Image

യു.കെ പ്രധാനമന്ത്രിക്ക് യു.എസ് പ്രസിഡന്റിന്റെ സമ്മാനം സ്പെഷ്യല്‍ സൈക്കിള്‍; വില നാല് ലക്ഷം രൂപ

Published on 13 June, 2021
യു.കെ പ്രധാനമന്ത്രിക്ക് യു.എസ് പ്രസിഡന്റിന്റെ സമ്മാനം സ്പെഷ്യല്‍ സൈക്കിള്‍; വില നാല് ലക്ഷം രൂപ


ബ്രിട്ടണ്‍-യു.എസ് സൗഹൃദം കൂടുതല്‍ ഊഷ്മളമാക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പ്രത്യേക സമ്മാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പൂര്‍ണമായും കൈകള്‍ ഉപയോഗിച്ച് നിര്‍മിച്ച കസ്റ്റം മെയ്ഡ് സൈക്കിളാണ് ജി-7 ഉച്ചകോടിയുടെ ഭാഗമായി യു.എസ് പ്രസിഡന്റ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നല്‍കിയത്. 

സമ്മാനം നല്‍കിയത് സൈക്കിള്‍ ആണെങ്കിലും 000 യു.എസ്. ഡോളറാണ് ഈ സൈക്കിളിന്റെ വില. അതായത് ഏകദേശം 4.39 ലക്ഷം ഇന്ത്യന്‍ രൂപ. 
നീലയും ചുവപ്പും നിറത്തിലുള്ള അലങ്കാരങ്ങള്‍ക്കൊപ്പം ക്രോസ്-ബാറില്‍ രണ്ട് ലോക നേതാക്കളുടെ ഒപ്പുകളും നല്‍കിയാണ് സൈക്കിള്‍ ഒരുക്കിയിട്ടുള്ളത്. 

19-ാം നൂറ്റാണ്ടിലെ അടിമത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച പോരാളിയുടെ ചിത്രമാണ് ജോ ബൈഡന് ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മാനിച്ചത്. ഫ്രെഡറിക് ഡെഗ്ലസ് എന്നയാളുടെ ഫ്രെയിം ചെയ്ത ചിത്രമാണ് ബൈഡന് സമ്മാനിച്ചതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യു.കെയിലാണ് ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടി നടക്കുന്നത്.  അമേരിക്കയും ബ്രിട്ടണും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും, തനിക്ക് ആതിഥേയത്വം അരുളിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് വളരെ നന്ദിയുണ്ടെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ തന്നെ ഭാവിയും സമ്പന്നതയും യു.കെ-യു.എസ്. ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും ഈ 
പങ്കാളിത്തം ഏറ്റവും മഹത്തരമായി തുടരുമെന്നും ബോറിസ് ജോണ്‍സണും പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക