Image

കോവിഡ്: ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ഇന്നത്തെ സ്ഥിതി വരില്ലായിരുന്നെന്ന് നിഗമനം

Published on 12 May, 2021
കോവിഡ്: ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ഇന്നത്തെ സ്ഥിതി വരില്ലായിരുന്നെന്ന് നിഗമനം

ജനീവ: ലോകാരോഗ്യ സംഘടന കൃത്യമായ മുന്നറിയിപ്പ് വേഗത്തില്‍ നല്‍കിയിരുന്നെങ്കില്‍ കോവിഡ് 19 മഹാമാരി ഏല്‍പ്പിച്ച ആഘാതത്തിന്റെ തോത് കുറയ്ക്കാമായിരുന്നുവെന്ന് സ്വതന്ത്ര ആഗോള പാനലിന്റെ റിപ്പോര്‍ട്ട്. കോവിഡ് 19 മഹാമാരിയോട് ലോകമെമ്പാടുമുളള പ്രതികരണം അവലോകനം ചെയ്ത പാനല്‍ ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

ലോകാരോഗ്യസംഘടനയില്‍ പരിഷ്‌ക്കാരങ്ങള്‍ക്ക് ആഹ്വാനം ചെയ്ത പാനല്‍ മറ്റൊരുമഹാമാരിയെ തടയുന്നതിനായുളള ദേശീയ മുന്നൊരുക്കങ്ങള്‍ പുനരുജ്ജീവിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 'ലോകാരോഗ്യ സംഘടനയെ ശാക്തീകരിക്കുക എന്നുളളത് നിര്‍ണായകമാണ്.' പാനലിന്റെ സഹ-അധ്യക്ഷനും മുന്‍ ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയുമായ ഹെലന്‍ ക്ലാര്‍ക്ക് പറഞ്ഞു.

രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് അന്വേഷിക്കുന്നതിനും ലഭ്യമായ വിവരങ്ങള്‍ വേഗത്തില്‍ പ്രസിദ്ധീകരിക്കാന്‍ ലോകാരോഗ്യസംഘടനയെ അനുവദിക്കുകയും ചെയ്യുന്ന സുത്യാരമായ ഒരു നിരീക്ഷണ-ജാഗ്രതാ സംവിധാനം വേണമെന്ന് തങ്ങള്‍ ആഹ്വാനം തെയ്യുന്നതായി പാനലിന്റെ സഹഅധ്യക്ഷനായ മുന്‍ ലൈബീരിയന്‍ പ്രസിഡന്റ് എല്ലെന്‍ ജോണ്‍സണ്‍ സെര്‍ലീഫ് പറഞ്ഞു. 
മെയ് 24-ന് ലോകാരോഗ്യസംഘടനയുടെ വാര്‍ഷിക അസംബ്ലിയില് ആരോഗ്യമന്ത്രിമാര്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക