Image

ബിനീഷ് കോടിയേരിയുടെ അഭിഭാഷകന് അസുഖം: ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു

Published on 16 June, 2021
ബിനീഷ് കോടിയേരിയുടെ അഭിഭാഷകന് അസുഖം: ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ 25ന് കേസ് വീണ്ടും പരിഗണിക്കും. ബിനീഷിന്റെ അഭിഭാഷകന് അസുഖം ബാധിച്ചതിനാല്‍ ബുധനാഴ്ച ഹാജരാകാന്‍ കഴിയില്ലെന്നും ഹര്‍ജി പരിഗണിക്കുന്നത് മറ്റാെരു ദിവസത്തേക്ക് മാറ്റണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

നേരത്തെ ഇഡിയ്ക്ക് വേണ്ടി ഹാജരാകാറുള്ള സര്‍ക്കാര്‍ അഭിഭാഷകന് കൊറോണ ബാധിച്ചതിനാല്‍ ഇഡിയുടെ അപേക്ഷ പരിഗണിച്ച്‌ രണ്ട് തവണ ഹര്‍ജി മാറ്റിയിരുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു രോഗ മുക്തനായില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചത്. എന്നാല്‍ ഇന്ന് അസുഖ ബാധിതനായതിനെ തുടര്‍ന്ന് ബിനീഷിന്റെ അഭിഭാഷകനും ഹാജരായില്ല. തുടര്‍ന്ന് കേസ് വീണ്ടും നീട്ടിവെയ്ക്കുകയായിരുന്നു.

ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്‍റെ അഭിഭാഷകന്‍ ഇതുസംബന്ധിച്ച വിശദീകരണം സമര്‍പ്പിച്ചതില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടിയിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക