അബുദാബി : കനത്ത ചൂടില്‍ പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് കുളിര്‍മ പകരാന്‍ കൃത്രിമ മഞ്ഞുകണങ്ങള്‍ തളിക്കുന്ന ആധുനിക വിദ്യ അബുദാബിയിലെ പബ്ലിക് പാര്‍ക്കില്‍ സ്ഥാപിച്ചു. മുഹമ്മദ് ബിന്‍ സായിദ് സിറ്റി പബ്ലിക് പാര്‍ക്കിലാണ് പുതുമയാര്‍ന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.
നാലു തരത്തിലുള്ള കൃതൃമ മിസ്ഡ് സ്പ്രേയാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. പൊതുജനങ്ങളില്‍ നിന്നും അഭിപ്രായമറിഞ്ഞശേഷം കൂടുതല്‍ പാര്‍ക്കുകളിലേക്കു ഇതേ സംവിധാനം വ്യാപിപ്പിക്കാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. ആളുകള്‍ എത്തുന്നത് അനുസരിച്ചു സെന്‍സറുകള്‍ നിയന്ത്രിക്കുന്നത് മൂലം വെള്ളം പാഴാകുന്നത് ഒഴിവാക്കപ്പെടും.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള