ന്യൂയോര്‍ക്ക്: മിഡ് ഹഡ്സണ്വാലിയിലെ ഏക മലയാളി സംഘടനയായ മിഡ് ഹഡ്സണ്‍ കേരള അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം കൂടി 2021- 22 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് - ബിജു ഉമ്മന്‍, വൈസ് പ്രസിഡന്റ്- അലീന അശോക് മലയില്‍, സെക്രട്ടറി- സുരേഷ് മുണ്ടയ്ക്കല്‍, ട്രഷറര്‍ - ബെന്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി- സ്വീറ്റി ഗബ്രിയേല്‍, ജോയിന്റ് ട്രഷറര്‍ - വിനോദ് പാപ്പച്ചന് എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ഷീല ജോസഫ് (ചെയര്‍പേഴ്സണ്‍), അശോക് മലയില്‍, എലിസബത്ത് ഉമ്മന്‍ എന്നിവര്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായിരിക്കും.
അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 17-നു നടത്തും. ഈസ്റ്റര്‍- വിഷു ആഘോഷങ്ങളും അന്ന് നടത്തും. മിഡ് ഹഡ്സണ്വാലിയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു.