-->

FILM NEWS

ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ നായിക

Published

on

ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ നായിക. സത്യന്‍ അന്തിക്കാട് ആണ് സംവിധയകന്‍.സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. 


സത്യന്‍ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്


‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്കാരം സ്വീകരിക്കാന്‍ തൃശ്ശൂര്‍ റീജ്യണല്‍ തീയേറ്ററിലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസന്‍ പറഞ്ഞു – “ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാന്‍ മോഷ്ടിച്ചതാണ്.”

എല്ലാവരും അമ്ബരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതു വരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല. ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു – “ഈ കഥ, നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഞാന്‍ മോഷ്ടിച്ചതാണ്.”


അമ്ബരപ്പു മാറി സദസ്സില്‍ നീണ്ട കരഘോഷം ഉയര്‍ന്നു. ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓര്‍മ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകള്‍ക്ക് വേണ്ടിയാണ്. ഇതാ – ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നു.


ജയറാമാണ് നായകന്‍. മീര ജാസ്മിന്‍ നായികയാകുന്നു. ഒപ്പം ‘ഞാന്‍ പ്രകാശനില്‍’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും.


ഒരു ഇന്ത്യന്‍ പ്രണയകഥ’യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. അമ്ബിളിയിലെ “ആരാധികേ” എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും. ഹരിനാരായണനാണ് വരികള്‍ എഴുതുന്നത്.


പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിര്‍വ്വഹിക്കും. ‘ഞാന്‍ പ്രകാശനിലേത്’ പോലെ ഈ ചിത്രത്തിലും ശബ്ദം ലൈവായാണ് റെക്കോര്‍ഡ് ചെയ്യുന്നത്. അനില്‍ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മോമി, പാണ്ഡ്യന്‍,സേതു, ശശി തുടങ്ങിയ എല്ലാ കൂട്ടുകാരും ഈ സിനിമയിലും ഉണ്ടാകും. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. കോവിഡിന്റെ വേലിയേറ്റമൊന്ന് കഴിഞ്ഞാല്‍ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാം. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ വിഷുക്കാലം ആശംസിക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കര്‍ണ്ണന്‍ മെയ് 14 ന് ആമസോണ്‍ പ്രൈംസില്‍ റിലീസ്

കന്യാസ്ത്രീകളുടെ കൂട്ടായ്മ സമീപിച്ചു 'അക്വേറിയം' ഡിജിറ്റല്‍ റിലീസിന് സ്റ്റേ

ഉദ്ഘാടനത്തിന് നിങ്ങളുടെ അച്ഛനോ അമ്മയോ അവിടെ ഉണ്ടാകുമോ: സിദ്ദിഖ്

മലയാള സിനിമയിലെ തിരക്കഥാ ലോകത്തെ ചക്രവര്‍ത്തിമാര്‍; രണ്ടാമനും യാത്രയാകുമ്പോള്‍

തന്റെ അച്ഛന്‍ എം ആര്‍ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചു പങ്കുവച്ച് നിഖില വിമല്‍

ബീന ആന്റണിക്ക് കോവിഡ് ; ഈ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലന്ന് പൊട്ടിക്കരഞ്ഞ് മനോജ്

തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിനും ഭാര്യയ്ക്കും കോവിഡ്

ടെന്നിസ് ജോസഫിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി

നടന്‍ ടി.എന്‍.ആര്‍. കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു

ആദ്യകാല നിര്‍മാതാവ് കെ.എസ്.ആര്‍ മൂര്‍ത്തി അന്തരിച്ചു

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

നിര്‍ണായക വിജയത്തിനു പിന്തുണ: രമേഷ്‌ പിഷാരടിക്ക്‌ നന്ദി അറിയിച്ച്‌ ഷാഫി പറമ്പില്‍

അമ്മൂമ്മ മരിച്ചെന്ന്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല'' കോവിഡ്‌ ബാധിച്ച്‌ മരിച്ച ബന്ധുവിനെ കുറിച്ച്‌ അഹാനയുടെ നൊമ്പരക്കുറിപ്പ്‌

മഹാനടിയ്ക്ക് 3 വയസ്സ്, ഓര്‍മ്മകള്‍ പങ്കുവെച്ച്‌ കീര്‍ത്തി സുരേഷ്

കുടുംബത്തോട് അറ്റാച്ച്‌മെന്റ് ഉണ്ടെങ്കിലും പുറത്തു കാണിക്കാറില്ലെന്ന് മേജര്‍ രവി

കോവിഡ് വെറും ജലദോഷപ്പനി; ഇന്‍സ്റ്റഗ്രാം കങ്കണയുടെ പോസ്റ്റ് നീക്കം ചെയ്തു

മന്‍സൂര്‍ അലി ഖാന്‍ അത്യാഹിത വിഭാഗത്തില്‍

ഞാന്‍ നിസ്സഹായനാണ്'; ഫെയ്സ്ബുക്കിലൂടെ ഓക്‌സിജനുവേണ്ടി യാചിച്ച നടന്‍ കോവിഡ് മരണത്തിന് കീഴടങ്ങി

ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. ;കൊവിഡ് അനുഭവം പങ്കുവച്ച്‌ സംവിധായകന്‍ ആര്‍എസ് വിമല്‍

കൊവിഡ് കിച്ചണ്‍ വീണ്ടും തുടങ്ങുന്നു; ബാദുഷ

പ്രേം പ്രകാശ്‌ നിര്‍മ്മിച്ച ഒരൊറ്റ സിനിമയില്‍ പോലും വേഷം ലഭിച്ചില്ല; ആ കാര്യമോര്‍ത്ത് ഇന്നും സങ്കടപ്പെടാറുണ്ടെന്ന് അശോകന്‍

നാണം കെടുത്താതെ ഷേവെങ്കിലും ചെയ്യൂ സർ; മോദിയോട് രാം ഗോപാൽ വർമ്മ

കൊവി‍ഡ് ഒരു സാധാരണക്കാരനല്ല, മോൾക്ക് വന്നത് സാദാ പനി പോലെ; മുന്നറിയിപ്പുമായി സാജൻ സൂര്യ

എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറഞ്ഞു: മഞ്ജു വാര്യർ

കോവിഡ് പ്രതിരോധത്തിന് 2 കോടി നല്‍കി അനുഷ്‌കയും കോലിയും, 7 കോടി ലക്ഷ്യം

25000 സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു

തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച്‌ മരിച്ചു

എല്ലാവര്‍ക്കും എന്റെ മനസ് നിറഞ്ഞ നന്ദി; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണവുമായി ധര്‍മജന്‍

View More