Image

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി, പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി

Published on 14 April, 2021
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി, പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി
ഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സിബിഎസ്‌ഇ അടുത്ത മാസം നടത്താനിരുന്ന പൊതുപരീക്ഷകള്‍ മാറ്റി. മെയ് മാസം നാലാം തിയതി ആരംഭിക്കാനിരുന്ന പൊതു പരീക്ഷകളാണ് മാറ്റിയത്. ഇതില്‍ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് പലമേഖലകളില്‍ നിന്നും ആവശ്യം ശ്കതമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ളവരും പരീക്ഷകള്‍ മാറ്റി വെക്കണമെന്ന ആവശ്യവുമായി എത്തിയിരുന്നു.

എന്നാല്‍ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ പതിനൊന്നാം ക്ലാസ്സിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം എങ്ങനെയായിരുക്കും എന്നതില്‍ വ്യക്തതയില്ല. എന്നിരുന്നാലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശങ്കയിലായിരുന്ന മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസം നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ഇതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക