Image

പ്രിയതാരത്തിന്റെ വേര്‍പാടില്‍ തേങ്ങി തമിഴകം

Published on 17 April, 2021
പ്രിയതാരത്തിന്റെ വേര്‍പാടില്‍ തേങ്ങി തമിഴകം
നടന്‍ വിവേകിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ തേങ്ങി തമിഴകം. കൊവിഡ് ഭീതിയ്ക്കിടെയിലും തങ്ങളുടെ പ്രിയപ്പെട്ട ഹാസ്യ സാമ്രാട്ടിനെ അവസാനമായി ഒരു നോക്കുകാണാന്‍ ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

വിവേകിന്റെ മരണവാര്‍ത്തയറിഞ്ഞ് നടന്‍ സൂര്യ, ഭാര്യയും നടിയുമായ ജ്യോതിക, സഹോദരനും നടനുമായ കാര്‍ത്തി, നടന്‍ വിക്രം തുടങ്ങി നിരവധി താരങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട്.

താരത്തിന്റെ മരണത്തില്‍ നടിയും ബി ജെ പി നേതാവുമായ ഖുശ്ബു അനുശോചനം രേഖപ്പെടുത്തി. സിനിമയില്‍ ഒന്നുമല്ലാതിരുന്ന കാലത്ത്, കഷ്ടപ്പെട്ടിരുന്ന കാലത്ത്, ഹൃദയം തകരുകയും വേദനിക്കുകയും ചെയ്തിരുന്ന കാലത്തെല്ലാം നാം ഒരുമിച്ചുണ്ടായിരുന്നുവെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക