America

മാപ്പ് പ്രവര്‍ത്തനോദ്ഘാടനം ഫാദര്‍ ഡോ.സജി മുക്കൂട്ട് നിര്‍വ്വഹിച്ചു

രാജു ശങ്കരത്തില്‍, മാപ്പ് പി.ആര്‍.ഓ

Published

on

ഫിലാഡല്‍ഫിയാ: വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന ശൈലിയില്‍ തിളങ്ങി അമേരിക്കന്‍  മലയാളികളുടെ ഇഷ്ട സംഘടനയായി എന്നും ഒന്നാമതായി തുടരുന്ന മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) 2021  ലെ പ്രവര്‍ത്തനോദ്ഘാടനം ഫിലഡല്‍ഫിയാ  ക്രിസ്‌റ്റോസ് മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച്  മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍   ബെന്‍സേലം സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ പള്ളി വികാരി റവ.ഫാദര്‍ ഡോ.സജി മുക്കൂട്ട്  നിലവിളക്കു കൊളുത്തി ഉദ്ഘാടനം  നിര്‍വ്വഹിച്ചു.

കോവിഡ് എന്ന മഹാമാരി അമേരിക്കയില്‍ ആഞ്ഞടിച്ച സന്ദര്‍ഭങ്ങളില്‍ സ്വജീവന്‍പോലും പണയപ്പെടുത്തി, അന്ന് ക്ഷാമമായിരുന്ന മാസ്ക്കും സാനിറ്ററൈസറും ഫിലഡല്‍ഫിയാ നിവാസികള്‍ക്കും  സ്ഥാപനങ്ങള്‍ക്കും  ആവശ്യാനുസരണം എത്തിച്ച്‌കൊടുക്കുവാനും, ലോക്ക്ഡൗണ്‍ കാലയളവില്‍ പൊരിയുന്ന വയറുകളുടെ വിശപ്പടക്കുവാന്‍ വേണ്ടി ക്രമീകരിച്ച ഭക്ഷ്യവിതരണവും, രോഗത്താല്‍ വലയുന്നവര്‍ക്കും 60 നു മുകളിലുള്ളവര്‍ക്കുമായി  നടപ്പാക്കിയ കോവിഡ് വാക്‌സിനേഷന്‍ ക്‌ളനിക്കും ഈ സംഘടനയുടെ ത്യാഗോജ്വലമായ പ്രവര്‍ത്തന മികവിന്റെ തെളിവുകളാണെന്ന് ബഹുമാനപ്പെട്ട സജി മുക്കൂട്ടച്ചനും മറ്റു പ്രാസംഗികരും വ്യകതമാക്കി  പറഞ്ഞപ്പോള്‍ സദസ്സില്‍ വിജയാഹ്‌ളാദത്തിന്റെ ഹര്‍ഷാരവം അലയടിച്ചുയര്‍ന്നു.

ഫിലാഡല്‍ഫിയാ സിറ്റി  കൗണ്‍സില്‍മാന്‍ ഡേവിഡ് ഓ  മുഖ്യാഥിതിയായി പങ്കെടുത്ത് ആശംസാ സന്ദേശം നല്‍കി. ഉത്ഘാടകന്‍ ബഹുമാനപ്പെട്ട സജി മുക്കൂട്ട് അച്ചനെ ജെയിംസ് പീറ്ററും, മുഖ്യാഥിതി ഡേവിഡ് ഓ യെ ബെന്‍സണ്‍ വര്‍ഗീസ് പണിക്കരും സദസ്സിന് പരിചയപ്പെടുത്തി.

പെന്‍സില്‍വാനിയാ സ്‌റ്റേറ്റ്  റെപ്രസെന്റ്‌ററ്റീവ് മാര്‍ട്ടിനാ വൈറ്റ്,  പെന്‍സില്‍വാനിയ ഹയര്‍കോര്‍ട്ട് ജഡ്ജ്  മരിയ മക്‌ളോഗിന്‍, പ്രശസ്ത അഭിഭാഷകന്‍ കാര്‍ലോസ് വേഗ, മുന്‍ ഫിലാഡല്‍ഫിയ സിറ്റി കണ്‍ഡ്രോളര്‍ ജോനഥാന്‍ സെയ്ദാല്‍  , ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍  വൈസ് പ്രസിഡന്റ് ബൈജു വര്‍ഗീസ്, കല പ്രസിഡന്റ് ജോജോ കോട്ടൂര്‍ എന്നിവരും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു . പ്രസ്തുത യോഗത്തില്‍   സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തെ പ്രശസ്തരായ നിരവധി ആളുകള്‍ സംബന്ധിച്ചു.

സെക്രട്ടറി ബിനു ജോസഫ്  പബ്ലിക്ക് പ്രോഗ്രാം എം സി ആയി പ്രവര്‍ത്തിച്ചു .  ആര്‍ട്ട്‌സ് ചെയര്‍മാന്‍ തോമസുകുട്ടി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന  കള്‍ച്ചറല്‍ പ്രോഗ്രാമില്‍  നിമ്മി ദാസിന്റെ നേതൃത്വത്തില്‍  അരങ്ങേറിയ .നടന വിസ്മയങ്ങള്‍ തീര്‍ത്ത നൃത്തപരിപാടി ഏറെ ആസ്വാദ്യമായി.  സാബു പാമ്പാടിയുടെ നേതൃത്വത്തില്‍ നടന്ന ഗാനമേളയും, ബിനു ജോസഫ്, തോമസുകുട്ടി  വര്‍ഗീസ്, എന്നിവരുടെ ഗാനങ്ങളും  ശ്രവണസുന്ദരമായിരുന്നു.

അമേരിക്കന്‍ നാഷണലാന്തം മെലീസ തോമസും, ഇന്ത്യന്‍  നാഷണലാന്തം  കെസിയാ വര്‍ഗീസും   ആലപിച്ചു . മാപ്പ് ജനറല്‍ സെക്രട്ടറി  ബിനു ജോസഫ്  സ്വാഗതവും, ട്രഷറാര്‍ ശ്രീജിത്ത് കോമാത്ത്   കൃതജ്ഞതയും പറഞ്ഞു.  മല്ലു കഫെ തയ്യാറാക്കിയ  വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ക്ക് തിരശീല വീണു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയിൽ നിന്നുള്ള  യാത്രാവിലക്ക് പിൻവലിക്കാനാകില്ലെന്ന് യു എസ് 

ആമസോണിനെ  ഇനി  വീടിന്റെ താക്കോൽ ഏൽപ്പിക്കാം (മോ?) 

കിറ്റും കിറ്റക്‌സും (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോയില്‍ അന്തരിച്ചു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ലെ തിരഞ്ഞെടുപ്പു പ്രഖ്യാപനം

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റ്

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ പരിപാടി

മനുഷ്യകടത്ത് അപകടങ്ങളില്‍ ഇരകളാവുന്നവരില്‍ വാഹനം ഓടിക്കുന്നവരും (ഏബ്രഹാം തോമസ്)

ഷുഗർലാൻന്റിന് അഭിമാനമായി സിമോൺ മാനുവേലിന് ഒളിമ്പിക് മെഡൽ

കേരളം നിക്ഷേപ സൗഹൃദമാണോ? ഡിബേറ്റ് ഫോറം സംവാദം ജൂലൈ 30നു

'ട്രമ്പ് വാക്‌സിന്‍' എല്ലാവരും സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സാറാ ഹക്കബി സാന്റേഴ്‌സ്

ഡാളസ്സിലെ താപനില ഈ വര്‍ഷം ആദ്യമായി മൂന്നക്കത്തിലേക്ക്

അത്മായ സിനഡിൻറെ പ്രസക്തിയും സാദ്ധ്യതകളും (ജോസഫ് മറ്റപ്പള്ളി)

എഴുത്തിലെ കൃത്യമായ ലക്ഷ്യബോധം (ജോർജ് എബ്രഹാമുമായി അഭിമുഖം)

ജോർജ് എബ്രഹാം: സാമൂഹിക നീതിക്കായി ചലിക്കുന്ന പേന (ഇ-മലയാളിയുടെ ലേഖനങ്ങൾക്കുള്ള (ഇംഗ്ലീഷ്) അവാർഡ്

ഹൗചിസ് പിന്‍ചക്രം (കാര്‍ട്ടൂണ്‍: സിംസണ്‍)

പഠിക്കാൻ എളുപ്പം: ടെക്ഫ്യൂണിക്സ് പഠന സഹായിയുമായി ആൻ ആൻഡ്രൂസ്

ഒളിമ്പിക്സ് വാർത്തകൾ ഇന്ത്യ ലൈഫിൽ വായിക്കുക

ദേശീയ ഓണാഘോഷത്തിന് തെയ്യാട്ടം (നീലീശ്വരം സദാശിവൻകുഞ്ഞി)

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 28-ന്

ഒളിമ്പിക്‌സ് വേദിയില്‍ അമേരിക്കന്‍ താരം നിഖില്‍ തിളങ്ങുമ്പോള്‍ അഭിമാനിക്കാം മലയാളിക്കും

ഡാളസ് കൗണ്ടിയിലും കോവിഡ് വ്യാപിക്കുന്നു; ഓറഞ്ച് അലർട്ടിലേക്ക്

കാനഡ മുസ്ലിം മലയാളി അസോസിയേഷൻ ഈദ് ഗാഹ് സംഗമം മിസ്സിസാഗാ എംപി റുഡോ കുസറ്റോ മുഖ്യാതിഥി

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ 2021 പുരസ്ക്കാരം പത്മശ്രീ യൂസഫ്അലി ഏറ്റുവാങ്ങി

ദേശീയ ഓണാഘോഷം ജനനിബിഡവും ചരിത്രവുമാകുമെന്ന് വിന്‍സന്റ് ഇമ്മാനുവേല്‍

യു എസിലെ കോവിഡ് കേസുകളിൽ 83 ശതമാനവും ഡെൽറ്റ വകഭേദം; വ്യാപനം രൂക്ഷം 

വൈദേഹി ഡോംഗ്രെ   2021 ലെ മിസ് ഇന്ത്യ യുഎസ്എ കിരീടമണിഞ്ഞു 

പെഗാസസ് ഫോൺ ചോർത്തൽ നിന്ദ്യമായ നടപടി: ജോർജ് എബ്രഹാം

റവ.ഡോ.ജോബി മാത്യുവിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി.

പിതാവിനെ കൊലപ്പെടുത്തിയ കേസ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് അറസ്റ്റില്‍

View More