Image

'സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരമോ?' - അഭ്യൂഹങ്ങള്‍ ചിരിച്ചുതള്ളി മുഖ്യമന്ത്രി

Published on 12 May, 2021
'സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരമോ?' - അഭ്യൂഹങ്ങള്‍ ചിരിച്ചുതള്ളി മുഖ്യമന്ത്രി
 
 
തിരുവനന്തപുരം: സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. 'അതുശരി, അപ്പോള്‍ ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേ. രണ്ടും നിങ്ങളുടെ (മാധ്യമങ്ങളുടെ) ആള്‍ക്കാര്‍ തന്നെ പറയും'  - അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ വൈകുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തകാര്യം വാര്‍ത്താ സമ്മേളനത്തിനിടെ ചൂണ്ടിക്കാട്ടിയപ്പോള്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
 
സത്യപ്രതിജ്ഞ 20 ന് തന്നെ നടത്താം എന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എല്‍ഡിഎഫ് യോഗം കൂടി ആലോചിക്കേണ്ടതുണ്ട്. ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച ചോദ്യങ്ങളോട് പറഞ്ഞു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക