-->

VARTHA

വൈഗയുടെ മരണം ; പിതാവ്​ സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍

Published

on

കൊച്ചി: മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയു​െട മരണത്തിന്​ ശേഷം കാണാതായ പിതാവ്​ സനു മോഹ​ന്‍ പിടിയില്‍. ഇയാള്‍ കര്‍ണാടകയിലെ കാര്‍വാറില്‍ വെച്ചാണ്​ അറസ്റ്റിലായത്​. ഇയാളെ ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ കൊച്ചിയിലെത്തിക്കും. മാര്‍ച്ച്‌​ 22ന്​ മുട്ടാര്‍ പുഴയില്‍ വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയതു മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. അന്നു മുതല്‍ ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പൊലീസ്​.

അതിനിടയില്‍​ സനു മോഹന്‍ മൂകാംബികയില്‍ എത്തിയതായി വെള്ളിയാഴ്ച പൊലീസിന്​ വിവരം ലഭിക്കുകയും​ തെരച്ചില്‍ ഊര്‍ജ്ജിതമാക്കുകയുമായിരുന്നു​. മൂ​ന്നു ദി​വ​സം മൂ​കാം​ബി​ക​യി​ലെ ഒ​രു ലോ​ഡ്ജി​ല്‍ ഇ​യാ​ള്‍ താ​മ​സി​ച്ചെ​ന്നായിരുന്നു പൊലീസിന്​ ലഭിച്ച വിവരം.
ലോ​ഡ്ജി​ന് സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ആ​ദ്യം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്​ ലോ​ഡ്ജി​ലി​രു​ന്ന് പ​ത്ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. പ​ത്രം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം സ​നു മോ​ഹ​ന്‍ അ​വി​ടെ​നി​ന്ന് പു​റ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​െ​ന്ന​ന്നാ​ണ് വി​വ​രം. ആ​രോ​ടും ഒ​ന്നും പ​റ​യാ​തെ​യാ​ണ് പോ​യ​ത്.

ഇ​ത​റി​ഞ്ഞ് ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര്‍ ഫോ​ണ്‍ ന​മ്ബ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​ക​ര​ണ​വു​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്ന് ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ച്‌ മു​റി തു​റ​ന്ന് നോ​ക്കി​യ​പ്പോ​ള്‍ സ​നു മോ​ഹ​െന്‍റ ബാ​ഗും മ​റ്റ് സാ​ധ​ന​ങ്ങ​ളു​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോെ​ട ലോ​ഡ്ജി​ല്‍ ന​ല്‍​കി​യി​രു​ന്ന തി​രി​ച്ച​റി​യ​ല്‍ രേ​ഖ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ​നു മോ​ഹ​നാ​ണെ​ന്നും കൊ​ച്ചി​യി​ല്‍​നി​ന്ന് കാ​ണാ​താ​യ ആ​ളാ​ണെ​ന്നും ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര്‍​ക്ക് വ്യ​ക്ത​മാ​യ​ത്.

സ​നു മോ​ഹ​നെ​ക്കു​റി​ച്ച്‌ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചെ​ന്നും ഉ​ടന്‍ പിടിയിലാവുമെന്നും കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ സി.​എ​ച്ച്‌. നാ​ഗ​രാ​ജു വ്യക്തമാക്കിയിരുന്നു. ക​ര്‍​ണാ​ട​ക പൊ​ലീസിന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യിരുന്നു അ​ന്വേ​ഷ​ണം നടന്നത്​. അന്വേഷണത്തിന്‍റെ ഭാഗമായി റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ളി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ജാ​ഗ്ര​ത​നി​ര്‍​ദേ​ശം ന​ല്‍​കി​യി​രുന്നു.

സ​നു മോ​ഹ​നെ കാ​ണാ​താ​യ​തോ​ടെ​യാ​ണ് മകളുടെ മരണത്തില്‍ സം​ശ​യം ബ​ല​പ്പെ​ട്ട​ത്. കാ​ക്ക​നാ​ട് റീ​ജ​ന​ല്‍ കെ​മി​ക്ക​ല്‍ എ​ക്​​സാ​മി​നേ​ഴ്​​സ്​ ല​ബോ​റ​ട്ട​റി​യി​ല്‍ ന​ട​ത്തി​യ രാ​സ​പ​രി​ശോ​ധ​ന​യി​ല്‍ വൈ​ഗ​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ല്‍ ആ​ല്‍ക്ക​ഹോ​ള്‍ സാ​ന്നി​ധ്യ​മു​ള്ള​താ​യി സൂ​ച​ന ലഭിച്ചിട്ടുണ്ട്​.

മ​ദ്യ​മോ ആ​ല്‍ക്ക​ഹോ​ള്‍ ക​ല​ര്‍ന്ന മ​റ്റ് എ​ന്തെ​ങ്കി​ലും ന​ല്‍കി​യോ വൈ​ഗ​യെ ബോ​ധ​ര​ഹി​ത​യാ​ക്കി മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ ത​ള്ളി​യി​ട്ട​താ​ണോ​യെ​ന്ന സം​ശ​യം ഇ​തോ​ടെ ബ​ല​പ്പെ​ട്ടു. മു​ങ്ങി​മ​ര​ണ​മാ​ണെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 323,068 പേര്‍ക്ക്; ലോകത്താകെ 16 കോടി പിന്നിട്ടു

കോവിഡ് മാനദണ്ഡം ലംഘിച്ച് മൂന്നാറിലെ സി.എസ്.ഐ വൈദികരുടെ ധ്യാനം: മരണം നാലായി

ഗാസാ അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു; ഹമാസിന്റെ കമാന്‍ഡര്‍ ഉള്‍പ്പെടെ 16 പേരെ വധിച്ചെന്ന് ഇസ്രയേല്‍

കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

കോവിഡ്: ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ഇന്നത്തെ സ്ഥിതി വരില്ലായിരുന്നെന്ന് നിഗമനം

വീടുകളിലെത്തി വാക്സിന്‍ നല്‍കിയിരുന്നെങ്കില്‍ പലരുടെയും ജീവന്‍ രക്ഷിക്കാമായിരുന്നു -ബോംബെ ഹൈക്കോടതി

18+ പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം: മറ്റ് രോഗമുള്ളവര്‍ക്ക് മുന്‍ഗണന -മുഖ്യമന്ത്രി

'സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരമോ?' - അഭ്യൂഹങ്ങള്‍ ചിരിച്ചുതള്ളി മുഖ്യമന്ത്രി

ഗൗരിയമ്മയുടെ സംസ്‌കാരചടങ്ങിലെ ജനക്കൂട്ടത്തെക്കുറിച്ച് മുഖ്യമന്ത്രി

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കോവിഡ്

അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത; കേരളത്തില്‍ അതിശക്തമായ മഴ പെയ്തേക്കും

പെരുന്നാള്‍ ആഘോഷങ്ങള്‍ കുടുംബത്തില്‍ മാത്രമാകണം - മുഖ്യമന്ത്രി

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍- മുഖ്യമന്ത്രി.

ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള ജില്ലകള്‍ 2 മാസത്തേക്ക് അടച്ചിടണം-ഐസിഎംആര്‍ മേധാവി

രണ്ട് കുട്ടികള്‍ തന്റേതല്ലെന്ന് വിശ്വസിച്ചു, വഴക്കും പതിവ്; ഭാര്യയെയും മക്കളെയും വിഷം കുത്തിവെച്ച് കൊന്നു

ഇന്ത്യയിലെ കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി ഗവേഷകര്‍

20,000 കോടിയുടെ 'നമമി ഗംഗ'യില്‍ കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍; വിമര്‍ശനവുമായി കമല്‍

പതിനെട്ട് വയസിനു മുകളിലുള്ള മറ്റ് രോഗമുള്ളവര്‍ക്ക് വാക്‌സിന്‍ മുന്‍ഗണന: മുഖ്യമന്ത്രി

സംസ്ഥാനത്ത് 43,529 പേര്‍ക്ക് കൂടി കോവിഡ്, 95 മരണം

ബ്രിട്ടനില്‍ കോവിഡ് മരണങ്ങള്‍ കുറഞ്ഞു; അടുത്തയാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍

ലണ്ടന്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളി ഡോ. അജി പീറ്ററിന് ജയം

കന്യാസ്ത്രീകളെ അപമാനിക്കുന്നു; സിനിമക്ക് സ്റ്റേ

ഇന്ന് കോവിഡ് മരണം 95; ആകെ മരണം 6,000 കടന്നു

സി എസ് ഐ ധ്യാനത്തില്‍ പങ്കെടുത്ത ഒരു വൈദികന്‍ കൂടി മരിച്ചു; മരണം മൂന്നായി

ഇസ്രയേല്‍ അതികമം: ഫലസ്​തീന്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ സി.പി.എം പോളിറ്റ്​ ബ്യൂറോ

ബിനിഷ് കൊടിയേരിക്ക് ജാമ്യമില്ല

ഗംഗാനദിയില്‍ ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കേസുകള്‍ കുറഞ്ഞാലും 8 ആഴ്ച വരെ അടച്ചിടണം; ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം; മുന്നറിയിപ്പുമായി ഐസിഎംആര്‍

സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കണം; ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കത്ത് നല്‍കി ചെന്നിത്തല

തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

View More