America

വിൽബെർട്ട്  ജോസഫ് പാസ്കാക്ക്  വാലി ഹൈസ്കൂൾ വാലിഡിക്ടോറിയൻ

ജോസഫ് ഇടിക്കുള 

Published

on

ന്യൂ ജേഴ്‌സി: ബെര്‍ഗന്‍ കൗണ്ടി റിവര്‍ വെയ്ൽ ടൗണിൽ നിന്നുള്ള മലയാളി വിദ്യാർഥി വിൽബെർട്ട്  ജോസഫ്   പാസ്കാക്ക്  വാലി റീജിയണല്‍ ഡിസ്ട്രിക്റ്റ് ഹൈസ്‌കൂളിന്റെ 2021-ലെ വാലിഡിക്ടോറിയനായി തിരഞ്ഞെടുക്കപ്പെട്ടു.

ബെര്‍ഗന്‍ കൗണ്ടിയിലെ  നാല് പ്രമുഖ ടൗൺഷിപ്പുകളിൽ നിന്നുള്ള വിദ്യാർഥികളടങ്ങുന്നതാണ്  പാസ്കാക്ക്   വാലി റീജിയണല്‍ ഹൈസ്‌കൂൾ.    

2018 ൽ  റിവര്‍ വെയ്ൽ റോബര്‍ട്ട്  ജെ മിഡിൽ  സ്‌കൂളിലും വില്‍ബര്‍ട്ട് വാലിഡിക്‌റ്റോറിയന്‍ ആയിരുന്നു.
എ സി റ്റി എൻ‌ട്രൻസ് എക്സാമിനേഷനിൽ 100% സ്‌കോര്‍ നേടിയ വിൽബെർട്ട് ന്യൂജേഴ്സിയിലെ  പ്രശസ്തമായ  പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ഇൻ  അപ്ലൈഡ് സയന്‍സില്‍ ഡിഗ്രിക്ക് പഠിക്കുവാൻ ഒരുങ്ങുന്നു.

2020 ല്‍ കാലിഫോര്‍ണിയയിലെ നാസ അമേസ് റിസര്‍ച്ച് സെന്ററില്‍ നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനില്‍ റിസര്‍ച്ച് ഇന്റേണ്‍ഷിപ്പിനായി വില്‍ബര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പാസ്കാക്ക് പയനിയേഴ്സിന്റെ  (FRC ടീം 1676) വാഴ്‌സിറ്റി റോബോട്ട് പ്രോഗ്രാമിംഗ് ലീഡായിരുന്ന വിൽബെർട്ട്  ഹൈസ്‌കൂള്‍ ഡിസ്ട്രിക്റ്റ് ടെക്‌നോളജി കമ്മിറ്റിയിലെ നിലവിലെ ബോര്‍ഡ് അംഗം കൂടിയാണ്.

ന്യൂജേഴ്സിയിലെ സാക്ക് ലാറ്റേരി ഫൗണ്ടേഷന്റെ സ്റ്റുഡന്റ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട വില്‍ബര്‍ട്ട് ചാരിറ്റി ഈവന്റുകളില്‍ നിന്നും മറ്റ് ഫണ്ട് റെയ്‌സിംഗിലൂടെയും 15,000 ഡോളറിലധികം സമാഹരിക്കുകയുണ്ടായി. ഭവനരഹിതരായ കുട്ടികള്‍ക്ക് വേണ്ടി  ന്യൂജേഴ്‌സിയില്‍ നടത്തിയ ക്യാമ്പ് ലോട്ട്‌സ് ഓഫ് ഫണ്‍’ എന്ന പ്രോഗ്രാമിന്റെ  കൗണ്‍സിലറായിരുന്നു.

ഹൈസ്‌കൂള്‍ ഡിബേറ്റ് ടീമിലെ മികച്ച ഡിബേറ്റർ കൂടിയായ  വില്‍ബര്‍ട്ട് ന്യൂജേഴ്സി പാറ്റേഴ്സൺ  സെന്റ് ജോര്‍ജ്ജ് സിറോ മാലബാര്‍ പള്ളി  അംഗവും  ആക്റ്റീവ് യൂത്ത് മെമ്പറുമാണ്

സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റും  ടാക്‌സ് പ്രാക്ടീഷണറുമായ  ബാബു ജോസഫിന്റെയും ന്യൂയോര്‍ക്കിലെ റോക്ക് ലാൻഡ്  സൈക്യാട്രിക് സെന്ററിലെ സോഷ്യൽ വർക്കറും യൂണിറ്റ് കോർഡിനേറ്ററുമായ  ആന്‍സി  ജോസഫിന്റെയും  മൂന്നു മക്കളിൽ ഒരാളാണ് വിൽബെർട്ട് ജോസഫ്.  സഹോദരങ്ങള്‍:  റോബര്‍ട്ട് ജോസഫ്, (ജെപി മോര്‍ഗന്‍ ചെയ്‌സ്  ബാങ്കിംഗ് ടെക്‌നോളജി ഓഡിറ്റര്‍), ആല്‍ബര്‍ട്ട് ജോസഫ് (റട്ട്ഗേഴ്സ്  യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി).

വാർത്ത : ജോസഫ് ഇടിക്കുള 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയിൽ നിന്നുള്ള  യാത്രാവിലക്ക് പിൻവലിക്കാനാകില്ലെന്ന് യു എസ് 

ആമസോണിനെ  ഇനി  വീടിന്റെ താക്കോൽ ഏൽപ്പിക്കാം (മോ?) 

കിറ്റും കിറ്റക്‌സും (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോയില്‍ അന്തരിച്ചു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ലെ തിരഞ്ഞെടുപ്പു പ്രഖ്യാപനം

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റ്

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ പരിപാടി

മനുഷ്യകടത്ത് അപകടങ്ങളില്‍ ഇരകളാവുന്നവരില്‍ വാഹനം ഓടിക്കുന്നവരും (ഏബ്രഹാം തോമസ്)

ഷുഗർലാൻന്റിന് അഭിമാനമായി സിമോൺ മാനുവേലിന് ഒളിമ്പിക് മെഡൽ

കേരളം നിക്ഷേപ സൗഹൃദമാണോ? ഡിബേറ്റ് ഫോറം സംവാദം ജൂലൈ 30നു

'ട്രമ്പ് വാക്‌സിന്‍' എല്ലാവരും സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സാറാ ഹക്കബി സാന്റേഴ്‌സ്

ഡാളസ്സിലെ താപനില ഈ വര്‍ഷം ആദ്യമായി മൂന്നക്കത്തിലേക്ക്

അത്മായ സിനഡിൻറെ പ്രസക്തിയും സാദ്ധ്യതകളും (ജോസഫ് മറ്റപ്പള്ളി)

എഴുത്തിലെ കൃത്യമായ ലക്ഷ്യബോധം (ജോർജ് എബ്രഹാമുമായി അഭിമുഖം)

ജോർജ് എബ്രഹാം: സാമൂഹിക നീതിക്കായി ചലിക്കുന്ന പേന (ഇ-മലയാളിയുടെ ലേഖനങ്ങൾക്കുള്ള (ഇംഗ്ലീഷ്) അവാർഡ്

ഹൗചിസ് പിന്‍ചക്രം (കാര്‍ട്ടൂണ്‍: സിംസണ്‍)

പഠിക്കാൻ എളുപ്പം: ടെക്ഫ്യൂണിക്സ് പഠന സഹായിയുമായി ആൻ ആൻഡ്രൂസ്

ഒളിമ്പിക്സ് വാർത്തകൾ ഇന്ത്യ ലൈഫിൽ വായിക്കുക

ദേശീയ ഓണാഘോഷത്തിന് തെയ്യാട്ടം (നീലീശ്വരം സദാശിവൻകുഞ്ഞി)

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 28-ന്

ഒളിമ്പിക്‌സ് വേദിയില്‍ അമേരിക്കന്‍ താരം നിഖില്‍ തിളങ്ങുമ്പോള്‍ അഭിമാനിക്കാം മലയാളിക്കും

ഡാളസ് കൗണ്ടിയിലും കോവിഡ് വ്യാപിക്കുന്നു; ഓറഞ്ച് അലർട്ടിലേക്ക്

കാനഡ മുസ്ലിം മലയാളി അസോസിയേഷൻ ഈദ് ഗാഹ് സംഗമം മിസ്സിസാഗാ എംപി റുഡോ കുസറ്റോ മുഖ്യാതിഥി

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ 2021 പുരസ്ക്കാരം പത്മശ്രീ യൂസഫ്അലി ഏറ്റുവാങ്ങി

ദേശീയ ഓണാഘോഷം ജനനിബിഡവും ചരിത്രവുമാകുമെന്ന് വിന്‍സന്റ് ഇമ്മാനുവേല്‍

യു എസിലെ കോവിഡ് കേസുകളിൽ 83 ശതമാനവും ഡെൽറ്റ വകഭേദം; വ്യാപനം രൂക്ഷം 

വൈദേഹി ഡോംഗ്രെ   2021 ലെ മിസ് ഇന്ത്യ യുഎസ്എ കിരീടമണിഞ്ഞു 

പെഗാസസ് ഫോൺ ചോർത്തൽ നിന്ദ്യമായ നടപടി: ജോർജ് എബ്രഹാം

റവ.ഡോ.ജോബി മാത്യുവിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി.

പിതാവിനെ കൊലപ്പെടുത്തിയ കേസ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് അറസ്റ്റില്‍

View More