Image

മുംബൈയിലേയ്ക്ക് ഓക്‌സിജന്‍ നിറച്ച ടാങ്കറുകള്‍

Published on 20 April, 2021
മുംബൈയിലേയ്ക്ക് ഓക്‌സിജന്‍ നിറച്ച ടാങ്കറുകള്‍
മുംബൈ: കൊറോണ രൂക്ഷമായ മഹാരാഷ്ട്രയ്ക്കായി ഇന്ത്യന്‍ റെയില്‍വേയുടെ അതിവേഗ നീക്കം. വിവിധ ആശുപ്ത്രികളിലേയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ നിറച്ച ടാങ്കറുകളാണ് റെയില്‍വേ ചരക്ക് സംവിധാനത്തിലൂടെ നീങ്ങുന്നത്. വിശാഖപട്ടണത്തിലെ ഓക്‌സിജന്‍ നിര്‍മ്മാണ ശാലയില്‍ നിന്നാണ് പുറപ്പെട്ടിരിക്കുന്നത്.

നൂറിലേറെ ടാങ്കര്‍ ലോറികള്‍ തീവണ്ടിയില്‍ കയറ്റിയാണ് മഹാരാഷ്ട്രയിലേക്ക് നീക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്നലെയാണ് ഓക്‌സിജന്റെ അടിയന്തിര ആവശ്യം അറിയിച്ചത്. ഉടന്‍ തന്നെ ഇന്ത്യന്‍ റെയില്‍വേ ചരക്ക് സംവിധാനത്തെ തയ്യാറാക്കുകയായിരുന്നു.ചരക്ക് നീക്കത്തിലെ റോ-റോ സംവിധാനത്തിലാണ് ഓക്‌സിജന്‍ ടാങ്കറുകള്‍ നീക്കുന്നത്. മുംബൈയിലെ കാലാബോലീ യാര്‍ഡിലേക്കാണ് തീവണ്ടി എത്തുന്നത്. അവിടെനിന്ന് പ്രത്യേക ലോറികള്‍ മഹാരാഷ്ട്രയുടെ വിവിധ ജില്ലകളിലേയ്ക്ക് ഓക്‌സിജന്‍ എത്തിക്കും.

തീവണ്ടികള്‍ വഴി ഓക്‌സിജന്‍ നീക്കുന്നത് വഴി പ്രധാന നഗരകേന്ദ്രത്തിലേക്ക് അതിവേഗവും പരിസ്ഥിതി അനുകൂലമായും അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുന്നതായി റെയില്‍വേ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക