Image

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി; വീഴ്ചയുണ്ടായെന്ന് സമ്മതിച്ച്‌ ആശുപത്രി അധികൃതര്‍

Published on 16 June, 2021
മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി; വീഴ്ചയുണ്ടായെന്ന് സമ്മതിച്ച്‌ ആശുപത്രി അധികൃതര്‍
  പാലക്കാട്: പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി പാലക്കാട് ഡി.എം.ഒയോട് റിപ്പോര്‍ട്ട് തേടി. ഇന്നലെയാണ് ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരി പട്ടാമ്ബിയിലെ സേവന ആശുപത്രിയില്‍ വച്ച്‌ ഹൃദയാഘാതം മൂലം മരിക്കുന്നത്. ഇന്നലെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ വീട്ടിലേക്ക് കൊണ്ടുപോകാനായി എടുക്കും വഴിയാണ് മൃതദേഹത്തില്‍ എലി കടിച്ചത് കണ്ടത്.

മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ചു മുറിച്ച്‌ വികൃതമാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മാധ്യമ വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പാലക്കാട് ഡി.എം.ഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇന്നു തന്നെ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 

 ഇതേ സമയം സംഭവത്തില്‍  പട്ടാമ്ബി സേവന ആശുപത്രി അധികൃതര്‍വീഴ്ച സമ്മതിച്ചു  . സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ആശുപത്രി എം ഡി. സി പി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തും. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന പ്രകാരമാണ് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കാന്‍ അനുമതി നല്‍കിയതെന്നും ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് മുഖത്തെ മുറിവുകള്‍ കെട്ടിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക