സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന വാർത്തകൾ തള്ളി സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ.
ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും വിനോദിനി വ്യക്തമാക്കി.
വിനോദിനിക്ക് താൻ ഫോൺ നൽകിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ പ്രതികരിച്ചു. ഐ ഫോൺ സ്വപ്ന സുരേഷിനാണ് നൽകിയത്. സ്വപ്ന ആർക്കെങ്കിലും ഫോൺ നൽകിയോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയുടെ കോഴയായി സന്തോഷ് ഈപ്പൻ യുഎഇ കോൺസൽ ജനറലിന് നൽകിയ ഐഫോൺ വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചതായിട്ടാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ.
ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വിനോദിക്ക് കസ്റ്റംസ് നോട്ടീസയച്ചു. കരമന സ്വദേശിയായ അഭിഭാഷകയ്ക്കും കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല