേശ സഹായം കൈപ്പറ്റിയ സംഭവത്തില്‍ മൊഴിയെടുപ്പിന് ഹാജരാകാന്‍ ആദായ നികുതി വകുപ്പ് ബിലീവേഴ്‌സ് ചര്‍ച്ച്‌ ബിഷപ്പ് കെ.പി. യോഹന്നാന് നോട്ടീസ് അയച്ചിരുന്നു. യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഡിസംബര്‍ ആദ്യവാരത്തോടെ മൊഴിയെടുപ്പിന് എത്താമെന്നും കാണിച്ച്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സിന് യോഹന്നാന്‍ നോട്ടീസ് അയച്ചിരുന്നു.

ബിഷപ്പ് ഇപ്പോള്‍  ടെക്‌സസിലെ ഗോസ്പല്‍ ഫോര്‍ ഏഷ്യ ആസ്ഥാനത്താണളളത്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പല സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്ബത്തിക ഇടപാടിനെക്കുറിച്ചുള്ള രേഖകളും റെയ്ഡില്‍ കണ്ടെത്തിയിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പി.സി. ജോര്‍ജിനെതിരെ  വിമര്‍ശവുമായി സത്യദീപം

പ്രായാധിക്യം കൊണ്ടുള്ള മരണം പോലെയാണ് കോവിഡ് മരണവും; മധ്യപ്രദേശ് മന്ത്രി പ്രേംസിങ് പാട്ടീല്‍

ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ പിതാവ് അന്തരിച്ചു

വസ്തുതര്‍ക്കം; ചേര്‍ത്തലയില്‍ യുവതി സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ചു

കുടുംബവഴക്കിനിടെ ഭാര്യയെ ഭീഷണിപ്പെടുത്തി; 50-കാരനെ ബന്ധുവായ യുവാവ് കുത്തിക്കൊന്നു

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇല്ല; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും: ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് 8126 പേര്‍ക്ക് കൂടി കോവിഡ്; 'ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ ആറുപേരെ വീട്ടില്‍ കയറി വകവരുത്തി പിതാവ്

പത്തോളം സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം

മു​ഖ്യ​മ​ന്ത്രി ഒ​രു "കോ​വി​ഡി​യ​റ്റ്'; പ​രി​ഹസിച്ച്‌ വി. ​മു​ര​ളീ​ധ​ര​ന്റെ ട്വീറ്റ്

കോവിഡ് വ്യാപനം; ഓക്സിജന്‍ വിതരണത്തിന് വ്യോമസേനയുടെ സഹായം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി

ആഫ്രിക്കയിലെ നൈ​ജ​റി​ല്‍ പ്രീ​സ്കൂ​ളി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ 20 കു​ട്ടി​ക​ള്‍ക്ക് ദാരുണാന്ത്യം

ഓക്സിജന്‍ ക്ഷാമം; ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ മരിച്ചു വീഴുന്നു

ഒട്ടകം' എന്ന ഇരട്ടപ്പേര് വന്ന വഴി വ്യക്തമാക്കി ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

കൊവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കി

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ആരോഗ്യമന്ത്രി

ഐഎസ്‌ആര്‍ഒ ചാരകേസ് സിബിഐക്ക് വിട്ട സുപ്രീം കോടതി തീരുമാനം സ്വാഗതം ചെയ്ത് കെ മുരളീധരന്‍

ഐഎസ്‌ആര്‍ഒ ചാരക്കേസ് ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

15 വയസ്സുകാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

വാക്‌സിന്‍ ക്ഷാമം: തിരുവനന്തപുരത്ത് 131 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടി

കോഴിക്കൂട്ടില്‍ നിന്ന് 9.5 കി ഗ്രാം കഞ്ചാവ് കണ്ടെടുത്തു

ബി.ജെ.പി സ്ഥാനാര്‍ഥി പ്രാണോ മിത്രയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

ഉത്സവത്തിനിടെ സംഘര്‍ഷം, ആലപ്പുഴയില്‍ പത്താം ക്ലാസുകാരന്‍ കുത്തേറ്റ് മരിച്ചു

മന്ത്രി വി.എസ്​. സുനിൽ കുമാറിന്​ വീണ്ടും കോവിഡ്​ സ്​ഥിരീകരിച്ചു

വേട്ടയാടലുകള്‍ക്ക് മുന്നില്‍ മുട്ടു മടക്കുന്നവനല്ല ജലീല്‍: താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്‍

മുഖ്യമന്ത്രി കോവിഡ്​ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണം

രാജ്യമാകെ ഇനിയൊരു ലോക്​ഡൗണ്‍ ഉണ്ടാകില്ല; പകരം പ്രാദേശിക നിയന്ത്രണങ്ങളെന്ന്​ നിര്‍മല സീതാരാമന്‍

സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്

View More