-->

VARTHA

ക്രൈസ്തവ സഭയുടെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണ്ണായകമാകും: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

Published

on

കൊച്ചി: വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ കൂട്ടായ നിലപാടുകള്‍ ആസന്നമായ പൊതുതെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണ്ണായകമാകുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

സംസ്ഥാന ദേശീയ രാഷ്ട്രീയത്തില്‍ ക്രൈസ്തവസഭയുടെ പ്രസക്തി ഇന്ന് ഏറെ ഉയര്‍ന്നിരിക്കുന്നു. മതതീവ്രവാദ പ്രസ്ഥാനങ്ങളോടും അവര്‍ പിന്തുണയ്ക്കുന്ന ഭീകരവാദങ്ങളോടും സന്ധിചെയ്യാന്‍ ക്രൈസ്തവര്‍ക്കാവില്ല. മതവര്‍ഗീയവാദങ്ങളുയര്‍ത്തി ജനകീയ കാര്‍ഷിക സാമൂഹ്യവിഷയങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒളിച്ചോടുന്നത് ശരിയല്ല. ക്രൈസ്തവ സഭയുടെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല; മറിച്ച് രാഷ്ട്രത്തിന്റെ നന്മയും വളര്‍ച്ചയുമാണ് ലക്ഷ്യംവെയ്ക്കുന്നത്. മാറിയ രാഷ്ട്രീയ സാമൂഹ്യ ജീവിത സാഹചര്യങ്ങളില്‍ നിലനില്‍പ്പിനായി വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന ചിന്ത വിശ്വാസികള്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്നത് പ്രതീക്ഷയേകുന്നു. ഇത് വരുംദിവസങ്ങളില്‍ തുടര്‍ചര്‍ച്ചകളിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും പ്രായോഗിക നടപടികളായി മാറും.

കഴിഞ്ഞ നാളുകളില്‍ ക്രൈസ്തവസഭാനേതൃത്വം പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടി പങ്കുവെച്ച് ചര്‍ച്ചചെയ്ത വിവിധ വിഷയങ്ങളില്‍ നിസംഗതയും നിഷ്‌ക്രിയത്വവും പുലര്‍ത്തിയവരും നിരന്തരം വിമര്‍ശിച്ചവരും തെരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടിവരും. ഈ വിഷയങ്ങളില്‍ പ്രകടനപത്രികയിലൂടെ  രാഷ്ട്രീയ മുന്നണികള്‍ നിലപാടുകള്‍ വ്യക്തമാക്കുവാന്‍ ശ്രമിക്കുന്നത് ഏറെ ഉചിതമായിരിക്കും. സാമൂദായിക മതേതര മൂല്യങ്ങളുടെ സന്തുലിതാവസ്ഥ മലയാള മണ്ണിലെ എല്ലാ രംഗങ്ങളിലും നിലനിര്‍ത്തേണ്ടത് തലമുറകളായി പങ്കുവെച്ച ഈ നാടിന്റെ സ്നേഹസംസ്‌കാരം തുടരുന്നതിന് ആവശ്യമാണ്.

രാഷ്ട്രീയ പാര്‍ട്ടികളിലെ ന്യൂജെന്‍ നേതൃത്വങ്ങള്‍ ക്രൈസ്തവ ചരിത്രവും സംഭാവനകളും സ്വാധീനവും കാണാതെ പോകുന്നത് സ്വയം വിനയാകും. രാഷ്ട്രീയ കാലാവസ്ഥയിലെ വ്യതിയാനങ്ങളെ ദേശീയതലത്തില്‍ നോക്കിക്കണ്ട് ദീര്‍ഘവീക്ഷണത്തോടെ അഭിമുഖീകരിക്കുവാന്‍ ക്രൈസ്തവര്‍ക്കാകണം. വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ കൂടുതല്‍ ഒരുമയും സ്വരുമയും യാഥാര്‍ത്ഥ്യമാക്കണമെന്നും പരസ്പര ഐക്യം ഊട്ടിയുറപ്പിക്കാനാവില്ലെങ്കില്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് തിരിച്ചറിഞ്ഞ് കൂട്ടായ ചര്‍ച്ചകളും തുടര്‍നടപടികളും ശക്തമാക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.  


ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, ലെയ്റ്റി കൗണ്‍സില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇല്ല; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും: ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് 8126 പേര്‍ക്ക് കൂടി കോവിഡ്; 'ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ ആറുപേരെ വീട്ടില്‍ കയറി വകവരുത്തി പിതാവ്

പത്തോളം സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം

മു​ഖ്യ​മ​ന്ത്രി ഒ​രു "കോ​വി​ഡി​യ​റ്റ്'; പ​രി​ഹസിച്ച്‌ വി. ​മു​ര​ളീ​ധ​ര​ന്റെ ട്വീറ്റ്

കോവിഡ് വ്യാപനം; ഓക്സിജന്‍ വിതരണത്തിന് വ്യോമസേനയുടെ സഹായം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി

ആഫ്രിക്കയിലെ നൈ​ജ​റി​ല്‍ പ്രീ​സ്കൂ​ളി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ 20 കു​ട്ടി​ക​ള്‍ക്ക് ദാരുണാന്ത്യം

ഓക്സിജന്‍ ക്ഷാമം; ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ മരിച്ചു വീഴുന്നു

ഒട്ടകം' എന്ന ഇരട്ടപ്പേര് വന്ന വഴി വ്യക്തമാക്കി ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

കൊവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കി

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ആരോഗ്യമന്ത്രി

ഐഎസ്‌ആര്‍ഒ ചാരകേസ് സിബിഐക്ക് വിട്ട സുപ്രീം കോടതി തീരുമാനം സ്വാഗതം ചെയ്ത് കെ മുരളീധരന്‍

ഐഎസ്‌ആര്‍ഒ ചാരക്കേസ് ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

15 വയസ്സുകാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

വാക്‌സിന്‍ ക്ഷാമം: തിരുവനന്തപുരത്ത് 131 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടി

കോഴിക്കൂട്ടില്‍ നിന്ന് 9.5 കി ഗ്രാം കഞ്ചാവ് കണ്ടെടുത്തു

ബി.ജെ.പി സ്ഥാനാര്‍ഥി പ്രാണോ മിത്രയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

ഉത്സവത്തിനിടെ സംഘര്‍ഷം, ആലപ്പുഴയില്‍ പത്താം ക്ലാസുകാരന്‍ കുത്തേറ്റ് മരിച്ചു

മന്ത്രി വി.എസ്​. സുനിൽ കുമാറിന്​ വീണ്ടും കോവിഡ്​ സ്​ഥിരീകരിച്ചു

വേട്ടയാടലുകള്‍ക്ക് മുന്നില്‍ മുട്ടു മടക്കുന്നവനല്ല ജലീല്‍: താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്‍

മുഖ്യമന്ത്രി കോവിഡ്​ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണം

രാജ്യമാകെ ഇനിയൊരു ലോക്​ഡൗണ്‍ ഉണ്ടാകില്ല; പകരം പ്രാദേശിക നിയന്ത്രണങ്ങളെന്ന്​ നിര്‍മല സീതാരാമന്‍

സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുനസംഘടന അനിവാര്യമെന്ന് കെ സുധാകരന്‍

9 മണിയ്ക്ക് ഹോട്ടല്‍ അടയ്ക്കാനാകില്ല; കോവിഡ് പരത്തിയത് രാഷ്ട്രീയക്കാരെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍

തിരുവനന്തപുരത്ത് ഭീമ ജുവലറി ഉടമയുടെ വീട്ടില്‍ മോഷണം; ഡയമണ്ട് ആഭരണങ്ങളും പണവും നഷ്ടമായി

കുളിമുറിയില്‍ തെന്നി വീണതിന് പിന്നാലെ പ്രസവം; തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ചു

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് അമിത് ഷാ

View More