-->

EMALAYALEE SPECIAL

സാമൂഹ്യ അക്രമ പ്രവണത മനോരോഗം; അത് പെരുകുന്നു (ആൻഡ്രു)

Published

on

അക്രമ പ്രവണത മനോരോഗം ആണ്. മറ്റുള്ളവരോട് ബഹുമാനം, സഹാനുഭൂതി ഇല്ലായ്മ്മ ആണ് ഇത്തരം മനോരോഗികൾക്കുള്ളത്. മറ്റു സഹജീവികളോട് നിർവികാരത കാണിക്കുന്നവർ ആയിരിക്കും ഇവർ. ഇത്തരക്കാരെ ഭൂഗോളത്തിൻറ്റെ എല്ലാ ഭാഗങ്ങളിലും എല്ലാ മനുഷ്യവിഭാഗങ്ങളിലും കാണാം. എന്നാൽ ഇവരെ തിരിച്ചറിയുക എന്നത് എളുപ്പം അല്ല. കാരണം സമൂഹത്തിൻറ്റെ പൊതുഒഴുക്കിൽ അവർ ഇഴുകിച്ചേർന്നു പോകുന്നവർ ആണ്. എന്നാൽ തക്ക അവസരം ലഭിക്കുമ്പോൾ അവർ പെട്ടെന്ന് അക്രമികൾ ആയിമാറും. ചവറുകൾക്കിടയിൽ പതിയിരിക്കുന്നവിഷപാമ്പുകളെപ്പോലെ.

ഇത്തരം മനോരോഗികൾ വളരെ നിഷ്ക്കളങ്കർ എന്നേ സാധാരണ തോന്നുകയുള്ളൂ. പലസീരിയൽ കൊലപാതകികളെപ്പോലെ. ഇവർ അക്രമികൾ എന്നോ കുറ്റ വാസന ഉള്ളവർ എന്നോ കണ്ടാൽ തോന്നുകയില്ല. വളരെ ആകർഷണീയമായി പെരുമാറുവാനും സംസാരിക്കുവാനുംഇവർക്ക് സാധിക്കും. മറ്റുള്ളവരെ എളുപ്പം തെറ്റിദ്ധരിപ്പിക്കാനും ഇവർക്ക്സാധിക്കും. അതാണല്ലോ കണ്ടാൽ സുമുഖൻ സൽസ്വഭാവി എന്നൊക്കെ തോന്നി പലരും ഇവരുമായി വിവാഹത്തിൽ ഏർപ്പെട്ടു ചതികുഴിയിൽ വീഴുന്നത്.

ഇവരിലെ അക്രമവാസന മറച്ചുവെക്കുവാൻ അവർ വളരെ സമർത്ഥർ ആണ്. ഇവർ പലരും നമ്മുടെ സ്വന്തക്കാരും സുഹൃത്തുക്കളും, സമൂഹത്തിലെ നേതാക്കളും  ഒക്കെ
ആവാം. എന്നാൽ ആദ്യ അക്രമം കാണിക്കുന്നതുവരെ ഇവരെ നമ്മൾ ഒരിക്കലും
സംശയിക്കുകയില്ല. എന്നാൽ ഇവരുടെ ഉള്ളിൽ മനോവിഷമങ്ങളുടെയും ആകാംക്ഷയുടെയും ഒരു അഗ്നിപർവതം എപ്പോഴും തിളച്ചുമറിയുന്നുണ്ടാവും.

ചെറുപ്പത്തിലെ ഇവരെ തിരിച്ചറിയുവാൻ സാധിച്ചാൽ  ചികത്സ കൊണ്ട് ഇവരെ
ഒതുക്കി നിർത്തുവാൻ സാധിക്കും. ഇവരിലെ അക്രമവാസന കൂടുതൽ വികസിക്കുവാനുള്ള അവസരം കുറക്കുക എന്ന പ്രക്രിയയിലൂടെ.  എന്നാൽ കൂടുതൽ പ്രായം ചെല്ലുതോറും ഇവരെ  ഇപ്പോൾ ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ചു ചികിത്സകൊണ്ട് മെരുക്കുവാൻ സാധിക്കില്ല. കാരണം ഇവരുടെ മസ്തിഷ്ക കോശങ്ങൾ  തിരികെ വരാത്ത അവസ്ഥയിൽ രൂപാന്തരപ്പെട്ടു കഴിഞ്ഞു. റെബീസ് ബാധിച്ച മസ്തിഷ്ക കോശങ്ങൾപോലെ.

ഇത്തരം മനോരോഗികളാണ് ഐ എസ്, മാവോയിസം, നക്സലിസം, മത തീവ്ര കൾട്ടുകൾ, വംശ വെറിയരുടെ കൾട്ടുകൾ എന്നിവയിൽ ചേരുന്നത്.  മസ്തിഷ്ക കോശങ്ങളിൽ വന്ന രാസമാറ്റം, ജനിതക മാറ്റങ്ങൾ, ജീവിക്കുന്ന പരിസരങ്ങൾ ഇവയൊക്കെ ഇത്തരം സാമൂഹ്യ തീവ്രവാദികളെ രൂപാന്തരപ്പെടുത്തുന്നു. ഇവർ സാമൂഹ്യ വിരുദ്ധ മനോരോഗികൾ ആകുവാൻ അനേകം കാരണങ്ങൾ വേറെയുമുണ്ട്. മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന മാതാപിതാക്കൾ, പാരമ്പര്യ ജനിതക വ്യതിയായനങ്ങൾ, സ്വയം ഉപയോഗിക്കുന്ന രാസവസ്തുക്കൾ, വളരുന്ന ചുറ്റുപാടുകൾ, കൂട്ടുകെട്ട്  അങ്ങനെ അനേകം ഘടകങ്ങൾ ഇത്തരം സാമൂഹ്യ വിരുദ്ധരെ വാർത്തെടുക്കുന്നു.

വികാര ശൂന്യത ഇവരിൽ നിറയുമ്പോൾ ഏതുതരം അക്രമവും യാതൊരു കുറ്റബോധവും ഇല്ലാതെ  പ്രവർത്തിക്കുവാൻ ഇവർക്ക് കഴിയുന്നു. കൂടുതൽ അവസരങ്ങൾ ലഭിക്കും തോറും അവർ കൂടുതൽ അക്രമം പ്രവർത്തിക്കുകയും ചെയ്യും. ഏതെങ്കിലും തീവ്രവാദി ഗ്രുപ്പിൽ ഇവർ ചേർന്നാലും ഇവരുടെ ഇര ആരും ആകാം. ആരെ അക്രമിക്കണം എന്നതിൽ അവർ വിവേചനം കാണിക്കാറില്ല.

ഇത്തരം സാമൂഹ്യ വിരുദ്ധ തീവ്രവാദി അക്രമികളെ മുൻകൂട്ടി തിരിച്ചറിയുവാൻ
ഇപ്പോൾ മാർഗങ്ങൾ ഇല്ല. ഏതെങ്കിലും തീവ്രവാദി ഗ്രൂപ്പിൽ ചേരാത്തവർ അനേകർ
ഉണ്ട്.  ഇപ്പോൾ ലഭ്യമായ കണക്കുകൾ അനുസരിച്ചു പൊതു ജനസംഖ്യയിൽ ഒരു ശതമാനം പുരുഷൻമാരും, നേരിയ ശതമാനം സ്ത്രീകളും
മാത്രമേ ഇത്തരം അക്രമികൾ ആയി കരുതുന്നുള്ളു. എന്നാൽ  സമൂഹത്തിൽ
വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്/ രാസവസ്തുക്കളുടെ  ഉപയോഗം, തകരുന്ന
കുടുംബബന്ധങ്ങൾ, മത, രാഷ്ട്രീയ, വംശ വെറി, വ്യജ കുപ്രചരണം നടത്തുന്ന
വ്യക്തികളും മാദ്ധ്യമങ്ങളും  എന്നിവ ഇത്തരം സാമൂഹ്യ വിരുദ്ധ അക്രമികളുടെ
എണ്ണം കൂട്ടുന്നു.

അതിനാൽ കണക്കുകളിൽ കാര്യമില്ല. അവസരം കിട്ടിയാൽ അനേകർ  തനിനിറം കാട്ടി പുറത്തുവരും. ഉദാഹരണം ആണ് ക്യാപ്പിറ്റൽ ആക്രമിക്കുവാൻ അത്രയുംപേർ
കൂടിവന്നത്. ഒരു വ്യക്തിക്ക് അനേകരെ ചുരു ങ്ങിയ കാലംകൊണ്ടു അക്രമികൾ
ആക്കുവാൻ സാധിക്കും. ഇവർ അനേകർ ഇല്ലെങ്കിൽപോലും നിസ്സഹായരായി മാറും
പൊതുജനവും. മനുഷ ചരിത്രത്തിലെ അനേകം സംഭവങ്ങൾ ഇത് സാക്ഷിക്കുന്നു.

സാമൂഹ്യവിരുദ്ധ അക്രമിക്കു വെക്തമായ നിർവചനം ഇല്ല. ആരെയെങ്കിലും
ആക്രമിക്കുക എന്നതാണ് അവരുടെ പ്രവണത, അവരുടെ ഇര ഏതുസമയത്തും ആരും ആകാം. സ്വന്തം മാതാപിതാക്കളോ, പങ്കാളിയോ, കുട്ടികളോ, സുഹൃത്തുക്കളോ, ബന്ധുക്കളോ, വിദ്യാർത്ഥികളോ, ഇടവകയിലെ കുഞ്ഞാടുകളോ പെണ്ണാടുകളോ  ഒക്കെ ഇരകൾ തന്നെ. ആരും സുരഷിതർ അല്ല എന്ന് മുൻ സംഭവങ്ങൾ കാണിക്കുന്നു.

 ആയിരക്കണക്കിന്  സാമൂഹ്യവിരുദ്ധ അക്രമി ഗ്രുപ്പുകൾ അമേരിക്കയിലും
കാനഡയിലും ഉണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ  ഇവരുടെ എണ്ണം കുറഞ്ഞു
വന്നിരുന്നു. എന്നാൽ അടുത്ത കാലങ്ങളിലിൽ ഇവരുടെ എണ്ണം കൂടുന്നു.
ഇന്ത്യയിലും ഇവർ ഒട്ടും കുറവല്ല, കണക്കുകൾ ഇല്ല എന്നേ ഉള്ളു. അമേരിക്കയിൽ
വെള്ളക്കാർ കൂടുതൽ ആണെങ്കിലും  അവരിലെ ഭൂരിഭാഗവും അക്രമത്തിനു എതിർ ആണ്. ഭൂരിപക്ഷം ഏതെങ്കിലും ഒരു പ്രത്യേക  ജനതക്കെതിരെ തിരിയുവാനുള്ള
സാദ്ധ്യതയും ഇല്ല. ഉയർന്ന സാംസ്ക്കാരിക വിദ്യാഭ്യാസ നിലവാരം ആണ് കാരണം.
എന്നാൽ ഇവിടെ വർദ്ധിച്ചുവരുന്ന പ്രവണതകൾ അവരുടെ മനോഭാവത്തിന് മാറ്റങ്ങൾ വരുത്താം. അതാണ് യൂറോപ്പിൽ ഇപ്പോൾ കാണുന്നത്.  ഏതെങ്കിലും ഒരു പ്രത്യേക ജന വിഭാഗം അവരുടെ സംഖ്യ ശക്തി പ്രകടനം ചെറിയ പ്രദേശങ്ങളിൽ
പ്രദർശിപ്പിച്ചാൽ മറ്റുള്ളവർ അവർക്കെതിരെ തിരിയുവാൻ സാദ്ധ്യത കൂടുതലാണ്.
ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും ഒക്കെ മുക്കിനുമുക്കിന് മലയാളി
പള്ളികളും അമ്പലങ്ങളും   മോസ്‌കും ഉണ്ടാക്കിയാൽ  ലോക്കൽ നിവാസികളെ ശല്യം
ചെയുന്നു എന്ന് മനസ്സിലാക്കുക. അതുപോലെയാണ് മലയാളികളുടെ തമ്പേർ അടിയും.

എന്നാൽ ഇന്ത്യയുടെ അവസ്ഥ വെത്യസ്തമാണ്. ഭൂരിഭാഗം ജനങ്ങളും ശിലായുഗ
സംസ്ക്കാരത്തിൽ ഇന്നും ജീവിക്കുന്നവർ ആണ്, വിദ്യാഭ്യാസ നിലവാരവും വളരെ
കുറവ് ആണ്, പ്രതേകിച്ചും വടക്കേ ഇന്ത്യൻ ജനതയിൽ. ശക്തനായ ഒരു വ്യക്തി,
രാഷ്ട്രീയ പാർട്ടി, മതം; ഇ ഘടകങ്ങളിൽ ഏതെങ്കിലും ഒന്ന്മതി അനേകരെ
സാമൂഹ്യവിരുദ്ധ അക്രമികൾ ആക്കി മാറ്റുവാൻ. ഇവ മൂന്നും കൂടിയ
ത്രിമൂർത്തിയാണ് ആർ എസ് എസ്സ്.  ഇന്ത്യയിൽ ആർ എസ് എസ്സ്  ശക്തി
പ്രാപിക്കുംതോറും പുകയുന്ന അഗ്ന്നി പർവതം ആയി മാറുന്നു ഇന്ത്യ.

മത, രാഷ്ട്രീയ, വംശ, സാമൂഹ്യവിരുദ്ധ അക്രമങ്ങൾ പൂർണ്ണമായി
നിയന്ത്രിക്കുവാനും ഇല്ലായ്മ്മ ചെയ്യുവാനും സാധിക്കില്ല, അതാണ് വസ്തുത;
എന്നാൽ അവയുടെ വളർച്ച  നിയന്തിക്കാൻ സാധിക്കും. അവക്കെതിരെ ശക്തമായ
നിയമങ്ങളും അവയെ നടപ്പിലാക്കാനുള്ള സംവിധാനങ്ങളും വേണം. കുട്ടികൾക്ക്
മനസ്സിലാകുന്ന നിലവാരത്തിൽ സാമൂഹ്യ ശാസ്ത്രം, നരവംശ ശാസ്ത്രം, ലൈംഗിക
വിദ്യാഭ്യാസം, പരിസര സംരക്ഷണ ശാസ്ത്രം  എന്നിവ പഠിപ്പിക്കണം. മത പഠനം
സ്‌കൂളുകളിൽനിന്നും പൂർണ്ണമായി നിരോധിക്കണം. ശാസ്ത്ര പുരോഗതിയെ
അടിസ്ഥാനമാക്കിയുള്ളതു ആയിരിക്കണം  പാഠ്യ പദ്ധതി. മയക്കുമരുന്നുകളുടെ
വിതരണം പൂർണ്ണമായി നിയന്ത്രിക്കണം. മനുഷർക്ക് അവരുടെ ഇണയെ
തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്രം ഉണ്ടായിരിക്കണം. അങ്ങനെയുള്ള
സാംസ്‌കാരിക പുരോഗമനത്തിലൂടെ സാമൂഹ്യ അക്രമികളുടെ വളർച്ചയെ
നിയന്ത്രിക്കുവാൻ സാധിക്കും.

എല്ലാറ്റിലും ഉപരി; ഏതെങ്കിലും ഇസങ്ങളിലും മതങ്ങളിലും രാഷ്ട്രീയ
പാർട്ടികളിലും, മറ്റുള്ളവരെ വിധിക്കുന്നതിലും അവരെ ' ഇന്നാർ' എന്ന്
മുദ്രകുത്തി  അവർക്കെതിരെ നുണകൾ പ്രചരിപ്പിക്കുന്ന പ്രവണതകളിൽനിന്നും
മോചിതർ ആകുക. സ്വയം വളരുക!

 നിങ്ങളിൽനിന്നും വെറുപ്പ്, വിദ്വെഷം, അസൂയ, വംശവെറി, ക്രൂരത എന്നിവ
ഇല്ലാതാവട്ടെ. പകരം അവിടെ സ്നേഹം, സഹാനുഭൂതി, ദയ, പരസ്പ്പരബഹുമാനം എന്നിവയുടെ പുതിയ ജീവൻ ഉയർത്തെഴുന്നേൽക്കട്ടെ!
- ആൻഡ്രു

Facebook Comments

Comments

 1. Jyothylakshmy Nambiar

  2021-04-07 17:51:05

  ശ്രീ ആൻഡ്രുസ് സാറിന്റെ ഈ ലേഖനവും പതിവുപോലെ ഈടുറ്റതു തന്നെ.  മതം ഇന്ന് ഭസ്മാസുരനെപോലെ വരം കൊടുത്തവനേ തന്നെ പൊടിയാക്കാൻ ഓടി നടക്കുന്നു.  ഒന്നായ ഈശ്വരനെ മതങ്ങൾ പങ്കു വച്ച് പലതാക്കി.  എല്ലാറ്റിലും ഒരു അംശം ദൈവം ഉണ്ടാകും. എന്നാൽ കൂടുതലും മനുഷ്യനും അവന്റെ വക്രതയുമാണ്. ശ്രീ ആൻഡ്രുസ് സാർ എഴുതിയത് ഇവിടെ  പകർത്തുന്നു. "നിങ്ങളിൽനിന്നും വെറുപ്പ്, വിദ്വെഷം, അസൂയ, വംശവെറി, ക്രൂരത എന്നിവഇല്ലാതാവട്ടെ. പകരം അവിടെ സ്നേഹം, സഹാനുഭൂതി, ദയ, പരസ്പ്പരബഹുമാനം എന്നിവയുടെ പുതിയ ജീവൻ ഉയർത്തെഴുന്നേൽക്കട്ടെ!".  മതങ്ങളുടെ സ്ഥാനത്ത് മേല്പറഞ്ഞ നന്മകൾ നിറയ്ക്കണം.

 2. Real History

  2021-04-07 10:33:47

  RSS rewrote the history of ancient India to fit their agenda. They have altered facts to establish that Hinduism & Hindu rule was there in India even before the Stone Age. Some of them claim that the Epic literature was there in 10000 BCE. But written language came only around 800 BCE. There was never a kingdom that covered the Sub- Continent. Buddhism spread to many parts but not the empire. Even during the British rule, there were small kingdoms that remained separate. We have to accept; all those who are living in India are Indians. Don't support BJP. I agree with Mr Matulla.

 3. രാഷ്ട്രീയ തമാശകൾ -ചുരുക്കത്തിൽ: 1} 1982 ൽ റീഗൻ തുടങ്ങിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങളിൽ ഇന്നും അഭിമാനം കൊള്ളുന്നവർ ആണ് റിപ്പപ്ലിക്ക്നസ്സ്. Waltons, Mars Candy, and Koch brothers എന്നീ മൂന്നു കോർപ്പറേഷൻസ് അവരുടെ കോർപ്പറേറ്റ് ആസ്തി 6000 ഇരട്ടിയായി. ട്രംമ്പിൻറ്റെ സാമ്പത്തിക പരിഷ്‌ക്കാരത്തിലും അതുപോലെ ഒരു ശതമാനം മാത്രം വരുന്ന വൻ പണക്കാർ അവരുടെ ആസ്തി വർധിപ്പിച്ചു. എന്നാൽ മീഡിയം വരുമാനക്കാരുടെ ആസ്തി മൂന്നു ശതമാനം കുറഞ്ഞു. ഇതാണ് മേക്ക് അമേരിക്ക ഗ്രെയിറ്റ് സാമ്പത്തിക ശാസ്ത്രം. 2} 2020 തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു ട്രമ്പൻ ഒരു തവണ 500 $ കൊടുത്തു. എന്നാൽ എല്ലാ ആഴ്ച്ചയിലും 500 $ വീതം അയാളുടെ അക്കവുണ്ടിൽ നിന്നും ബാലൻസ് കാലി ആവുംവരെ ട്രംപ് ചോർത്തി. അയാൾ ഇപ്പോൾ 'ഫണ്ടുമി' തുടങ്ങുന്നു. മലയാളി ട്രമ്പൻമാരുടെ സഹായം പ്രതീഷിക്കുന്നു. 3} ട്രംപ് അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്യ്ത പലരും ഹാച്ച് ആക്ട് ലംഗിച്ചു. പിടികൂടപ്പെട്ടവർ ഫൈൻ കൊടുക്കണം, കൂടാതെ വർഷങ്ങളോളം ഗവർമെൻറ്റ് ജോലി ചെയ്യുവാനും സാധിക്കില്ല. ഒരു ഉദാഹരണം- The U.S. Office of Special Counsel on Tuesday fined former Trump housing official Lynne Patton $1,000 and barred her from federal employment for four years after she violated the Hatch Act, a law that prohibits executive branch employees from engaging in political activities while on duty. 4} 2036 വരെ അധികാരത്തിൽ തുടരുന്നത് ഉറപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇതിനാവശ്യമായ നിയമ ഭേദഗതിയിൽ പൂട്ടിൻ ഒപ്പുവെച്ചു. ഇതുതന്നെ ആയിരുന്നു ട്രംപും പ്ലാൻ ചെയ്തിരുന്നതു. അമേരിക്കയിൽ റഷ്യൻ ചാരന്മ്മാരേയും, മാഫിയയെയും ഇറക്കി ട്രംപ് എന്ന പപ്പറ്റിലൂടെ അമേരിക്കയെ ഭരിക്കുക എന്നതായിരുന്നു പൂട്ടിൻ തന്ത്രം. 5} ട്രമ്പിൻറ്റെ പ്രചാരകൻ മൈ പില്ലോ -മൈക് Lindell പറയുന്നു ‌ ട്രംപിന്റ്റെ കൂടെ കൂടിയതിനാൽ $65 million നഷ്ടമായി. നമ്മുടെ മലയാളി ട്രമ്പൻമ്മർക്ക് എത്ര നഷ്ട്ടം? ആരെയും ഇപ്പോൾ കാണാൻ ഇല്ല. കൊച്ചിയിലും, കുമരകത്തും ബോംബേയിലും ഒക്കെ കസിനോ പണിയാൻ കൊടുത്ത പണം തിരികെ കിട്ടിയോ?. ട്രംപ് ജൂനിയറുമായിട്ടായിരുന്നു അവരുടെ ഇടപാടുകൾ. അയാൾ ൨൦ മില്യൻറ്റെ മാൻഷൻ ഫ്ലോറിഡയിൽ വാങ്ങി. അയൽക്കാർക്കു ഇയാളെ വേണ്ട. 6} ഫ്ലോറിഡ റിപ്പപ്ലിക്കൻ കോൺഗ്രസ്സ് അംഗം മാറ്റ് Gaetz; 'Blanket Pardon' മുൻകൂട്ടി ട്രമ്പിനോട് യാചിച്ചു. എന്നാൽ അത് ലഭിക്കുന്നതിനുമുംബ് വില്യം ബാറും, ട്രംപും ഔട്ടായി. നിരപരാധിയാണ് എങ്കിൽ എന്തിനാണ് മുൻ‌കൂർ പാർടൺ?. അയാളുടെ പേരിൽ അന്വേഷണം തുടരുന്നു. 7} Trump Org CFO's ex-daughter-in-law has 'several boxes of documents' left to give prosecutors, her lawyer says. 8} Capitol defendant Jack Wade Whitton, who was arrested last week after he was identified as the Trump fan captured on film dragging a D.C. police officer by the neck down the steps of the Capitol and into a violent mob. Whitton, who the feds say is the man who wore a “TRUMP 2020” hat as he brutally assaulted officers at the Capitol, was indicted by a federal grand jury on a host of federal charges A researcher evaluated 377 people arrested so far for alleged involvement in the January 6 Capitol riot and found the vast majority of them hailed from towns with dwindling white populations and a rise in immigrants and people of color. കുടിയേറ്റക്കാരും വെളുത്തവർ അല്ലാത്തവരും അമേരിക്കയിൽ വർധിച്ചു വരുന്നത് തടയുവാൻ ആണ് ട്രംപിനെ വീണ്ടും അധികാരത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചത് എന്ന് കാപ്പിറ്റൽ ആക്രമണം നടത്തിയർ മൊഴി നൽകി. ട്രംപ് വീണ്ടും അധികാരത്തിൽ വന്നിരുന്നു എങ്കിൽ അനേകം വെള്ളക്കാർ അല്ലാത്തവർ കൊല്ലപ്പെടുമായിരുന്നു. ഇപ്പോഴും ട്രംപ് ട്രംപ് എന്ന് എഴുതുന്നത് കണ്ട് ചൊറിച്ചിൽ ഉണ്ടാകുന്ന മലയാളിക്ക് അറിയുമോ ഇ വസ്തുത?

 4. Ninan Mathulla

  2021-04-07 01:19:44

  There never was an ‘akhanda Bharatham’ before but many small countries ruled by many kings. About the reason for division of India, when you point one finger at another three will point to you and one to above. About two part Islam taking, nobody took anything belonging to another here. All living in lands they deserve. Three groups of people are here. One group considers, what is mine is mine and what is yours is yours. They are not ready to share. Another group considers what is mine is yours too and they are ready to share and give space to others. A third group considers, what you use is mine, and two parts Islam took view arise from such thinking and it arises from selfishness. This teaching leads to violence. The land belongs to God the creator, and God has given it to different people groups in history. If a people group asks for a separate house due to discrimination, blocking it can lead to bloodshed. The right thing to do is to live peacefully for the progress of all, and keep the ‘akhandatha’ of India. All are free to propagate their religion. Majority has more resources and freedom to propagate their religion. It is the need for more power that makes one think otherwise. This also arises from selfishness. Some type of group identity that some call racism is in all. We need to learn to live in peace with it instead of considering a different identity as enemy. This arises from the insecurity and fears of mind. The problem is inside one’s mind.

 5. പ്രതികരണത്തിനു പ്രതികരണം 1} 'മത പരിവർത്തനവും അതേപോലെ പേടിപെടുത്തുന്നു . എല്ലാവരും ഒരു മതമായാൽ പ്രശ്നമുണ്ടാകും. അവിടെ അധികാരം അടിപിടികൊള്ളും. എല്ലാ മതക്കാരും സ്നേഹത്തോടെ കഴിയുക. ഇസ്ലാം ഇസ്ലാമിന്റെ മതം , കൃസ്തുവിനു കൃസ്തുവിന്റെ മതം, ഹിന്ദുവിന് അവന്റെ മതം എന്തിനാണ് അതിനിടയിൽ കയറി അല്ലാഹു അക്ബറും, ഹാലേലൂയയും പാടുന്നത്. അപ്പോൾ ജയ് ശ്രീ റാം വിളികൾ ഉയരും. എല്ലാവരും വർഗീയതയിൽ നിന്നും ഒഴിയു അപ്പോൾ ശാന്തിയുണ്ടാകും'- by സങ്കി usa. 2}'Every citizen has a responsibility to watch out for fascist forces not to come to power. In Germany the same thing happened that Hitler came to power. You know the rest of the story as everything burned down'- by മിസ്റ്റർ നൈനാൻ മാത്തുള്ള, - രണ്ടും ശ്രദ്ധേയമായ പ്രതികരണങ്ങൾ ആണ്. യുക്തിവാദിക്ക് മാത്രമേ യുക്തിയുള്ളു എന്നോ മത/ ദൈവ വിശ്വാസിക്കു യുക്തി ഇല്ല എന്നോ കരുതുന്നതും ശരിയല്ല. രണ്ടുകൂട്ടരും യുക്തി ഉപയോഗിക്കുന്നു. രണ്ടു കൂട്ടരുടെയും യുക്തിയുടെ ഉപയോഗ നിലവാരത്തിലുള്ള വെത്യാസം ആണ് അവരുടെ നിഗമനത്തിനു കാരണം. ഒരു കാര്യം/ വസ്തു; ഉണ്ടാകാൻ കാരണം വേണം, സൃഷ്ട്ടാവ് വേണം എന്നതു വിശ്വാസിയുടെ യുക്തി. എന്നാൽ വിശ്വാസി എത്തിച്ചേരുന്നതോ ഉണ്ടാവാൻ കാരണം വേണ്ടാത്ത ദൈവത്തിൽ. അതിനെ ലോജിക്കൽ ഫാലസി എന്ന് വിളിക്കാം. പ്രപഞ്ചത്തിനു തുടക്കം ഉണ്ട് എന്ന് വിശ്വാസിക്ക് തോന്നുവാനുള്ള കാരണം മനുഷൻ ഉണ്ടാക്കിയതിൻറ്റെ എല്ലാത്തിനും പുറകിൽ ഒരു സൃഷ്ട്ടാവ് ഉള്ളതുകൊണ്ടാണ്. പുറകോട്ട് അളക്കുമ്പോൾ പ്രപഞ്ച ഉല്പത്തിയിൽ എത്തുമ്പോൾ വിശ്വാസിയുടെ അളവുകോൽ അവിടെ അവസാനിക്കുന്നു. അതുകൊണ്ടാണ് പ്രപഞ്ചത്തിനു തുടക്കം ഉണ്ട് എന്നും, അതിനു കാരണം ഉണ്ട് എന്നും, കാരണം എന്താണ് എന്ന് എനിക്ക് അറിയില്ല, അതിനാൽ അത് ദൈവം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു-അതാണ് ദൈവ വിശ്വാസിയുടെ ന്യായപ്രമാണം. വിശ്വാസിയുടെ യുക്തിയുടെ അവസാനം ആണ് ദൈവം. വിശ്വാസം തുടങ്ങുമ്പോൾ യുക്തി അവസാനിക്കുന്നു. യുക്തിക്കു പല മാർഗങ്ങൾ ഉണ്ട്. അതിലൊന്നാണ് ശാസ്ത്രം. എന്നാൽ ശാസ്ത്രീയ യുക്തി ഉപയോഗിക്കുമ്പോൾ, പ്രത്യേകിച്ചും യുക്തിയിലൂടെ എത്തിച്ചേർന്ന വിവിധ ശാസ്ത്ര വിഭാഗങ്ങൾ ഉപയോഗിച്ചാൽ; പ്രപഞ്ചത്തിനു തുടക്കം വേണ്ട, തുടക്കം ആവശ്യം ഇല്ല എന്ന് മനസ്സിലാകും. സ്ഥലകാലങ്ങളും, തുടക്കവും, അവസാനവും ഒക്കെ മനുഷൻറ്റെ ഭാവനയാണ്. തുടക്കവും അവസാനവും ഒക്കെ ദിനംപ്രതി കാണുന്ന മനുഷൻ എല്ലാറ്റിനും തുടക്കവും അവസാനവും ഉണ്ട് എന്ന് കരുതുന്നു. എന്നാൽ എല്ലാറ്റിനും തുടക്കം വേണ്ട എന്ന് ശാസ്ത്ര ബോധത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും. അതാണ് വിശ്വാസിയും യുക്തിവാദിയും തമ്മിലുള്ള വിത്യാസം. മരച്ചീനി വില്പനക്കാരൻറ്റെ കയ്യിൽ അരകിലോയിൽ കുറഞ്ഞ കട്ടിയുടെ ആവശ്യം ഇല്ല. മതയുക്തിയെ മരച്ചീനി വില്പനക്കാരനോട് ഉപമിക്കാം. എന്നാൽ ശാസ്ത്രം സ്വർണ്ണ കച്ചവടക്കാരൻ ആണ്, അയാളുടെ കയ്യിൽ മില്ലിഗ്രാം കട്ടിവരെ ഉണ്ട്.. മരച്ചീനി തൂക്കി കൊടുക്കുന്നതുപോലെ സ്വർണ്ണം തൂക്കിക്കൊടുക്കുവാൻ സാധിക്കുമോ?. അതായത് ഒരു വസ്തുതയെ അതിൻറ്റെ നേരിയ അളവുവരെ വിശകലനം ചെയ്യുവാൻ ശാസ്ത്രത്തിനു സാധിക്കും. ശാസ്ത്രത്തിൻറ്റെ നിഗമനം വസ്തുനിഷ്ടവും മതത്തിൻറ്റെ നിഗമനം വെറും ഊഹാപോഹവും. ആദിമ മനുഷൻ ആദ്യം ഉണ്ടാക്കിയത് കല്ലും മരവും കൊണ്ടുള്ള ആയുധങ്ങൾ ആയിരിക്കണം. ആയുധങ്ങളുടെ പുറകിൽ ഒരു സൃഷ്ട്ടി കർത്താവ് ഉള്ളതുപോലെ എല്ലാറ്റിൻറ്റെയും പുറകിൽ ഒരു സൃഷ്ട്ടി കർത്താവ് ഉണ്ടായിരിക്കും എന്ന് ആദിമ മനുഷൻ ഉപയോഗിച്ച യുക്തിയെ പരിഹസിക്കേണ്ടതില്ല. അ കാലങ്ങളിൽനിന്നും മനുഷർ വളരെയധികം ഇപ്പോൾ മുന്നിലാണ്. അതിനാൽ ഇന്നും ശിലായുഗ മനുഷൻറ്റെ യുക്തിയുമായി നടക്കുന്നത് ആണ് അപഹാസ്യം. *********************************** മത പരിവർത്തനം ഹീനമാണ്. എന്നാൽ പട്ടിണിയിൽ ജീവിക്കുന്നവർ മതം മാറി, പട്ടിണി ഇല്ലാതെ ജീവിക്കാൻ സാധിക്കുന്നത് തെറ്റാണ് എന്ന് എങ്ങനെ പറയാൻ സാധിക്കും?. മതങ്ങൾ തമ്മിൽ പറയത്തക്ക വ്യത്യാസങ്ങൾ ഇല്ല. അതിനാൽ മതം വേണം എന്ന് തോന്നുന്നവർ അങ്ങനെ ജീവിക്കുക. പക്ഷെ നിങ്ങളുടെ മതം നിങ്ങളുടെ അടിവസ്ത്രം പോലെ ആയിരിക്കട്ടെ. എന്നാൽ നിങ്ങളുടെ അടിവസ്ത്രം കോലിൽകെട്ടി മറ്റുള്ളവരുടെ മുഖത്തു വീശരുത്. 'ഒരുവൻ അള്ളാഹുവിനെ വിളിക്കുമ്പോൾ മറ്റെതൊരുവൻ യേശുവിനെ വിളിക്കും, മറ്റൊരുവൻ ജെയ് ശ്രീ റാം വിളിക്കും'. ചിലർ ഇനി ഡിങ്കന് ശരണം വിളിക്കും, അതൊക്കെ അവിടെത്തന്നെ നിൽക്കട്ടെ. എന്നാൽ, ർ സ് സി ൻറ്റെ മുഖം മൂടിയാണ് ബിജെപി. ഹിന്ദുമതം എന്നൊരു മതം ഇല്ല എങ്കിലും ർ സ് സിനു അവരുടെ ഹിന്ദുമതം ഉണ്ട്. അത് ഇന്ത്യയിൽ ആകമാനം അടിച്ചേൽപ്പിക്കുവാൻ ആണ് അവർ ശ്രമിക്കുന്നത്. അത് ഫാസിസം ആണ്, അത് ജനാധിപത്യത്തെ ഇല്ലാതാക്കും. അതാണ് ബി ജെ പി യെ എല്ലായിടത്തും തോൽപിക്കണം എന്ന് രാഷ്ട്രീയം അറിയാവുന്നവർ പറയുന്നത്. സവർണ്ണർ എന്നൊരു പ്രത്യേക മനുഷർ ഇല്ല എന്നുള്ള അറിവ് ശാസ്ത്രീയം. എന്നാൽ സവർണ്ണർ എന്ന് അവകാശപ്പെടുന്നവരുടെ മതം ആണ് ർ സ് സ് -ഹിന്ദുമതം. സവർണ്ണ മേധാവിത്തം വീണ്ടും മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിച്ചു മറ്റുള്ളവരെ നിയന്ത്രിക്കുക എന്നത് തന്നെയാണ് ർ സ് സ് അജണ്ട. അങ്ങനെയല്ല എന്ന് വാദിക്കുന്നവർ കള്ളം പറയുന്നു. കള്ളം പറയുകയല്ല എന്ന് തോന്നിക്കുന്നവരുടെ രാഷ്ട്രീയ അറിവ് അത്രയുമേയുള്ളു എന്നുമാത്രം. സവർണ്ണർ എന്ന് സവർണ്ണർ അംഗീകരിക്കാത്തവർ ആരും ബിജെപിയെ താങ്ങി നടക്കരുത്. അത് പഴയ മാടമ്പി അടിമത്തത്തിനു നിങ്ങൾ വീണ്ടും തലകുനിക്കുന്നു എന്ന് മാത്രം. *2020 യിലും പഴയ മാടമ്പി പതിയിരിക്കുന്നു -സൂക്ഷിക്കുക. ******* * കമ്യൂണിസ്റ്റുകാർ യുക്തിവാദികൾ ആണെന്നന്നും നിരീശ്വരവാദികൾ ആണെന്നുമുള്ള ധാരണ തെറ്റാണ്. യുക്തിവാദവും, നിരീശ്വരവാദവും, കമ്മ്യൂണിസവും -മൂന്നും മൂന്നു തന്നെ. ലേഖനം വായിക്കുകയും മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്ത് എല്ലാവർക്കും നന്ദി. - ആൻഡ്രു.

 6. -MURDER SUICIDE in TX

  2021-04-06 19:29:44

  6 dead in Texas in apparent murder-suicide after brothers made pact, police say. Phil Helsel Tue, April 6, 2021, 1:36 PM Six family members were dead in apparent murder-suicide in suburban Dallas after two brothers made a suicide pact that included the deaths of the other relatives, police said. Allen police discovered the deaths after a concerned friend called police around 1 a.m. Monday worried that a person was suicidal, police Sgt. Jon Felty said. "The two brothers had entered into an agreement that they were going to complete suicide, and from that, it went to where the entire family was taken with them," Felty said. One of the brothers described in an Instagram post what occurred or would occur, Felty said. One brother was 19 and the other was in his 20s, he said. The victims included a grandparent, two parents and a sister, he said.

 7. ACTIVE SHOOTER

  2021-04-06 16:18:42

  ‘Active Shooter’ Situation In Maryland, At Least Two Victims Reported: Police. Maryland authorities said local police are “on scene responding to an active shooter” in the city of Frederick on Tuesday morning. Frederick is about a 50-mile drive northwest of Washington, DC. “Currently there are two victims and one suspect is down,” the Frederick Police Department said on Twitter. The shooting was in the northeast of the city, about a 4-mile drive east of the US Army’s Fort Detrick, according to police. Special agents with the Bureau of Alcohol, Tobacco, Firearms and Explosives are responding to assist, the ATF’s office in Baltimore reports

 8. വികസനത്തിന് വേണ്ടി ബീജേപ്പിക്ക് ഒരു വോട്ട്.? ശബരിമലയും ലവ് ജിഹാദും എടുത്തിട്ടലക്കി ബോറടിക്കുമ്പോൾ സംഘികള് തള്ളുന്ന ഒരു സ്ഥിരം നമ്പറാണ്. കേരളത്തില് വികസനമൊന്നും ഇല്ല, ലവന്മാര് എങ്ങാനും അധികാരത്തിൽ വന്നാൽ നമ്മളെയങ്ങു വികസിപ്പിച്ചു വികസിപ്പിച്ചു സിംഗപ്പൂരാക്കിക്കളയും എന്നാണ് വംഗ്യം. ആഗോള വിശപ്പ് സൂചികയിൽ 107 രാജ്യങ്ങളിൽ സുഡാനൊപ്പവും ഉത്തര കൊറിയയുടെ തൊട്ടു മുകളിലുമായി 94 ആണ് ഇന്ത്യയുടെ സ്ഥാനം. പാക്കിസ്ഥാനും ബംഗ്ലാദേശും നമ്മുടെ മുകളിലാണ്. അവസ്ഥ ഇത്രയും മോശമായത് 2014ന് ശേഷവുമാണ്. നീതി ആയോഗ് പുറത്തിറക്കിയ 'sustainable development goals index' പ്രകാരം കേരളമാണ് ഇൻഡ്യയിലെ ഏറ്റവും മികച്ച സംസ്ഥാനം, എൻഡിഎ ഭരിക്കുന്ന ബീഹാർ ഏറ്റവും മോശവും. ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സിൽ (HDI) 0.647 എന്ന സ്കോറുമായി 189 ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 131ആണെങ്കിൽ 74ആം സ്ഥാനത്തുള്ള മെക്സിക്കോയുടെ സ്കോറിന് തുല്യമായ 0.779 ആണ് കേരളത്തിന്റേത്. ഇന്ത്യയുടെ ശിശുമരണ നിരക്ക് ആയിരത്തിൽ 28.3 ആണെന്നിരിക്കെ കേരളത്തിന്റേത് 7 ആണ്. ഇൻഡ്യയിലെ ശരാശരി ആയുർദൈർഘ്യം 67.9 വർഷവും കേരളത്തിലേത് 74.9 വർഷവും ആണ്. ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 74.04%ഉം കേരളത്തിന്റേത് 93.9%ഉം ആണ്. ഇൻഡ്യയിലെ തൊഴിലില്ലായ്മ 6.81%ഉം കേരളത്തിലേത് 5.8%ഉം ആണ്. ഇൻഡ്യയിലാകെ ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവർ 21.92% ആണെങ്കിൽ കേരളത്തിൽ അത് വെറും 7.05% ആണ്. യുപിയിൽ അത് 29.43%വും ഗുജറാത്തിൽ അത് 16.63%വും ആണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിൽ മെച്ചപ്പെടുത്താൻ പലതും തീർച്ചയായും ഉണ്ട്. പക്ഷേ ശരാശരി പൗരന് അത്യന്താപേക്ഷിതമായ ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ മാറി മാറി കേരളം ഭരിച്ച മുന്നണികൾ ചെയ്തതിനപ്പുറമൊന്നും ഒരു ബിജെപി സർക്കാരും ഒരിടത്തും ചെയ്തതായി ചരിത്രമില്ല. അതുകൊണ്ടു തന്നെ സംഘി വികസനത്തള്ളുകളൊക്കെ അങ്ങ് യൂപ്പീല് കൊണ്ടോയി തട്ടിയാൽ മതി. കൗ മമ്മികൾക്ക് ആംബുലൻസ് സൗകര്യമില്ലാത്തത് തൽക്കാലം ഞങ്ങള് സഹിച്ചോളാം. ഇതൊക്കെ അറിഞ്ഞിട്ടും ബിജെപിക്ക് വോട്ടു ചെയ്യുന്നവനൊന്നും വികസനത്തിനും കോപ്പിനും ഒന്നും വേണ്ടിയല്ല, വെറും ഭൂരിപക്ഷവർഗ്ഗീയതയ്ക്കും ഫാസിസത്തിനുമാണ് വോട്ട് ചെയ്യുന്നത്. ബാക്കിയുള്ള ഡെക്കറേഷനൊക്കെ നാലായിട്ട് മടക്കി പോക്കറ്റില് വച്ചാൽ മതി, ഇങ്ങോട്ടിറക്കേണ്ട.

 9. SUICIDE PREVENTION

  2021-04-06 08:14:50

  Six Killed in Texas Murder-Suicide Carried Out by Brothers, Police Say. Texas police checking a home early Monday made a horrifying discovery: six members of a family, spread across three generations, shot to death. What they learned next was just as shocking: It was a murder-suicide carried out by two brothers, one of whom posted the plan on social media. “Hey everyone. I killed myself and my family,” Farhan Towhid, 19, reportedly wrote in the note, which bragged about how easy it was for him and his 21-year-old brother Tarvin to buy guns. “If I’m going to die, I might as well get some attention.” If you or a loved one are struggling with suicidal thoughts, please reach out to the National Suicide Prevention Lifeline at 1-800-273-TALK (8255), or contact the Crisis Text Line by texting TALK to 741741.

 10. samghi USA

  2021-04-05 20:25:51

  താങ്കൾക്കറിയാമോ അഖണ്ഡ ഭാരതം പിളർന്നത് വെറും ന്യുനപക്ഷമായ ഇസ്‌ലാം അവരുടെ ഭാഗം ചോദിച്ചിട്ടാണെന്നു അങ്ങനെ വീണ്ടും ഒരു ഭീകരത നടമാടാതിരിക്കാൻ ഇപ്പോൾ ബി ജെ പി ഗവണ്മെന്റ് ശ്രമിക്കുന്നെങ്കിൽ തെറ്റുണ്ടോ. മറ്റു മതങ്ങൾ ചെയ്യുന്നത് കാണാതെ ഹിന്ദുവിന് നേരേ മാത്രം തിരിയുന്നത് വർഗീയതയാണ്. എന്തിനു കൃസ്ത്യാനികൾ മതപരിവർത്തനത്തിനു നടക്കുന്നു. മുസ്ലീമുകൾ ലൗ ജിഹാദ് തുടങ്ങിയ പരിപാടി നടത്തുന്നു. പണ്ട് ഹിന്ദുക്കൾ അതൊക്കെ ചിരിച്ചു തള്ളിയതിനെ ഫലമാണ് ഭാരതത്തിന് രണ്ട് ഭാഗം ഇസ്‌ലാം കൊണ്ടുപോയത്. മത പരിവർത്തനവും അതേപോലെ പേടിപെടുത്തുന്നു . എല്ലാവരും ഒരു മതമായാൽ പ്രശ്നമുണ്ടാകും. അവിടെ അധികാരം അടിപിടികൊള്ളും. എല്ലാ മതക്കാരും സ്നേഹത്തോടെ കഴിയുക. ഇസ്ലാം ഇസ്ലാമിന്റെ മതം , കൃസ്തുവിനു കൃസ്തുവിന്റെ മതം, ഹിന്ദുവിന് അവന്റെ മതം എന്തിനാണ് അതിനിടയിൽ കയറി അല്ലാഹു അക്ബറും, ഹാലേലൂയയും പാടുന്നത്. അപ്പോൾ ജയ് ശ്രീ റാം വിളികൾ ഉയരും. എല്ലാവരും വർഗീയതയിൽ നിന്നും ഒഴിയു അപ്പോൾ ശാന്തിയുണ്ടാകും.

 11. Ninan Mathulla

  2021-04-05 13:23:21

  Those who don’t learn from history are condemned to repeat the same history for them. Middle East where 90% of population was Christians are now less than two percent. It is the strategy of their supporters to say don’t worry (Hakkuna mattata- from Lion King Movie), it will not happen, and then work from behind the scene to make it happen. I have a friend whom I know has a soft corner towards BJP/RSS. When I brought to his attention the statement by a Bombay official that all Christians need to be castrated to prevent their population increase, he said it is possible that the official didn’t really mean it. They try to take your defense off by such statements. BJP/RSS is doing everything to make India a Hindu nation, and we have their supporters acting as on our side. This is called ‘chirichukondu kazhutharakkuka’. They act like they don’t see ‘mathabhranthanmar’ persecuting and killing minority religion people in India. They are not ready to raise a little finger against it, or ready to condemn such behavior in comment column here, and then make innocent looking comments intentionally or unintentionally. Every citizen has a responsibility to watch out for fascist forces not to come to power. In Germany the same thing happened that Hitler came to power. You know the rest of the story as everything burned down.

 12. Shaji George, Charlotte

  2021-04-04 00:26:40

  Man with pole trashes Asian-owned convenience store. An Asian-owned convenience store in Charlotte, North Carolina, has been trashed by a man who wielded a metal post and yelled racial slurs, according to police and a son of the store's owners. The Charlotte Observer reports that the incident occurred Tuesday at a business named Plaza Sundries, which is near the Charlotte Transit Center.

 13. Jacob

  2021-04-04 00:14:24

  Comedian Margaret Cho addressed the wave of anti-Asian attacks sweeping the U.S. in a candid interview with The Guardian published Thursday, touching on topics including former President Donald Trump and her own feelings of vulnerability as a 52-year-old woman of Korean descent. “I love to Donald Trump-bash and blame him for any reason I can, but the fact is that his casual racism is more a symptom of the greater problem than the cause of this,” Cho said, referring to Trump’s insistence on using racist terms to refer to COVID-19. “It’s about the repetitive nature of hate crimes and how they’re not new, even if they seem new, because they’re presented as shocking and new by the news.”

 14. Sudhir Panikkaveetil

  2021-04-03 20:50:18

  ഓരോ ദിവസത്തെ വാർത്തകളും സ്ഥിരീകരിക്കുന്നത് മതവും രാഷ്ട്രീയവും കുറ്റവാളികളെ സൃഷ്ടിക്കുന്നുവെന്നാണ്. ജനങ്ങൾ മതവും രാഷ്ട്രീയവും ഉപേക്ഷിക്കാൻ തയ്യാറല്ല. അക്രമപ്രവണത ഒരുത്തനുണ്ടാകുന്നത് അവനു ശിക്ഷ കിട്ടുകയില്ലെന്നുറപ്പുള്ളതുകൊണ്ടാണ്. . മതം മാപ്പു കൊടുക്കാൻ പറയുന്നു രാഷ്ട്രീയം അവനെ രക്ഷിക്കുന്നു. ഇ മലയാളിയിൽ എഴുതിട്ട് മാത്രം കാര്യമില്ല."മതം ഏതായാലും അത് വീട്ടിൽ, പുറത്ത് എല്ലാവരും മനുഷ്യർ" എന്ന് ഞാൻ പറഞ്ഞാൽ വിലയുണ്ടാകില്ല. ഇത് ഏതെങ്കിലും മഹാന്റെ വായിൽ കൂടി വരണം. വന്നാൽ മാത്രം പോരാ എല്ലാവരും അനുസരിക്കണം. ഇന്ത്യ ഹിന്ദു രാഷ്ട്രം ആക്കാൻ പോകുന്നുവെന്ന് ഏതോ മതഭ്രാന്തൻ കൂവുന്നു. അത് ഒരിക്കലും നടക്കാൻ പോകില്ലെന്നറിയുന്നവർ, പറഞ്ഞവനടക്കം മിണ്ടാതിരിക്കുന്നു അല്ലാത്തവർ തമ്മിൽ തല്ലി മരിക്കുന്നു. പറഞ്ഞവൻ അത് കണ്ട് രസിക്കുന്നു . ശ്രീ ആൻഡ്രു സാർ വരിക നല്ല ചിന്തകളുമായി.

 15. More Mass Shooting

  2021-04-03 17:06:28

  7 People Killed In Separate Shootings In North Carolina And Maryland. A mass shooting at a house party in North Carolina killed three people and wounded four others, the Wilmington Police Department said. Police responding to the scene said that the shooting “erupted inside the home during a house party and seven people were struck by gunfire.” The North Carolina shooting is one of at least two to be reported Saturday alone. Three people were also killed in Maryland early Saturday morning after a shooting there.

 16. Saji. KV. Canada

  2021-04-03 15:31:55

  The problem is the silent fellow religious members who don't oppose such acts but sympathise with them and indirectly finance them

 17. Fr. Joseph Ouseparampil, Pune

  2021-04-03 15:26:58

  As usual, you wrote a serious article. It is a good study and useful in the social life. Congrat. Ouseparampil

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

View More