Image

രണ്ട് കുട്ടികള്‍ തന്റേതല്ലെന്ന് വിശ്വസിച്ചു, വഴക്കും പതിവ്; ഭാര്യയെയും മക്കളെയും വിഷം കുത്തിവെച്ച് കൊന്നു

Published on 12 May, 2021
രണ്ട് കുട്ടികള്‍ തന്റേതല്ലെന്ന് വിശ്വസിച്ചു, വഴക്കും പതിവ്; ഭാര്യയെയും മക്കളെയും വിഷം കുത്തിവെച്ച് കൊന്നു


കുണ്ടറ(കൊല്ലം): കേരളപുരത്ത് കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചസംഭവത്തില്‍ ഗൃഹനാഥന്‍ എഡ്വേര്‍ഡിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കും. ഭാര്യ വര്‍ഷയെയും രണ്ടു വയസും മൂന്നു മാസവും പ്രായമുളള കുഞ്ഞുങ്ങളെയും വിഷം കുത്തിവെച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. മൂന്നു പേരുടെയും കൈകളില്‍ കുത്തിവെച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. മൂന്നു പേരുടെയും കൈകളില്‍ കുത്തിവച്ചതിന്റെ പാടുകളുണ്ട്.


വിഷം കുത്തിവെയ്ക്കാനുപയോഗിച്ച സിറിഞ്ചും സൂചിയും വീടിനുള്ളിലെ ശൗചാലയത്തില്‍നിന്ന് കണ്ടെത്തി. വിഷക്കുപ്പി കണ്ടെത്താനായില്ല. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി വര്‍ഷയ്മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നതായും പോലീസ് പറയുന്നു.

മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനുശേഷം വര്‍ഷ എഡ്വേര്‍ഡിനൊപ്പം പോകാതെ മുഖത്തലയിലെ വര്‍ഷയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നത്. ദിവസങ്ങള്‍ക്കുമുമ്പ് എഡ്വേര്‍ഡ് മൂത്തകുട്ടികളെ കേരളപുരത്തെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബുധനാഴ്ച രാവിലെ മുഖത്തലയിലെ വീട്ടിലെത്തി വര്‍ഷയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. പിന്നീട് 
കേരളപുരത്തെ വീട്ടിലെത്തിയശേഷം ഇരുവരും വീണ്ടും വഴക്കിടുകയും കുഞ്ഞുമായി വര്‍ഷ കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തി എഡ്വേര്‍ഡിനെതിരേ പരാതി നല്‍കുകയും ചെയ്തു.

പോലീസ് എഡ്വേര്‍ഡിനെ വിളിച്ചുവെങ്കിലും കോവിഡ് രോഗിയാണെന്നും വരാനാവില്ലെന്നും എഡ്വേര്‍ഡ് അറിയിച്ചു. പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പു നല്‍കിയതോടെ പോലീസ് വര്‍ഷയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയില്‍ കേരളപുരത്തേക്ക് തിരിച്ചയച്ചു. ഉച്ചയ്ക്കു ശേഷം ഇരുവരും വീണ്ടും വഴക്കു തുടങ്ങി. വര്‍ഷ കൈയില്‍ കിട്ടിയ വടിയുമായി എഡ്വേര്‍ഡിനെ അടിക്കാനെത്തി. ഇത് പിടിച്ചുവാങ്ങി എഡ്വേര്‍ഡ് വര്‍ഷയെ അടിച്ചു. അടികൊണ്ട് വര്‍ഷ ബോധരഹിതയായി. തുടര്‍ന്ന് മൂന്നു പേര്‍ക്കും വിഷം കുത്തിവയ്ക്കുകയായിരുന്നു.

വഴക്കു നടക്കുമ്പോള്‍ മൂത്ത കുട്ടി വീടിനുപുറത്തേക്കു പോയി. എഡ്വേര്‍ഡ് ശീതളപാനീയത്തില്‍ വിഷം ചേര്‍ത്ത് മൂത്ത കുട്ടിക്കു കൊടുത്തു. സ്വയം കുടിക്കുകയും ചെയ്തു. മൂത്ത മകള്‍ വിഷം കലര്‍ന്ന ശീതളപാനീയം കുടിക്കാതെ പുറത്തു കളഞ്ഞു. രണ്ടു വയസും മൂന്നു മാസവും പ്രായമുള്ള കുട്ടികള്‍ തന്റെതല്ലെന്ന വിശ്വാസമായിരുന്നു എഡ്വേര്‍ഡിന്. മൂത്ത കുട്ടിക്ക് എഡ്വേര്‍ഡ് വിഷം നല്‍കിയില്ലെന്നും സംശയമുണ്ട്. വിദേശത്തുള്ള തന്റെ ജേഷ്ഠന് ഫോണ്‍ ചെയ്ത ശേഷം മൂത്ത മകളെ നോക്കിക്കൊള്ളണമെന്ന് എഡ്വേര്‍ഡ് ആവശ്യപ്പെട്ടതായും പറയുന്നു. മൃതദേഹപരിശോധനയ്ക്കുശേഷം മൂവരുടെയും ശവസംസ്‌കാരം വ്യാഴാഴ്ച കണ്ണനല്ലൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക