Gulf

മലയാളികള്‍ക്ക് അഭിമാനമായി ഡോ. ഹിലാല്‍ ഹനീഫ

Published

onഡബ്ലിന്‍: സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഈ വര്‍ഷത്തെ മികച്ച ഡോക്ടര്‍(ഔട്ട്സ്റ്റാന്‍ഡിംഗ് എന്‍സിഎച്ച്ഡി ഓഫ് ദി ഇയര്‍) അവാര്‍ഡ് നേടി ഡോ. ഹിലാല്‍ ഹനീഫ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിനും അഭിമാനമായി.

മഹാമാരിയെ ശക്തമായും ശാസ്ത്രീയമായും നേരിടുന്ന അയര്‍ലന്‍ഡിലെ സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോപ്‌സിറ്റലില്‍ സീനിയര്‍ മെഡിക്കല്‍ രജിസ്ട്രാര്‍ പദവിയില്‍ ഒരു വര്‍ഷത്തിലേറെയായി കോവിഡ് അസെസ്സ്‌മെന്റ് യൂണിറ്റിന് നേതൃത്വം നല്‍കിവരുന്ന ഡോ. ഹിലാല്‍ പ്രശംസനീയമായ സേവന മികവ് കാഴ്ചവച്ചതിനാണ് യൂണിവേഴ്‌സിറ്റി ഹോപ്‌സിറ്റലിലെ മെഡിക്കല്‍ ഫാക്കല്‍റ്റി അദ്ദേഹത്തെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നല്‍കി അംഗീകരിച്ചത്. ഒരു ഇന്ത്യന്‍ ഡോക്ടര്‍ക്ക് അയര്‍ലന്‍ഡില്‍ ആദ്യമായി ലഭിക്കുന്ന അവാര്‍ഡാണിത്.

കോവിഡ് മാനദണ്ഡം പാലിച്ചുള്ള ലളിതമായ ചടങ്ങില്‍ ഡയറക്ടര്‍ ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് എഡ്യൂക്കേഷന്‍ & റിസര്‍ച് , ഫെലോ ഓഫ് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് പ്രൊഫസര്‍ കാതറിന്‍ മെക്ഹ്യൂഗ് ഡോ. ഹിലാലിന് അവാര്‍ഡ് സമ്മാനിച്ചു. കോവിഡും അനുബന്ധ രോഗാവസ്ഥയുമുള്ള അനേകംപേര്‍ക്ക് രോഗമുക്തിക്കായി ഡോ. ഹിലാല്‍ അഹോരാത്രം നല്‍കിയ സേവനവും കഠിനാധ്വാനവും മെഡിക്കല്‍ പ്രഫഷന് ഒരു മാതൃകയാണെന്ന് പ്രഫസര്‍ മെക്ഹ്യൂഗ് അഭിപ്രായപ്പെട്ടു.


മെഡിക്കല്‍ ഡിഗ്രിയോടെ 2014 ല്‍ അയര്‍ലന്‍ഡിലെത്തിയ ഡോ. ഹിലാല്‍ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സില്‍ നിന്നും ഇന്േറണല്‍ മെഡിസിനില്‍ സ്‌പെഷ്യാലിറ്റി ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കി എംആര്‍സിപി അയര്‍ലന്‍ഡ്, എംആര്‍സിപി യുകെ ബിരുദാനന്തര യോഗ്യതകളും കരസ്ഥമാക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടന നടത്തുന്ന കോവിഡ് റിസേര്‍ച്ച് പഠനങ്ങളില്‍ അംഗവുമാണ് ഡോ. ഹിലാല്‍. കൊല്ലം സ്വദേശിയായ ഡോ:ഹിലാല്‍ ഭാര്യ സെനയോടും മകന്‍ സെയിനോടുമൊപ്പം സ്ലൈഗോയിലാണ് താമസം.

റിപ്പോര്‍ട്ട് ജെയ്‌സണ്‍ കിഴക്കയില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ഞായറാഴ്ച

രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു

ജര്‍മനിയില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ഇനി നഷ്ടപരിഹാരമില്ല

വാറിംഗ്ടണ്‍ മലയാളി അസോസിയേഷനു പുതിയ നേതൃത്വം

ലീഡ്‌സ് മലയാളി അസോസിയേഷന്റെ കലാവിരുന്ന് ഒക്ടോബര്‍ 9 ന്

മെയ്ഡ്‌സ്റ്റോണില്‍ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 16ന്

സ്വിറ്റ്സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി

അയര്‍ലന്‍ഡ് മാതൃവേദിക്ക് നാഷണല്‍ അഡ്‌ഹോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി

ഇന്ത്യക്കാരുടെ റിയല്‍ എസ്റ്റേറ്റ് ആസ്തി, ബാങ്ക് അക്കൗണ്ട് വിവരം ഈ മാസം സ്വിറ്റ്‌സര്‍ലന്‍ഡ് കൈമാറും

കുടിയേറ്റക്കാരില്‍ കണ്ണുംനട്ട് ജര്‍മനി; പ്രതിവര്‍ഷം വേണ്ടത് നാലു ലക്ഷത്തോളം തൊഴിലാളികളെ

എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടനം ഒക്ടോബര്‍ രണ്ടിന്

യുക്മ 'ഓണവസന്തം:2021' സെപ്റ്റംബര്‍ 26 ന്

ബോള്‍ട്ടണ്‍ സെന്റ് ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ കന്യാമറിയത്തിന്റെ ജനന തിരുനാള്‍

അയര്‍ക്കുന്നം-മറ്റക്കര സംഗമം പ്രൗഢോജ്ജ്വലം

ഞായറാഴ്ച സംഗീതമയമാക്കാന്‍ പത്തു കുട്ടികള്‍ എത്തുന്നു

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സിഎസ്എസ്എയുടെ പുതിയ സബ്കമ്മറ്റി രൂപീകൃതമായി

വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ചിന് പുതിയ അല്‍മായ നേതൃത്വം

ചേന്നാട് സ്വദേശി ആഴാത്ത് ഷാജി മാത്യൂസ് ഓസ്ട്രിയയില്‍ നിര്യാതനായി

ഏലിക്കുട്ടി ജോസഫ് നിര്യാതയായി

ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി കൊണ്ടാടി

സമീക്ഷ പൂള്‍ ബ്രാഞ്ചിന് പുതു നേതൃത്വം

അഫ്ഗാനില്‍ ഒരു കോടി കുട്ടികള്‍ക്ക് സഹായം ആവശ്യമുള്ളതായി യൂനിസെഫ്

പതിനൊന്നാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സരം സമാപിച്ചു; ഗ്ലാഡിറ്റേഴ്‌സ് ചുണ്ടന് ഒന്നാംസ്ഥാനം

ലീബെ സംഗീത ആല്‍ബം റീലീസ് ചെയ്തു

ജര്‍മനിയുടെ കാബൂള്‍ ഒഴിപ്പിക്കല്‍ എത്രയും വേഗം അവസാനിപ്പിക്കുമെന്ന് മെര്‍ക്കല്‍

യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബര്‍ 15,16,17 തീയതികളില്‍

അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണറായി മലയാളിയായ ജിനിഷ് രാജനെ നിയമിച്ചു

ജര്‍മനിയില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഓണാഘോഷം ഓഗസ്റ്റ് 20 ന്

'തുയിലുണര്‍ത്തും' തരംഗമായി ഓണപ്പാട്ട് മനം നിറയ്ക്കും

സമീക്ഷ യുകെയുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു

View More