-->

America

ഇങ്ങനെയും ഒരു സമ്മേളനം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

Published

on

രാവിലെ വീട്ടിലേക്ക് കയറി വരുന്ന അതിഥികളെ ദൂരെനിന്ന്  നോക്കിയപ്പോഴേ പേടി തോന്നാതിരുന്നില്ല.എതോ പിരിവുകാരാണെന്ന്‌ തോന്നുന്നു.
’’നമസ്ക്കാരം,സാറേ,ഞങ്ങളോര്‍ത്തു,രാവിലെ സാറ് പൊയ്ക്കാണുമെന്ന്.നേരത്തെ അറിയിച്ചിരുന്നെങ്കില്‍ എവിടെയെങ്കിലും പോകാമായിരുന്നു.ഇത് ഇനിഎവിടെ പോകാനാ..എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.             

‘’സാറിന് ഞങ്ങളെ മനസ്സിലായില്ലെന്ന് തോന്നുന്നു.ഞങ്ങള്‍ഇവിടുത്തെ വഴിപാട് ആര്‍ട്‌സ് ആന്റ്  സ്‌പോര്‍ട്‌സ്   ക്‌ളബ്ബിന്റെഭാരവാഹികളാണ്,,കോവിഡ് കാരണം കുറച്ചു വൈകിപ്പോയെങ്കിലും ഇത്തവണയുംക്‌ളബ്ബിന്റെ വാര്‍ഷികം പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ തീരുമാനിച്ച വിവരം സാര്‍അറിഞ്ഞു കാണുമല്ലോ?’’ കഷ്ടമെന്ന് പറഞ്ഞാല്‍ മതി ഇതൊന്നും ഞാനറിഞ്ഞില്ല.

‘’അല്ല,ഈ കോവിഡിന്റെ സമയത്ത് എങ്ങനെയാണ് സമ്മേളനം നടത്തുക.?’’ഞാന്‍ സംശയം ചോദിച്ചു.‘’അത്,കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും സാറേ സമ്മേളനവുംമറ്റു പരിപാടികളും നടത്തുക..’’ ഒരു ഭാരവാഹി വിശദീകരിച്ചു.  
          
‘’സാറ്ഭ തന്നെ ഇത്തവണത്തെ സാംസ്ക്കാരിക സമ്മേളനം ഉല്‍ഘാടനംചെയ്യണമെന്ന് കമ്മറ്റിക്കാര്‍ക്കെല്ലാം ഒരേ വാശി..’’ ഉപകാര്യ ദര്‍ശിപറഞ്ഞപ്പോള്‍ ഞാനോര്‍ത്തു.എത്ര നാളായി പൂര്‍വ്വാധികം ഭംഗിയായി വാര്‍ഷികംനടത്തുന്നു,അപ്പോഴൊന്നും തോന്നാത്ത വാശി ഇപ്പോള്‍ തോന്നാന്‍കാരണമെന്തായിരിക്കും?           

സമയത്ത് വേറെ ആരെയെങ്കിലും കിട്ടാത്തതുകൊണ്ടായിരിക്കും.’’അതോടൊപ്പം കമ്മറ്റി മറ്റൊരു തീരുമാനവുംഎടുത്തിട്ടുണ്ട്,ഈ വര്‍ഷത്തെ സമ്മേളന പിരിവ് സാറിനെ കൊണ്ട് തന്നെ ഉല്‍ഘാടനംചെയ്യിക്കണമെന്ന്..’’ സഹകാര്യദര്‍ശി ആ രഹസ്യവും വെളിപ്പെടുത്തി..അതുകേട്ടപ്പോള്‍ എനിക്കു തന്നെ ഒരു സംശയം,അത്രയ്ക്ക് പ്രധാനപ്പെട്ട ഒരുവ്യക്തിയാണോ ഞാന്‍?           

‘’കാശിന്റെ കാര്യമോര്‍ത്താണെങ്കില്‍ സാറ് വിഷമിക്കണ്ട,പിന്നെതന്നാലും മതി..’’ ഞാന്‍ ഒന്നും മിണ്ടാതിരുന്നതു കണ്ടാകാം മുഖ്യകാര്യദര്‍ശിഎന്നെ സമാധാനിപ്പിച്ചു.ഇതിനകം എത്ര പേരെക്കൊണ്ട് പിരിവ് ഉല്‍ഘാടനംചെയ്യിച്ചുവെന്നും ഇനി എത്ര പേരെക്കൊണ്ട് ചെയ്യിക്കാനിരിക്കുന്നുവെന്നുംകമ്മറ്റിക്കാര്‍ക്ക് മാത്രമറിയാവുന്ന രഹസ്യം.ഉല്‍ഘാടനമാകുമ്പോള്‍ നൂറ്‌കൊടുക്കാന്‍ വിചാരിച്ചിരുന്നയാള്‍  അഞ്ഞൂറെങ്കിലും കൊടുക്കുമല്ലോ?       

‘’ശരി സാറേ,അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ.,ഞങ്ങളിറങ്ങുന്നു,നോട്ടീസ് താമസിയാതെ എത്തിക്കാം..’’കാര്യദര്‍ശിമാര്‍യാത്ര പറഞ്ഞിറങ്ങി.അവര്‍ പോയി അധികം കഴിയുന്നതിനു മുമ്പ് തന്നെ ഞാന്‍സാംസ്ക്കാരിക സമ്മേളന ഉല്‍ഘാടനത്തിന്റെ റിഹേഴ്‌സല്‍ ആരംഭിച്ചു.നാട്ടിലെ ആദ്യപരിപാടിയാണ്.ഇത് കലക്കിയാലേ ഇനിയും ആരെങ്കിലും വിളിക്കൂ.ഭാര്യയുംമക്കളുമായിരുന്നു ശ്രോതാക്കള്‍.അവര്‍ മിണ്ടാതെയിരുന്നു കേട്ടത് ഇതുകേള്‍ക്കാനിരിക്കുന്ന ശ്രോതാക്കളുടെ അവസ്ഥ ഓര്‍ത്തു നോക്കുമ്പോള്‍ ഇതെത്ര ഭേദം എന്നോര്‍ത്താവാം…             

സമ്മേളനദിവസം കുടുംബ സമേതം കാലെ കൂട്ടി സമ്മേളനസ്ഥലത്തെത്തി.വഴിപാട് നഗറില്‍ വന്‍ ജനക്കൂട്ടം. കോവിഡ് മാനദണ്ഡംപാലിക്കുമെന്നൊക്കെ പറഞ്ഞെങ്കിലും സമ്മേളന നഗരിയില്‍ അതൊന്നുംകാണാനില്ല.അതിഥിയായി വരുന്ന സിനിമാതാരത്തെയും സമ്മേളനം കഴിഞ്ഞുള്ളമിമിക്രിയും കാണാനാണ് ആളുകള്‍ വന്നിരിക്കുന്നതെങ്കിലും എന്റെ പ്രസംഗം കൂടികേള്‍ക്കാനാണെന്ന ഭാവത്തില്‍ തലയുയര്‍ത്തി ഞാന്‍ ജനക്കൂട്ടത്തെയൊന്ന്‌വീക്ഷിച്ചു.             

ആറുമണി പറഞ്ഞത് ഏഴായി,എട്ടായി..ഇനിയും സമ്മേളനം തുടങ്ങുന്നഒരു ലക്ഷണവും കാണുന്നില്ല.സമ്മാന ദാനം നിവ്വഹിക്കേണ്ട സിനിമാ താരത്തെയുംകാത്തിരിക്കുകയാണ് സംഘാടകര്‍.ഇടയ്ക്കിടയ്ക്ക് സമ്മേളനം ഉടനെ തുടങ്ങും എന്നഅറിയിപ്പ് മുറ തെറ്റാതെ മുഴങ്ങുന്നുമുണ്ട്.അപ്പോഴൊക്കെ സദസ്യരുടെ വകകൂവലും.ഏതായാലും പറഞ്ഞ് പറഞ്ഞ് ഒന്‍പത് മണിയോടെ മഹത്തായ സമ്മേളനംആരംഭിച്ചു.ഉദ്ഘാടകനായ ഞാനും അദ്ധ്യക്ഷനായ ക്‌ളബ്ബ് പ്രസിഡന്റുംമാത്രം.സിനിമാ താരമുള്‍പ്പെടെ ആരും വന്നിട്ടില്ല.              

‘’അനാമിക എവിടേടാ’’ എന്നും’’സമ്മേളനം വേണ്ട,മിമിക്രി മതിഎന്നുമൊക്കെ സദസ്സില്‍ നിന്നും വിളിച്ച് പറയുന്നതു കേട്ടപ്പോള്‍ സംഗതി അത്രപന്തിയല്ലെന്ന് കണ്ട് മുഖ്യകാര്യ ദര്‍ശി വന്ന് ചെവിയില്‍മന്ത്രിച്ചു.’’സാറേ,അധികം പ്രസംഗമൊന്നും വേണ്ട,പേരിന് എന്തെങ്കിലുംപറഞ്ഞാല്‍ മതി,’’മിമിക്‌സ് ഡ്രാക്കുള’’ക്കാര്‍ക്ക് ഇതു കഴിഞ്ഞ് വേറെപ്രോഗ്രാമുള്ളതാ.അതുമല്ല കോവിഡ് കാരണം പരിപാടി അധികം നീട്ടിക്കൊണ്ടുപോകാനും കഴിയില്ല..’’               

രണ്ടാഴ്ച്ച ഉല്‍ഘാടന പ്രസംഗത്തിന്റെ റിഹേഴ്‌സല്‍ നടത്തിയതിന്റെവിഷമം മറച്ചു വെച്ച് ഞാന്‍ സമ്മതിച്ചു.ആരും സമ്മതിച്ചു പോകും.സമ്മേളനംആരംഭിക്കുകയായി എന്ന് കാര്യദര്‍ശി പറഞ്ഞു തീര്‍ന്നില്ല കൂവല്‍ഉയര്‍ന്നു.’’പ്രിയപ്പെട്ട നാട്ടുകാരെ’എന്ന് ഞാന്‍ പറഞ്ഞു തുടങ്ങിയത്അതിശക്തമായ ആരവം കാരണം കേള്‍ക്കാന്‍ കഴിഞ്ഞില്ല.ഒന്നു രണ്ടു വാക്കുകളില്‍ ഞാന്‍ഉല്‍ഘാടനം നിര്‍വ്വഹിച്ചു.സമ്മേളനം അവസാനിച്ചതായി അദ്ധ്യക്ഷനവര്‍കള്‍പ്രഖ്യാപിച്ചു.അപ്പോഴാണ് കൂവലൊന്ന് ശമിച്ചത്.സാംസ്ക്കാരിക സമ്മേളനമായാല്‍ഇങ്ങനെ വേണമെന്ന് വിചാരിച്ചു കൊണ്ട് ഞാന്‍ സ്‌റ്റേജില്‍ നിന്നും ഇറങ്ങി.                                 

കോവിഡ് നിയന്ത്രണം കാരണംവരുന്നില്ലെന്ന് പറഞ്ഞിട്ടും ഉല്‍ഘാടന പ്രസംഗം കേള്‍ക്കാന്‍ നിര്‍ബന്ധിച്ച്കൂട്ടിക്കൊണ്ട് വന്ന ഭാര്യയുടെയും മക്കളുടെയും  മുഖത്ത് നോക്കാനുള്ളജാള്യതയോടെ ഞാന്‍ പറഞ്ഞു

.’’എന്നാല്‍ നമുക്ക് പോകാം..’’ മാസ്ക്കുള്ളതു കൊണ്ട്‌നമ്മുടെ മുഖത്തെ ഭാവമാറ്റങ്ങള്‍ ആരും കാണില്ലെന്നത് ഏതായാലും വലിയ ആശ്വാസംതന്നെ.‘’ഏതായാലും വന്നതല്ലേ,ഇനി മിമിക്‌സ് കഴിഞ്ഞിട്ട്‌പോകാം,,

’’മക്കള്‍ ഒറ്റക്കെട്ടായി പറഞ്ഞു.അങ്ങനെയെങ്കില്‍ അങ്ങനെ എന്ന മട്ടില്‍ഈ പാവം ഉല്‍ഘാടകന്‍ ഇരിക്കുമ്പോള്‍ വഴിപാട് നഗറില്‍  അനൗണ്‍സ്‌മെന്റ്മുഴങ്ങി,’’നിങ്ങളേവരും പ്രതീക്ഷിച്ചിരുന്ന മിമിക്‌സ് പരേഡ് ഉടന്‍ആരംഭിക്കുന്നതാണ്..’’

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെരുമഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

ഗംഗ; കവിത, മിനി സുരേഷ്

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം - 10 )

ഉഗു (കഥ: അശോക് കുമാർ.കെ.)

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

View More