EMALAYALEE SPECIAL

സ്റ്റേ അറ്റ് ഹോം ലംഘിച്ചതാര് ? (ജോര്‍ജ് തുമ്പയില്‍)

Published

on

കോവിഡ് പകര്‍ച്ചവ്യാധി പടരാതിരിക്കാനാണ് കര്‍ശനമായ സ്റ്റേ അറ്റ് ഹോം പ്രഖ്യാപിച്ചത്. എന്നാല്‍ പലേടത്തും പലരും ലംഘിക്കുന്നതിനായിരുന്നു കൂടുതല്‍ സാഹസികത കാണിച്ചത്. ഇത് കേരളത്തിലെയോ ഇന്ത്യയിലെയോ കാര്യമല്ല പറയുന്നത്. മറിച്ച് അമേരിക്കയിലെയാണ്. അതും ദരിദ്രനഗരങ്ങളില്‍ താമസിക്കുന്നവര്‍ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാന്‍ അധികൃതര്‍ നടപ്പാക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവുകളെ മറികടന്നതെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. അത് ഞെട്ടിപ്പിക്കുന്നതാണ്. കോവിഡ് ബാധിച്ചവര്‍ പോലും ഇത്തരത്തില്‍ പുറത്തു വന്നുവെന്നാണ് ഡാറ്റ വെളിപ്പെടുത്തുന്നത്. ദരിദ്ര നഗരങ്ങളില്‍ താമസിക്കുന്നവര്‍ സമ്പന്നരായ നഗരവാസികളേക്കാള്‍ കൂടുതല്‍ തവണ സ്‌റ്റേഅറ്റ് ഹോം ഓര്‍ഡറുകള്‍ ലംഘിച്ചുവെന്ന് യുഎസിലെ 45 ദശലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ നിന്നുള്ള ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു. സമ്പന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ ഉന്നതിയില്‍ വീട്ടില്‍ തന്നെ തുടരാനുള്ള ഓര്‍ഡറുകള്‍ പാലിക്കാന്‍ കഴിഞ്ഞുവെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി അതായിരുന്നില്ലത്രേ. ഓരോരുത്തരുടെയും ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി, അത് പഠനവിധേയമാക്കിയാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സ്റ്റേ അറ്റ് ഹോം പാലിക്കാതിരുന്ന വ്യക്തികള്‍ക്ക് വീട്ടില്‍ താമസിക്കാന്‍ കഴിയില്ലെന്നും അല്ലെങ്കില്‍ അവരുടെ തൊഴില്‍ വീട്ടില്‍ നിന്ന് ചെയ്യാന്‍ കഴിയില്ലെന്നും ഒരു അന്താരാഷ്ട്ര ശാസ്ത്രജ്ഞര്‍ സംഘം കണ്ടെത്തി. ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, ഡാളസ്, ഹ്യൂസ്റ്റണ്‍, വാഷിംഗ്ടണ്‍ ഡി.സി, മയാമി, ഫിലഡല്‍ഫിയ, അറ്റ്‌ലാന്റ, ഫീനിക്‌സ്, ബോസ്റ്റണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ താമസക്കാരുടെ വിവരങ്ങള്‍ 2020 ജനുവരി മുതല്‍ 2020 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ന്യൂയോര്‍ക്ക് നിവാസികള്‍ ഏറ്റവും കൂടുതല്‍ വീടിനകത്ത് ചെലവഴിക്കുന്നതായി കണ്ടെത്തി, ഫീനിക്‌സിലും ചിക്കാഗോയിലും താമസിക്കുന്നവര്‍ ഏറ്റവും കുറഞ്ഞ സമയം അവരുടെ വീടുകളില്‍ ചെലവഴിച്ചു. ലോക്ക്ഡൗണ്‍ ഓര്‍ഡറുകള്‍ പാലിക്കുന്നതുമായി വിദ്യാഭ്യാസം ബന്ധപ്പെട്ടിരിക്കുന്നുവെന്നും കണ്ടെത്തലുകള്‍ കാണിക്കുന്നു. ഉയര്‍ന്ന ശതമാനം കോളേജ് ബിരുദധാരികളുള്ള അയല്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ വീട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പ്രവണത കാണിക്കുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ജിയോഗ്രാഫേഴ്‌സിന്റെ ജേണലുകളില്‍ പ്രസിദ്ധീകരിച്ച പഠനം ആത്യന്തികമായി യുഎസിലെ കൊറോണ വൈറസ് സാമൂഹിക അസമത്വം തുറന്നുകാട്ടി.

അര്‍ക്കന്‍സാ സര്‍വകലാശാലയിലെ ജിയോസയന്‍സസ് അസിസ്റ്റന്റ് പ്രൊഫസര്‍ സിയാവോ ഹുവാങ് ഒരു പ്രസ്താവനയില്‍ പറഞ്ഞു: 'ഞങ്ങളുടെ പഠനം സ്‌റ്റേഹോം ഓര്‍ഡറുകളുടെ ആഢംബര സ്വഭാവം വെളിപ്പെടുത്തുന്നു, ഇത് താഴ്ന്ന വരുമാനക്കാര്‍ക്ക് അനുസരിക്കാന്‍ കഴിയില്ല. ഈ അസമത്വം ദീര്‍ഘകാലമായി നിലവിലുള്ളതാണ്. ഇപ്പോഴത് കോവിഡ് വര്‍ദ്ധിപ്പിക്കുന്നു എന്നു മാത്രം. അമേരിക്കന്‍ ഐക്യനാടുകളില്‍ നിലനില്‍ക്കുന്ന സാമൂഹിക അസമത്വ പ്രശ്‌നങ്ങള്‍, ദുര്‍ബലരായ ജനതയെ അനുപാതമില്ലാതെ ബാധിക്കുന്നതിന് കാരണമാകാം. 12 പ്രധാന നഗരങ്ങളില്‍ ഓരോന്നും അതിന്റേതായ സവിശേഷമായ മാതൃക അവതരിപ്പിക്കുന്നു, ഇത് ലഘൂകരണ നടപടികളിലെ പൊരുത്തക്കേടും ഈ നടപടികളെ തുടര്‍ന്നുള്ള പ്രതികരണങ്ങളിലെ പൊരുത്തക്കേടും വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, ന്യൂയോര്‍ക്കില്‍ താമസിക്കുന്നവര്‍ ശരാശരി ആറു മണിക്കൂര്‍ സ്‌റ്റേഅറ്റ്‌ഹോം ഓര്‍ഡറിന് കീഴില്‍ വീട്ടില്‍ കൂടുതല്‍ ചെലവഴിച്ചതായി കണ്ടെത്തി. ഫീനിക്‌സിലെയും അരിസോണയിലെയും ഹ്യൂസ്റ്റണിലെയും ചിക്കാഗോയിലെയും ഈ സാഹചര്യം നിരീക്ഷിച്ചു.

താമസക്കാരെ നിരീക്ഷിക്കുകയും സമാനമായ ഫലങ്ങള്‍ കണ്ടെത്തുകയും ചെയ്തു കൊണ്ടാണ് ഈ വിശകലനം നടത്തിയത്. കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നതും വംശീയമായി വൈവിധ്യമാര്‍ന്നതുമായ കമ്മ്യൂണിറ്റികളിലുള്ളവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന നിരീക്ഷണത്തില്‍ അവരെത്തുകയും ചെയ്തു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ഒഎന്‍എസ്) ഡാറ്റ കാണിക്കുന്നത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൊറോണ പിടിപെട്ട് മരിക്കാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്നാണ്. ഇതിനുള്ള ഒരു കാരണം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് സാധാരണയായി വീട്ടില്‍ നിന്ന് ചെയ്യാന്‍ കഴിയാത്ത ജോലികള്‍ ഉയര്‍ത്തുന്ന പ്രശ്‌നമാണ്. അവര്‍ക്ക് സുരക്ഷിതമല്ലാത്ത 'സീറോ മണിക്കൂര്‍' കരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അവര്‍ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ അവര്‍ക്ക് പിന്നീട് മടങ്ങിചെല്ലുമ്പോള്‍ ഒരു ജോലിയുണ്ടാകില്ലെന്ന ആശങ്കയുണ്ടാക്കുന്നു.

എന്തായാലും കോവിഡിന്റെ ഫലങ്ങളില്‍ നിന്ന് ദുര്‍ബലരായ ഗ്രൂപ്പുകളെ സംരക്ഷിക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് പഠനം വാദിക്കുന്നു. "വ്യവസ്ഥാപരമായ സാമൂഹിക അസമത്വത്തെ ഞങ്ങള്‍ അഭിമുഖീകരിക്കുകയും ഭൂമിശാസ്ത്രപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ഗ്രൂപ്പുകളില്‍ കോവിഡിന്റെ ദീര്‍ഘകാല പ്രത്യാഘാതത്തെക്കുറിച്ച് ഉയര്‍ന്ന മുന്‍ഗണന വിലയിരുത്താന്‍ ആവശ്യപ്പെടുകയും വേണം," പഠനം നടത്തിയ ഹുവാങ് പറഞ്ഞു. ചൈനയിലെ വുഹാനില്‍ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ച ഈ പാന്‍ഡെമിക്, ലോകമെമ്പാടുമുള്ള നിയമനിര്‍മ്മാതാക്കളെ ബിസിനസുകള്‍ നിര്‍ത്താനും ആളുകളെ വിവിധ തരത്തിലുള്ള ലോക്ക്ഡൗണുകള്‍ക്ക് വിധേയരാക്കാനും നിര്‍ബന്ധിച്ചു. അതിന്റെ പ്രത്യാഘാതത്തെ തുടര്‍ന്നാണ് ഇത്തരമൊരു പഠനം നടത്തിയതും വിശകലനം ഇപ്പോള്‍ പുറത്തു വന്നതും. അസമത്വത്തിന്റെ വലിയൊരു ഭാരം തലയ്ക്ക് മീതേ നില്‍ക്കുമ്പോള്‍ സാമൂഹികമായ മാറ്റം എങ്ങനെ കോവിഡിനെ ബാധിക്കുമെന്ന് ഇപ്പോള്‍ തീര്‍ച്ചയായിരിക്കുന്നു. ഇത് അമേരിക്കയിലായാലും ഇന്ത്യയിലായാലും സ്ഥിതിഗതികള്‍ ഒന്നു തന്നെ...

Facebook Comments

Comments

  1. Jenu Pampady

    2021-06-11 20:05:42

    Excellent article

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രാമായണ പുണ്യം (രാമായണ ചിന്തകൾ 10: അംബിക മേനോൻ)

വരൂ ഹിമാലയം കാണാൻ (ഹിമാലയ യാത്ര 1: ശങ്കരനാരായണൻ ശംഭു)

എന്നാ പിന്നെ അനുഭവിച്ചോ! ട്ടോ! (രാജു മൈലപ്ര)

പ്രാഗ് -പുരാതന നഗര ഭാഗങ്ങൾ (ബൊഹീമിയൻ ഡയറി-2 ഡോ. സലീമ ഹമീദ്)

വോട്ടവകാശം അടിച്ചമർത്തൽ (സി. ആൻഡ്രുസ്)

സീതായനം കൂടിയാണ് രാമായണം (രാമായണചിന്തകൾ-9: രാജി പ്രസാദ്)

മുലയൂട്ടലും മ്യൂച്ചലിസവും (മുഹമ്മദ്‌ ഷഹബാസ്)

ഒരു അവാര്‍ഡ് കഥ: അപമാനം പിന്നെ ഒരു കള്ളന്റെ പേരും (പി.ടി പൗലോസ്-ആഴത്തിലുള്ള ചിന്തകള്‍)

ട്രാൻസ് ജെൻഡർ: സമൂഹത്തിന്‌ കൗൺസിലിംഗ് വേണം ( ഡോ.ഗംഗ.എസ്)

രാമായണത്തിലെ ഭക്തിപ്രവാഹം (രാമായണം - 3: വാസുദേവ് പുളിക്കല്‍)

മരണത്തിന് ശേഷമാണ് മനസിലാക്കിയത് ഞാൻ എത്ര വിഡ്ഢി ആയിരുന്നെന്ന്? ( ശ്രീകുമാർ ഉണ്ണിത്താൻ)

പോരാട്ടം ആണുങ്ങൾക്കെതിരെയല്ല; അനീതിക്കെതിരെയാകണം (ഗിരിജ ഉദയൻ)

മാനുഷികഭാവങ്ങളുടെ മലര്‍ച്ചെണ്ട് (സുധീര്‍ പണിക്കവീട്ടില്‍)

രാമായണത്തിന്റെ പ്രസക്തി (രാമായണചിന്തകൾ 8: ശങ്കരനാരായണൻ ശംഭു)

വാക്കുകളില്‍ നിറയുന്നത് ഹ്രുദയത്തിലെ സൗന്ദര്യം (ഇ-മലയാളിയുടെ കവിതക്കുള്ള അവാര്‍ഡ് നേടിയ സീന ജോസഫുമായുള്ള അഭിമുഖം)

ചുവപ്പുനാടകൾ (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ -ഭാഗം 4: ഷാജു ജോൺ)

ഒന്നു തൊടാതെ പോയി വിരൽത്തുമ്പിനാൽ (മൃദുമൊഴി 18: മൃദുല രാമചന്ദ്രൻ)

പ്രാചീന മലയാള സാഹിത്യം (ബീന ബിനിൽ, തൃശൂർ)

രുചിഭേദങ്ങള്‍: പരിപ്പുപായസവും കൊഞ്ചുതീയലും (ലേഖനം: സാം നിലമ്പള്ളില്‍)

രാമായണ ചിന്തകള്‍ 7: 'ലോകരേ വെടിയുക അഹമ്മതി, അധികാരമോഹവും'(ജിഷ യു.സി)

മുംബെയിലെ പ്രവാസം; എഴുത്തിലെ സൗന്ദര്യം (ഇ-മലയാളി അവാര്‍ഡ്-പോപ്പുലര്‍ റൈറ്റര്‍)

പെഗസസ്: എന്തുകൊണ്ട് മോദി-ഷാമാരുടെ വാട്ടര്‍ഗേറ്റ്? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓര്‍മ്മകള്‍ ചേരുന്നത് തന്നെയാണ് ജീവിതം: ജോസ് ചെരിപുറം (അഭിമുഖം)

ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)

കുട്ടികള്‍ക്ക് വാക്‌സിന്‍ എപ്പോള്‍ ലഭിക്കും? (ജോര്‍ജ് തുമ്പയില്‍)

മാറ്റങ്ങൾക്കു വിധേയമാവാൻ തയ്യാറാവാതെ സമൂഹത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കരുത്: ജഡ്ജ് കെ.പി ജോർജ്ജ്

എഴുത്തുകാരൻ, ഗുരു, ശാസ്ത്രഞ്ജൻ: ഇ-മലയാളി പയനിയർ അവാർഡ് ജേതാവ് ഡോ. എ.കെ.ബി പിള്ളയുമായി  അഭിമുഖം

കൗസല്യ: ധർമിഷ്ഠയായ സ്ത്രീയുടെ പ്രതീകം (ഡോ.എസ്.രമ,  രാമായണ ചിന്തകൾ - 5) 

രാമായണം - 2 മര്യാദരാമന്‍ (വാസുദേവ് പുളിക്കല്‍)

അഗ്നിശുദ്ധി സീതായനത്തിലൂടെ (ഉമശ്രീ, രാമായണ ചിന്തകൾ -4)

View More