Image

ലിവിങ് ടുഗദര്‍ അനുവദിക്കണമെന്ന ആവശ്യം പഞ്ചാബ് ഹരിയാന ഹൈക്കോടതി തള്ളി

Published on 14 May, 2021
ലിവിങ് ടുഗദര്‍ അനുവദിക്കണമെന്ന ആവശ്യം പഞ്ചാബ് ഹരിയാന ഹൈക്കോടതി തള്ളി
ഹരിയാന: ലിവിങ് ടുഗദര്‍ അനുവദിക്കണമെന്ന പതിനെട്ടുകാരിയുടെയും ഇരുപത്തൊന്നുകാരന്റെയും ആവശ്യം പഞ്ചാബ് ഹരിയാന ഹൈക്കോടതി തള്ളി. സാമൂഹ്യഘടനയെ ഗുരുതരമായി ബാധിക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

ഹരിയാന ജിന്‍ഡ് സ്വദേശികളാണ് കോടതിയെ സമീപിച്ചത്. ബന്ധുക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് അനില്‍ ക്ഷേതര്‍പാല്‍ അധ്യക്ഷനായ ഏക അംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
Join WhatsApp News
Sudhir Panikkaveetil 2021-05-14 12:14:23
ലിവിങ് ടുഗെതർ എന്ന ആശയം കേട്ട് അതിനു തുള്ളി പുറപ്പെടുന്ന പെൺകുട്ടികൾ കരിമ്പ് നീര് വിൽക്കുന്ന സ്ഥലം ആദ്യം സന്ദർശിക്കണം. കരിമ്പിന്റെ നീര് എടുത്തതിനുശേഷം എടുത്തവൻ ആ ചണ്ടി ഉപേക്ഷിക്കുന്നു. അവനു ഒന്നും സംഭവിക്കുന്നില്ല ചണ്ടി കുപ്പയിൽ കിടന്നു ഈച്ചയും പുഴുക്കളും പൊതിഞ്ഞു പതിയെ മണ്ണിൽ ചേരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക