Image

മലയാളി ദമ്ബതികളുടെ വിവാഹം വിഡിയോ കോണ്‍ഫറന്‍സ് വഴി റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

Published on 14 June, 2021
മലയാളി ദമ്ബതികളുടെ വിവാഹം വിഡിയോ കോണ്‍ഫറന്‍സ് വഴി റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: ഓസ്‌ടേലിയയില്‍ താമസിക്കുന്ന മലയാളി ദമ്ബതികളുടെ വിവാഹം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം. ദമ്ബതികള്‍ പവര്‍ ഓഫ് അറ്റോര്‍ണി മുഖേന സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഉത്തരവ്.

റജിസ്‌ട്രേഷനു നേരിട്ടു ഹാജരാവണമെന്ന് സബ് രജിസ്ട്രാര്‍ നിഷ്‌കര്‍ഷിച്ചതിനെത്തുടര്‍ന്നാണ് ദമ്ബതികള്‍ ഹൈക്കോടതിയെ സമിപിച്ചത്. കോവിഡ് സാഹചര്യം മൂലം നാട്ടിലെത്താന്‍ കഴിയുന്നില്ലെന്നു ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. അസാധാരണ സാഹചര്യങ്ങളില്‍ നടപടി ക്രമങ്ങളില്‍ കടുംപിടുത്തം വേണ്ടന്ന് കോടതി വ്യക്തമാക്കി.

അപേക്ഷ രജിസ്ട്രാര്‍ ജനറലിനു കൈമാറേണ്ട ചുമതലയേ സബ് രജിസ്ട്രാര്‍ക്കുള്ളുവെന്നു ചൂണ്ടിക്കാട്ടിയ കോടതി രേഖകള്‍ രജിസ്ട്രാര്‍ ജനറലിനു കൈമാറാനും രജിസ്‌ട്രേഷന്‍ കഴിഞ്ഞാലുടന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറാനും കോടതി നിര്‍ദേശിച്ചു.

1997ല്‍ വിവാഹിതരായ ദമ്ബതികള്‍ യുഎഇയില്‍നിന്ന് താല്‍ക്കാലിക വിസയില്‍ ഓസ്‌ടേലിയയിലേക്കു കുടിയേറുകയായിരുന്നു. സ്ഥിര വിസ നേടുന്നതിന്റെ ഭാഗമായാണ് വിവാഹ രജിസ്‌ട്രേഷന് അപേക്ഷിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക