-->

America

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

Published

on

(അരികുവല്‍ക്കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ അമ്മമാര്‍ക്കുമായി ഈ മാതൃദിനകവിത സമര്‍പ്പിക്കുന്നു)

വിരിയട്ടെ പൂവുകള്‍, തെളിയട്ടെ പുലരികള്‍
അരികിലായെന്നുമേ വിളങ്ങട്ടെ ദീപങ്ങള്‍
നന്മനിറയും കര്‍മ്മകാണ്ഠങ്ങളാല്‍ നിങ്ങളീ
ജന്മപര്‍വ്വങ്ങള്‍ക്ക് പകരുന്നു നിത്യമാം സായുജ്യം

ചാമരമായി ചുറ്റും മന്ദമാരുതന്‍ വീശിയീ
കോമരങ്ങളെ പരിപാലിച്ചു കാലമിത്രയും
നന്ദിയെന്നത് വെറും മിഥ്യയാണെങ്കിലും
നിന്ദമാത്രം നേടുമ്പോള്‍ കേഴുന്നു നിങ്ങളെന്നുമേ

പെണ്‍കരുത്തിനെപ്പറ്റി എണ്ണിയെണ്ണിപ്പറയുവോര്‍
ഉണ്‍മയോടൊരു ചേര്‍ത്തുനില്‍പ്പിനവര്‍ മടിക്കുന്നു
വാക്കുകള്‍ കൊണ്ടുള്ളീ വാഴ്ത്തുപാട്ടുകള്‍ മാത്രം
നോക്കിനില്‍ക്കുമ്പോള്‍ പക്ഷെ, യവയും മറയുന്നു
    
മാറട്ടെ, മറയട്ടെയാ ദ്വന്ദ്വവ്യവസ്ഥിതി
ഈറന്‍ നിറയും മിഴികളല്ല, വേണ്ടത് നിങ്ങള്‍ക്കിനി
തുടിക്കും കരങ്ങള്‍, നിറയും ഹൃത്തടങ്ങള്‍
അടിവച്ചങ്ങനെ മുന്നേറട്ടെ അമ്മമലരുകള്‍!

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

നരഖം (കഥ: സഫ്‌വാൻ കണ്ണൂർ)

മരണം(കവിത: ദീപ ബി.നായര്‍(അമ്മു))

മാനസപുത്രി (കവിത: മാര്‍ഗരറ്റ് ജോസഫ് )

രണ്ടു തൂങ്ങിമരണങ്ങൾ (കഥ: അജീഷ് മാത്യു കറുകയിൽ)

എന്റെ ഗ്രാമം (രേഖ ഷാജി)

പെരുമഴത്തോരലിൽ (കവിത: ജയശ്രീ രാജേഷ്)

മഴപോലെ അമ്മ!! (കവിത: രാജൻ കിണറ്റിങ്കര)

പാമ്പും കോണിയും - നിർമ്മല (നോവൽ -50)

രക്ഷ-ഒരു തുടര്‍ക്കഥ? (ചെറുകഥ: സാനി മേരി ജോണ്‍)

കാർമേഘങ്ങൾ (ചെറുകഥ: ദീപ ബി.നായർ(അമ്മു))

ഫോൺ വിളികൾ (കഥ: രമണി അമ്മാൾ)

കാ‍ന്താരി (കവിത: മുയ്യം രാജൻ)

സ്നേഹച്ചൂട് (കവിത: ഡോ. വീനസ്)

ചിലങ്ക മുത്തുകൾ (കഥ: നജാ ഹുസൈൻ)

യാത്ര(കവിത: ദീപ ബി.നായര്‍(അമ്മു))

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -13 കാരൂര്‍ സോമന്‍)

കറുപ്പ് മാത്രം (കവിത: സുജാത പിള്ള)

വൈറസ് കാലം (കവിത: ഫൈസൽ മാറഞ്ചേരി)

മരണം (കവിത: ലെച്ചൂസ്)

പോത്ത് (വിഷ്ണു മോഹൻ)

വർണ്ണപ്രപഞ്ചം (കവിത: ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി)

മമിഴന്‍ (കഥ: ഹാഷിം വേങ്ങര)

ഇടവപ്പാതി (കവിത: ബീന തമ്പാൻ)

പാത (കവിത: ബീന ബിനിൽ, തൃശൂർ)

നീർക്കുമിള (കവിത: സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 49 )

മഴമേഘങ്ങൾ (കഥ: ഉമ സജി)

മരം: കവിത, മിനി സുരേഷ്

പ്രകൃതി(കവിത: ദീപ ബി.നായര്‍(അമ്മു))

View More