മലയാളം-തമിഴ് ചിത്രം ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.കുഞ്ചാക്കോ ബോബന്, അരവിന്ദ് സ്വാമി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍
കുടുമ കെട്ടി വേറിട്ട ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബനെ പോസ്റ്ററില്‍ കാണാനാവുന്നത്.
തമിഴകത്തെയും മലയാളത്തിലെയും റൊമാന്റിക് ഹീറോകള്‍ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം പരിചയപ്പെടുത്തുന്നത്. ടി പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രം
തമിഴില്‍ രണ്ടകം എന്ന പേരിലാണ് എത്തുന്നത്.
ജാക്കി ഷറോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ് സജീവാണ്. ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.