Image

കോവിഡ് ; കേരളം മൂന്നാമത്

Published on 10 May, 2021
കോവിഡ് ; കേരളം മൂന്നാമത്

ഇന്ത്യയില്‍ അനുദിനം കോവിഡ് രോഗികളുടെ എണ്ണം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. പ്രതിദിന വര്‍ദ്ധന ഇപ്പോഴും നാല് ലക്ഷത്തിന് മുകളിലാണ്. എന്നിരുന്നാലും കോവിഡ് അധികവും ബാധിച്ചിരിക്കുന്നത് 12 സംസ്ഥാനങ്ങളെയാണ്. ഇവിടെ നിന്നാണ് ഇന്ത്യയിലെ ഞെട്ടിക്കുന്ന കണക്കുകളിലധികവും പുറത്ത് വരുന്നത്. ഏതാണ്ട് 80 % രോഗികളും ഈ 12 സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. 

ഇപ്പോഴും വ്യാപനം കുറയുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമായ മേഖലകളും ഇന്ത്യയിലുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെ 180 ജില്ലകളില്‍ പുതിയ ഒരു കേവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഈ ജില്ലകളില്‍ മറ്റിടങ്ങളില്‍ നിന്നും വ്യാപനമുണ്ടാകാതെ കര്‍ശന നിയന്ത്രണങ്ങളുമുണ്ട്. 

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത 54 ജില്ലകളാണ് ഇന്ത്യയിലുള്ളത്. രോഗവ്യാപനം ഏറ്റവും കൂടുതലുള്ള 12 സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 % ത്തിനും മുകളില്‍ എത്തിയിരുന്നു. 

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക