-->

Gulf

നിയമക്കുരുക്കിൽപെട്ട അസം സ്വദേശിനി  നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

Published

on


ദമ്മാം:  നിയമക്കുരുക്കിൽപ്പെട്ട അസം സ്വദേശിനിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി  നാട്ടിലേക്ക്  മടങ്ങി.

അസം ദിസ്പൂർ സ്വദേശിനി റൂബി ബീഗമാണ്  നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങിയത്. ഏകദേശം  രണ്ടു വർഷം  മുൻപാണ്  റൂബി ബീഗം സൗദി സ്വദേശിയുടെ വീട്ടിൽ ജോലിക്ക്  വന്നത്. എന്നാൽ, ആ വീട്ടിലെ ജോലി ദുരിതപൂർണ്ണമായിരുന്നു. രാപ്പകൽ വിശ്രമം ഇല്ലാതെ ജോലി ചെയ്പിക്കുമെങ്കിലും, ശമ്പളം കൃത്യമായി നൽകിയിരുന്നില്ല.  ഒരു വർഷത്തിന് ശേഷം അവർ ആ വീട്ടിൽ നിന്നും ഒളിച്ചോടി, മറ്റു ചിലയിടങ്ങളിൽ ജോലി ചെയ്തു പിടിച്ചു നിൽക്കാൻ ശ്രമിച്ചു. ഒടുവിൽ ജീവിതം വഴി മുട്ടിയപ്പോൾ, ദമ്മാമിലെ എംബസ്സി വി.എഫ്.എസ് സെന്ററിൽ സഹായം അഭ്യർത്ഥിച്ചു. അവിടുള്ളവർ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനെ വിവരം അറിയിച്ചു. 

മഞ്ജുവും, ഭർത്താവും നവയുഗം ജീവകാരുണ്യപ്രവർത്തകനുമായ പദ്മനാഭൻ മണിക്കുട്ടനും കൂടി അവിടയെത്തി, റൂബി ബീഗത്തോട് സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി. തുടർന്ന് അവരെ പോലീസ് സ്റ്റേഷനിലും, അവിടന്ന് ദമ്മാം വനിതാ അഭയകേന്ദ്രത്തിലും കൊണ്ട് ചെന്നാക്കി. സർക്കാർ രേഖകൾ പരിശോധിച്ചതിൽ നിന്നും, റൂബിയുടെ സ്പോൺസർ അവരെ ഹുറൂബിൽ (ഒളിച്ചോടിയ തൊഴിലാളി) ആക്കിയതായും, വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചാണ് ഒളിച്ചോടിയത് എന്ന കള്ളക്കേസ് കൊടുക്കുകയും ചെയ്തതായി മനസ്സിലാക്കി. ഹുറൂബും, മത്തലൂബും അടക്കമുള്ള  കേസുകളുടെ നൂലാമാലകൾ അഴിക്കാതെ റൂബി ബീഗത്തിന് നാട്ടിലേക്ക്  മടങ്ങാൻ സാധിക്കുമായിരുന്നില്ല.

നവയുഗം നിയമസഹായവേദിയുടെ സഹായത്തോടെ കേസുകൾ കോടതിയിൽ നടന്നു. ഇതിനിടെ കോവിഡ് കാലം ആയതിനാൽ, വനിതാ അഭയകേന്ദ്രം അധികാരികളുടെ നിർദ്ദേശം അനുസരിച്ച്  മഞ്ജു മണിക്കുട്ടൻ റൂബി ബീഗത്തിനെ ജാമ്യത്തിൽ എടുത്ത്, സ്വന്തം വീട്ടിലേക്ക്  കൊണ്ടു പോയി താമസിപ്പിച്ചു. പോലീസ് സ്റ്റേഷൻ, ഇൻവെസ്റ്റിഗേഷൻ ഓഫിസ്, കോടതികൾ എന്നിങ്ങനെ പലയിടങ്ങളിലായി, മൂന്നു മാസത്തോളം നീണ്ട നിയമപോരാട്ടമാണ് നവയുഗം റൂബി ബീഗത്തിനായി നടത്തിയത്.  ഒടുവിൽ കള്ളക്കേസുകൾ തള്ളിപ്പോകുകയും, അവർക്ക് ഫൈനൽ എക്സിറ്റ് നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു.

അങ്ങനെ എല്ലാ നിയമനടപടികളും പൂർത്തിയാക്കി റൂബി ബീഗം നാട്ടിലേക്ക്  മടങ്ങി.

ഫോട്ടോ: മഞ്ജു മണിക്കുട്ടൻ റൂബി ബീഗത്തിനൊപ്പം  

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സൗദിയിൽ കാണാതായ ആന്ധ്രാസ്വദേശിനിയെ നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ കണ്ടെത്തി നാട്ടിലെത്തിച്ചു

ഹജ്ജ് തീര്‍ത്ഥാടനം; ഇത്തവണയും വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി ഭരണകൂടം

ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യന്‍ പള്ളികളും വീണ്ടും തുറക്കുന്നു.

ആര്‍പി ഗ്രൂപ്പ് 7.5 ദശലക്ഷത്തിന്റെ കോവിഡ് സഹായ ഫണ്ട് പ്രഖ്യാപിച്ചു

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ഇന്ത്യയും കുവൈറ്റും ധാരണപത്രത്തില്‍ ഒപ്പിട്ടു

ഫോക്ക് കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

വിദേശകാര്യ മന്ത്രി ജയശങ്കര്‍ കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബയുമായി കൂടിക്കാഴ്ച നടത്തി

കേളി ജയപ്രകാശ് അനുസ്മരണം സംഘടിപ്പിച്ചു

ബലിപെരുനാള്‍: ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളം നല്‍കാന്‍ നിര്‍ദ്ദേശിച്ച് കുവൈറ്റ് ധനകാര്യമന്ത്രാലയം

വൈസ്‌മെന്‍ മിഡില്‍ ഈസ്റ്റ് റിജണല്‍ ഉദ്ഘാടനവും സ്ഥാനാരോഹണവും ജൂൺ 11 ന് ദുബൈയില്‍

കേരളസർക്കാരിന്റെ ഇ - സഞ്ജീവനിയിൽ പ്രവാസികളെയും ഉൾപ്പെടുത്തണം: നവയുഗം

പ്രവാസി പുനരധിവാസത്തിന് കേരള ബജറ്റില്‍ നല്‍കിയ പരിഗണന അഭിനന്ദനാര്‍ഹം : നവയുഗം

നവയുഗം തുണച്ചു; നിയമക്കുരുക്കുകള്‍ അഴിച്ചു മുഹമ്മദ് ഹക്കീം നാട്ടിലേയ്ക്ക് മടങ്ങി.

മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു

നവയുഗവും തമിഴ് സംഘവും സൗദി ഉദ്യോഗസ്ഥരും കൈകോര്‍ത്തു; അസുഖബാധിതയായ കസ്തൂരി നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്ര സ്വദേശിനി നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

കെ.പി.എ ബഹ്‌റൈൻ കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു 

ലാൽ കെയെർസ് ബഹ്‌റൈൻ  പന്ത്രണ്ടാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം ഇരുപത് ലക്ഷത്തോട് അടുക്കുന്നു

കെ.പി.എ ബെനിഫിറ്റ് സ്‌കീമിനു തുടക്കമായി 

സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

അവധിക്ക്  നാട്ടിൽ പോയപ്പോൾ  കോവിഡ് ബാധിച്ചു വിടവാങ്ങിയ ഷെഫീഖ് കുരീപ്പുഴയുടെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

12 മുതല്‍ 15 വയസ് പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന് യുഎഇ അംഗീകാരം നല്‍കി

വാക്സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുക'

കെ.പി.എ. ബഹ്‌റൈൻ ഈദ് സംഗമം സംഘടിപ്പിച്ചു

കെ.ആർ ഗൗരിയമ്മ, മാടമ്പ് കുഞ്ഞിക്കുട്ടൻ, ഡെന്നീസ് ജോസഫ് എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു

മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു

പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ഓക്സിജനുമായി ഇന്ത്യയിലേക്ക് യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടു

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയദിനം നവയുഗം സമുചിതമായി ആഘോഷിച്ചു

View More