-->

VARTHA

ബാഗില്‍ കാവി കുര്‍ത്ത, പൂജാസാധനങ്ങള്‍; പൂജാരിയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരന്‍ പിടിയില്‍

Published

onന്യൂഡല്‍ഹി: ടാസ്ന ദേവി ക്ഷേത്രത്തിലെ പൂജാരി സ്വാമി യതി നരസിങ്ങാനന്ദ സരസ്വതിയെ വധിക്കാന്‍ പദ്ധതിയിട്ടകശ്മീര്‍ പുല്‍വാമ സ്വദേശിയായ യുവാവ് പിടിയില്‍. പുല്‍വാമ സ്വദേശിയായ ജാന്‍ മുഹമ്മദ് ദര്‍ എന്നയാളെയാണ് പഹാഡ്ഗഞ്ചിലെ ഹോട്ടലില്‍നിന്ന് പോലീസ് പിടികൂടിയത്. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ജെയ്‌ഷെ മുഹമ്മദിന്റെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ പൂജാരിയെ വധിക്കാന്‍ പഹാഡ്ഗഗഞ്ചില്‍ എത്തിയതെന്നും ഡല്‍ഹി പോലീസ് പറഞ്ഞു. ജാന്‍ മുഹമ്മദിന്റെ ബാഗില്‍നിന്ന് തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ കാവി നിറത്തിലുള്ള കുര്‍ത്ത, വെളുത്ത പൈജാമ, മറ്റു പൂജാസാധനങ്ങള്‍ തുടങ്ങിയവയും ബാഗില്‍നിന്ന് കണ്ടെടുത്തു. 

വേഷം മാറി ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് പൂജാരിയെ വെടിവെച്ച് കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി. പ്രാഥമിക ചോദ്യംചെയ്യലില്‍ തന്നെ ജെയ്‌ഷെ മുഹമ്മദിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഈ ദൗത്യം ഏറ്റെടുത്തതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. 2020 ഡിസംബറിലാണ് ജാന്‍ മുഹമ്മദ് ജെയ്‌ഷെ ഭീകരവാദിയായ ആബിദുമായി പരിചയത്തിലാകുന്നത്. 

പാക് അധിനിവേശ കശ്മീരില്‍ ജെയ്‌ഷെയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നയാളാണ് ആബിദ്. ഇയാളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജാന്‍ മുഹമ്മദും ഭീകര സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ആബിദുമായി നിരന്തരം വാട്‌സാപ്പ് മുഖേന ഇയാള്‍ ബന്ധപ്പെട്ടിരുന്നു. 2021 ഏപ്രില്‍ രണ്ടിന് ഇരുവരും അനന്ത്‌നാഗില്‍വെച്ച് നേരില്‍കണ്ടു. ഇവിടെവെച്ചാണ് പൂജാരിയായ സ്വാമി യതി നരസിങ്ങാന സരസ്വതിയെ വധിക്കാന്‍ ആബിദ് നിര്‍ദേശം നല്‍കിയത്. നേരത്തെ വിവാദമായ പൂജാരിയുടെ ചില വീഡിയോകളും ഇയാള്‍ ജാന്‍ മുഹമ്മദിന് കാണിച്ചുനല്‍കി. ആബിദ് തന്നെ തോക്കും സംഘടിപ്പിച്ചുനല്‍കി. ഇത് ഉപയോഗിക്കേണ്ട രീതിയും കൃത്യമായി പഠിപ്പിച്ചു. ഇതിനുപുറമേ ജാന്‍ മുഹമ്മദിന് 6500 രൂപയും 
നേരിട്ടുനല്‍കി. 35,000 രൂപ ബാങ്ക് അക്കൗണ്ടിലും നിക്ഷേപിച്ചു. ഏപ്രില്‍ 23-നാണ് ജാന്‍ മുഹമ്മദ് ഡല്‍ഹിയിലേക്ക് യാത്രതിരിച്ചത്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കൊടകരയില്‍ പിടിച്ചത് ബിജെപിയുടെ പണം തന്നെ' - പോലീസ് കോടതിയില്‍

വാക്സിനേഷന് ഇനി ബുക്കിങും മുന്‍കൂട്ടിയുള്ള രജിസ്ട്രേഷനും നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

തൊഴിലാളികളുമായി പോയ ടൂറിസ്റ്റ് ബസ് അസമില്‍ കുടുങ്ങി; തിരിച്ചുവരാന്‍ വൈകുന്നതില്‍ ഡ്രൈവര്‍ ജീവനൊടുക്കി

അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു, വിജയം അസാധുവാക്കണം; കെ ബാബുവിനെതിരെ എം സ്വരാജ് ഹൈക്കോടതിയില്‍

ഹജ്ജ് തീര്‍ത്ഥാടനം: സൗദി അനുമതി നിഷേധിച്ചതോടെ അപേക്ഷകള്‍ റദ്ദാക്കി ഇന്ത്യ

ഇടുക്കി ചെക്ക്ഡാമില്‍ മീന്‍പിടിക്കാന്‍ പോയ രണ്ടുപേരെ കാണാതായി

ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയെ ഇല്ലായ്മ ചെയ്യുവാനാണ് സിപിഎം ശ്രമിക്കുന്നത് : കുമ്മനം രാജശേഖരന്‍

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നത് ; കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

ഭാര്യ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഭര്‍ത്താവ് ; യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി പോലീസ്

യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വീസ സ്വന്തമാക്കിയ ആദ്യ മലയാളി ദമ്പതികള്‍

കേരളത്തില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, മദ്യശാലകള്‍ തുറക്കും; ശനി, ഞായര്‍ സമ്പൂര്‍ണ ലോക് ഡൗണ്‍

സംസ്ഥാനത്ത് ഇന്ന് 12,246 പേര്‍ക്ക് കോവിഡ്, 166 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76

ലക്ഷദ്വീപ് ചരക്കുനീക്കം മാറ്റുന്നതിനെതിരെ 17ന് ബേപ്പൂരില്‍ ഹര്‍ത്താല്‍

കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; നദികള്‍ കവിയുന്നു; ഇടുക്കിയില്‍ ആശങ്ക

കവയിത്രി സുഹറ പടിപ്പുര ന്യുമോണിയ ബാധിച്ച് അന്തരിച്ചു

സുരേന്ദ്രനെ വേട്ടയാടിയാല്‍ പിണറായിക്ക് മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് എ. എന്‍ രാധാകൃഷ്ണന്‍

പാലത്തായി പീഡനം: സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയില്‍

വാക്സീന്‍ എടുത്ത മെഡി. വിദ്യാര്‍ഥിനിയുടെ മരണം : അന്വേഷണത്തിനു പ്രത്യേക സംഘങ്ങള്‍

രണ്ടു മാസത്തിനിടെ രണ്ടു തവണ തട്ടിക്കൊണ്ടുപോകലിന് ഇരയായ കുഞ്ഞിന് 24 മണിക്കൂറും പോലീസ് കാവല്‍

കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്സിന്‍ മതിയാകുമെന്ന് പഠന റിപോര്‍ട്

കൊവിഡ് പടര്‍ന്നത് വുഹാന്‍ ലാബില്‍ നിന്നാണെന്ന വാദം തള‌ളി ചൈനയുടെ ബാറ്റ് വുമണ്‍

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു: സ്ഥിരീകരിച്ച്‌ സര്‍ക്കാര്‍

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍- വി.ഡി സതീശന്‍

നെന്മാറയിലെ സംഭവത്തില്‍ ദുരൂഹതയുണ്ട്: പോലീസിനെതിരെ വനിതാ കമ്മീഷന്‍

ലക്ഷദ്വീപില്‍ ബീഫ്‌ നിരോധിക്കാനാണോ നീക്കമെന്ന്‌ കേന്ദ്രത്തിനോട്‌ ഹൈക്കോടതി

ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേന്ദ്രത്തോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി ഹൈക്കോടതി

വിദേശത്ത് പോകണം; പാസ്പോര്‍ട്ട് പുതുക്കാനുള്ള അനുമതി തേടി കങ്കണ കോടതിയില്‍

മുസ്‌ലിം വ്യക്തിനിയമം അടക്കം 52 നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കുന്നു

സ്കൂള്‍ കുട്ടികളെനഗ്‌നനൃത്തം ചെയ്യിച്ച സംഭവം; ആള്‍ദൈവത്തിനെതിരെ കേസ്

നിയന്ത്രണം വിട്ട സ്കൂട്ടര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചു

View More