തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ ജോസഫ് വിഭാഗം വിട്ടുവീഴ്ച ചെയ്യണമെന്ന് കോണ്‍ഗ്രസ്. എന്നാല്‍ ഏറ്റുമാനൂര്‍ സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ജോസഫ് വിഭാഗം ഉറച്ച നിലപാട് എടുത്തതോടെ ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടി. ഏറ്റുമാനൂര്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ് മൂവാറ്റുപുഴ വിട്ടുനല്‍കാമെന്ന ഉറപ്പ് നല്‍കാതിരുന്നതോടെയാണ് തീരുമാനത്തിലെത്താതെ പിരിഞ്ഞത്.
ചര്‍ച്ച ആശാവഹമായ രീതിയില്‍ മുന്നോട്ടു പോയിട്ടുണ്ടെന്ന് ചര്‍ച്ചയ്ക്കുശേഷം ജോന്‍സ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി നേതാവ് പി.ജെ ജോസഫും കോണ്‍ഗ്രസ് നേതൃത്വവും സംസാരിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല