VARTHA

സ്കൂള്‍ കുട്ടികളെനഗ്‌നനൃത്തം ചെയ്യിച്ച സംഭവം; ആള്‍ദൈവത്തിനെതിരെ കേസ്

Published

on

ചെന്നൈ: സ്കൂള്‍ കുട്ടികളെ നഗ്‌നനൃത്തത്തിനു നിര്‍ബന്ധിച്ച ആള്‍ദൈവത്തിനെതിരെ ലൈംഗിക പീഡനത്തിനു കേസ്. ചെന്നൈയിലെ പ്രമുഖ ആള്‍ൈദവം ശിവശങ്കര്‍ ബാബയ്‌ക്കെതിരെയാണു ചെങ്കല്‍പേട്ട് പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ബാബയുടെ ആശ്രമത്തോടു ചേര്‍ന്നുള്ള കേളമ്പാക്കത്തെ സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിച്ചിരുന്നവരാണു പരാതി നല്‍കിയത്. അറസ്റ്റ് ഭയന്ന് ആള്‍ദൈവം മുങ്ങിയതോടെ കേസ് ക്രൈംബ്രാഞ്ച് കുറ്റന്വേഷണ വിഭാഗത്തിനു കൈമാറി.

ചെന്നൈയിലെ പണക്കാരുടെ ഇടയില്‍ ഏറെ സ്വാധീനമുള്ള ആള്‍ദൈവമാണു സുശീല്‍ കുമാര്‍ ബാബ. കേളമ്പാക്കത്ത് അറുപത് ഏക്കറിലേറെ പരന്നുകിടക്കുന്ന ആശ്രമത്തില്‍ അടുത്തകാലത്തുവരെ വന്‍തിരക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നതു ബാബയുടെ ലൈംഗിക വൈകൃതങ്ങളുടെ വിവരങ്ങളാണ്. ആശ്രമത്തോടു ചേര്‍ന്നുള്ള സ്കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍ ബാബ മുറിയിലേക്കു വിളിക്കുന്നതു പതിവായിരുന്നു. താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരാണെന്നും വിശ്വസിപ്പിക്കും. വസ്ത്രങ്ങളഴിച്ചു വച്ചതിനുശേഷം ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കുമെന്നാണു പ്രധാന പരാതി. കൂടാതെ പരീക്ഷ തലേന്ന്, പഠിച്ചതു മറക്കാതിരിക്കാന്‍ കുട്ടികളെ ചുംബിക്കുന്നതും പതിവായിരുന്നു. പലപ്പോഴും കയറിപിടിച്ചിരുന്നതായും പരാതിയിലുണ്ട്.

പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം അറസ്റ്റ് ഉറപ്പായതോടെ ശിവശങ്കര്‍ ബാബ മുങ്ങി. ഇയാള്‍ രാജ്യത്തിനു പുറത്താണെന്നാണു സൂചന. സുശീല്‍ ഹരി സ്കൂളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ബാബയുടെ കടുത്ത ആരാധകരാണ്. ആയതിനാല്‍ തന്നെ മോശം അനുഭവമുണ്ടായിട്ടും പലകുട്ടികളും പുറത്തുപറയാന്‍ തയാറായിരുന്നില്ല. അടുത്തിടെ പത്മശേശാദ്രി ബാലഭവനിലെ അധ്യാപകന്റെ ലൈംഗികാതിക്രമങ്ങള്‍ പുറത്തുവന്നതോടെയാണു പൂര്‍വവിദ്യാര്‍ഥികള്‍ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍  തയറായത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അസം-മിസോറം അതിര്‍ത്തിയില്‍ സംഘര്‍ഷം; ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടു

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതികളെ സിപിഎം പുറത്താക്കി; ജില്ലാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി

ഡെല്‍റ്റ വകഭേദം അപകടകാരി; രണ്ട് ഡോസ് വാക്സിനെടുത്താലും വൈറസ് ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍

ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് രണ്ടാം തോല്‍വി

ഭാര്യയുടെ കൂടെ താമസിച്ചിരുന്ന യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു; സംഭവം ചെങ്ങന്നൂരില്‍

വെള്ളിത്തിളക്കവുമായി മീരാഭായ് ചാനു മടങ്ങിയെത്തി; ഊഷ്മള സ്വീകരണമൊരുക്കി അധികൃതര്‍

സജന്‍ പ്രകാശ് സെമി കാണാതെ പുറത്ത്; ബോക്സിങ്ങിലും നിരാശ

യു.എ.ഇയിലേക്ക് ഓഗസ്റ്റ് രണ്ട് വരെ യാത്രാസര്‍വ്വീസില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്

ഛത്തീസ്ഗഢ് കോണ്‍ഗ്രസ് പുകയുന്നു; എംഎല്‍എയുടെ വാഹനത്തിനു നേരെ ആക്രമണം: പിന്നില്‍ മന്ത്രിയെന്ന് ആരോപണം

ടേബിള്‍ ടെന്നീസ്: മൂന്നാം റൗണ്ടില്‍ മണിക ബത്രയ്ക്ക് തോല്‍വി

ഫോണ്‍ വിളി വിവാദത്തില്‍ അഞ്ച് പേരെ എന്‍ സി പി സസ്‌പെന്‍ഡ് ചെയ്തു

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്, 135 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 %

യുവതിയുടെ മരണം; രതീഷിനെ കുടുക്കിയത് വിദേശത്ത് നിന്ന് ലഭിച്ച ഫോണ്‍വിളി, പീഡനവും നടന്നതായി റിപ്പോര്‍ട്ട്

ഭൂമിയെ കാത്തിരിക്കുന്നത് വലിയ പ്രളയകാലം; മാസത്തില്‍ പകുതി ദിവസവും പ്രളയസാധ്യതയെന്ന് നാസ

മീരാബായ് ചാനുവിന്‍റെ വെള്ളി സ്വര്‍ണമായേക്കും: സ്വര്‍ണം നേടിയ ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന

നടന്‍ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങി മേതില്‍ ദേവിക

ബി.ജെ.പിയിലെ തമ്മിലടി; രണ്ടാം വര്‍ഷത്തില്‍ രാജിവെച്ച്‌ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ

രാജ്യത്തെ വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്ത നഷ്ടത്തില്‍, തിരുവനന്തപുരത്ത് നഷ്ടം 100 കോടി

വെള്ളത്തിൽ മുങ്ങിയ ബസിന് മുകളില്‍ ഒമ്പത് ലക്ഷം രൂപയും കൈയിൽ പിടിച്ച് രന്‍ജീത് രാജെ ഇരുന്നത് ഏഴ് മണിക്കൂര്‍!

'കോര്‍ബിവാക്‌സ്' മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് ; സെപ്റ്റംബര്‍ അവസാനത്തോടെ പുറത്തിറങ്ങും

പ്രമുഖ തെന്നിന്ത്യന്‍ നടി ജയന്തി അന്തരിച്ചു

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മമത

പാലക്കാട് വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണിയെന്ന് കുടുംബം

ആലപ്പുഴ വള്ളികുന്നത്ത് പത്തൊമ്ബതുകാരിയുടെ സ്‍ത്രീധന മരണം; ഭര്‍തൃ മാതാപിതാക്കള്‍ കസ്റ്റഡിയില്‍

നടി യാഷിക ആനന്ദിന് കാറപകടത്തില്‍ ഗുരുതര പരുക്ക്; സുഹൃത്ത് മരിച്ചു

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ബിജെപി നേതാക്കളെ അനുവദിക്കില്ലെന്ന് കര്‍ഷകര്‍

കൊളംബിയയില്‍ കണ്ടെത്തിയ പുതിയ വകഭേദം ബ്രിട്ടനിലും റിപ്പോര്‍ട്ട് ചെയ്തു

ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 59കാരന്‍ പിടിയില്‍

കോവിഡ് വാക്സിന്‍ വിതരണത്തെ ചൊല്ലി തര്‍ക്കം; ഡോക്ടര്‍ക്ക മര്‍ദ്ദനം; സിപിഎം നേതാക്കള്‍ക്ക് എതിരെ കേസ്

View More