Image

കോവിഡ് മാനദണ്ഡം ലംഘിച്ച് മൂന്നാറിലെ സി.എസ്.ഐ വൈദികരുടെ ധ്യാനം: മരണം നാലായി

Published on 12 May, 2021
കോവിഡ് മാനദണ്ഡം ലംഘിച്ച് മൂന്നാറിലെ സി.എസ്.ഐ വൈദികരുടെ ധ്യാനം: മരണം നാലായി

തൊടുപുഴ: സിഎസ്ഐ സഭ മൂന്നാറില്‍ ചട്ടം ലംഘിച്ച് നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ധ്യാനത്തില്‍ പങ്കെടുത്ത് മരിച്ച വൈദികരുടെ എണ്ണം നാലായി. 

തിരുവനന്തപുരം അമ്പലക്കാല ഇടവകയിലെ വൈദികന്‍ ബിനോ കുമാര്‍, വെസ്റ്റ് മൗണ്ട് സഭാ വൈദികന്‍ വൈ ദേവപ്രസാദ് എന്നിവരാണ് മരിച്ചത്. ഇരുവരും കഴിഞ്ഞ മൂന്നാഴ്ചയായി കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
ഏപ്രില്‍ 13 മുതല്‍ 17 വരെ മൂന്നാര്‍ സിഎസ്ഐ പള്ളിയില്‍ നടന്ന ധ്യാനത്തില്‍ ഇരുവരും പങ്കെടുത്തിരുന്നു. തുടര്‍ന്ന് കോവിഡ് ബാധിതരായ ഇരുവരും കഴിഞ്ഞ മൂന്നാഴ്ചയായി കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബിഷപ്പ് ധര്‍മരാജ് റസാലവും വൈദികരുമടക്കം 450 പേരാണ് ധ്യാനത്തില്‍ പങ്കെടുത്തത്. ബിഷപ് ഉള്‍പ്പെടെ എണ്‍പതോളം വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്. സംഭവത്തിന്റെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഇടുക്കി കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.
            

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക