Image

15 വയസ്സുകാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

Published on 15 April, 2021
15 വയസ്സുകാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍
കായംകുളം വള്ളികുന്നത് 15 വയസ്സുകാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിന്‍്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന ആദര്‍ശ്, കാശി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സഞ്ജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. പ്രതി എവിടെയുണ്ട് എന്നതിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചു എന്നാണ് സൂചന. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നതിനെപ്പറ്റി പൊലീസ് വ്യക്തമാക്കിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക