-->

fomaa

ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയന്‍ വിസ്മയ സാന്ത്വനം

അലന്‍ ചെന്നിത്തല

Published

on

ഡിട്രോയിറ്റ് : ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാന്ത്വനമാകാന്‍ പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കുട്ടികളും ചേര്‍ന്ന് ഒരുക്കുന്ന മാസ്മരിക കലാമേള ‘വിസ്മയ സാന്ത്വനം’ മെയ് 15 ന് നടത്തപ്പെടുന്നു. ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയന്‍  സംഘടിപ്പിക്കുന്ന ഈ ദൃശ്യ വിസ്മയ വിരുന്ന് നോര്‍ത്ത് അമേരിക്കയിലെ  പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഈസ്‌റ്റേണ്‍  സമയം വൈകിട്ട് 7:30 നും സെന്‍ട്രല്‍  സമയം 6.30 നും കാണുവാന്‍ സാധിക്കും.  ഉണരും ഞങ്ങള്‍, ഉയരും ഞങ്ങള്‍, അതിജീവിക്കും ഞങ്ങള്‍ എന്ന മുദ്രാവാക്യത്തോടെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാനും അവര്‍ക്ക് ഒരു സ്‌നേഹസാന്ത്വനമാകാനുമാണ് ഈ പ്രത്യേക ഇന്ദ്രജാല പരിപാടി സംഘടിപ്പിക്കുന്നത്.

വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് വിസ്മയ സാന്ത്വനം. പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.  മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതി ഭിന്നശേഷിക്കാരുടെ സര്‍വതോന്മുഖമായ വികാസത്തിനനുസൃതമായി നിരവധി ട്രയിനിംഗ് സെന്ററുകളും കലാവതരണ വേദികളും ഉള്‍പ്പെടുത്തിയിട്ടുള്ള വലിയ സംരംഭമാണ്.  ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാ നിര്‍മാണം, ഉപകരണസംഗീതം എന്നീ വിഭാഗങ്ങളില്‍ മികച്ച പരിശീലനം നല്‍കിയാണ് ഭിന്നശേഷിക്കാരായ കുട്ടികളെ വേദിയിലെത്തിക്കുന്നത്.

പാര്‍ശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭിന്നശേഷി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുവാനും മറ്റുള്ളവരെപ്പോലെ അവര്‍ക്കും ഈ സമൂഹത്തില്‍ വലിയൊരിടമുണ്ടെന്ന് ബോധ്യപ്പെടുത്തുകയുമാണ് മാജിക് അക്കാദമിയും ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 'വിസ്മയ സാന്ത്വനം' പരിപാടി കാണുവാനും ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും പിന്തുണക്കുവാനും എല്ലാവരെയും ക്ഷണിക്കുന്നതായി ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയന്‍  ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സൈജന്‍ കണിയോടിക്കല്‍ 2489257769, ബിനോയ് ഏലിയാസ് 5868833450, ബിജോ ജെയിംസ് 9259849227, ലെസ്‌ലി സിജോ 9522016828.

 



Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ ജൂണ്‍ 15 ചൊവ്വാഴ്ച സഃഘടിപ്പിക്കുന്നു

അരൂരിലെ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ഫോമാ നഴ്‌സസ് ഫോറം. ദലീമ ജോജോ പങ്കെടുക്കുന്ന യോഗം നാളെ

ഫോമയോടൊപ്പം അരിസോണ മലയാളി അസോസിയേഷനും: 10,000 ഡോളര്‍ നല്‍കും

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, ജില്ലാ കലക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി.

ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് ജെയിംസ് ജോർജിനെ കാൻജ്  എൻഡോഴ്സ് ചെയ്തു 

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പിന്തുണ

ഫോമാ കോവിഡ് സഹായ പദ്ധതി: സൈമൺ കോട്ടൂർ 8000  ഡോളർ സംഭാവന ചെയ്തു

ഫോമാ ഹെൽപ്പിങ് ഹാൻഡ്‌സിന്റെ  കാര്യണ്യ സ്പർശത്തിൽ നിറഞ്ഞ മനസ്സുമായി നിധിൻ

സഹായങ്ങൾക്ക് നന്ദി; ഒന്നും പാഴാക്കില്ലെന്ന് ഉറപ്പ്: ഫോമാ വേദിയിൽ മന്ത്രി വീണ ജോർജ്

ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് നാളെ ഫോമാ മീറ്റിങ്ങില്‍ പങ്കെടുക്കുന്നു

ഫോമാ നൽകിയ വെന്റിലേറ്റർ പത്തനംതിട്ട കളക്ടർ ഏറ്റുവാങ്ങി

കോവിഡ് സഹായ പദ്ധതി: കേരള സര്‍ക്കാര്‍ പ്രതിനിധികളും ഫോമ പ്രതിനിധികളും യോഗം ചേര്‍ന്നു.

ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകള്‍ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി

വെന്റിലേറ്ററുകള്‍ ഫോമാ കേരളത്തിലേക്ക് അയച്ചു

ഫോമയുടെ പി.ആർ.ഓ ആയി സലിം അയിഷയെ തെരെഞ്ഞെടുത്തു

ജോൺ ടൈറ്റസ്, ജോൺ സി.വർഗ്ഗീസ്, ദിലീപ് വർഗ്ഗീസ്: ഫോമായോടൊപ്പം കാരുണ്യത്തിന്റെ മൂന്ന്   മാതൃകകൾ

ഫോമാ കോവിഡ് സഹായ പദ്ധതി: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ 6000 ഡോളര്‍ നല്‍കും

ഫോമയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു അമേരിക്കയുടെ അംഗീകാരം

ഫോമാ കോവിഡ് സഹായ പദ്ധതി: ഫോമാ സെന്‍ട്രല്‍ റീജിയന്‍ എണ്ണായിരം ഡോളര്‍ നല്‍കും

ഫോമാ കോവിഡ് സഹായ പദ്ധതി: കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ രണ്ടു വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും.

കേരളത്തിലെ പിണറായി സര്‍ക്കാരിന് ഫോമയുടെ ആശംസകള്‍

ഫോമാ കോവിഡ് സഹായ പദ്ധതിക്ക് സംഭാവന ചെയ്യാന്‍ ഫോമാ ആര്‍.വി.പി.മാരുടെ സംയുക്ത അഭ്യര്‍ത്ഥന

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഇന്ന് 9 മണി:  കൊറോണ വ്യാപനം, കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

View More