fomaa

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

(സലിം ആയിഷ : ഫോമാ പി ആർ ഓ)

Published

on

സപ്തവർണ്ണങ്ങളുടെ നിറക്കൂട്ടുകൾ ചാർത്തി, ആത്മ വിശ്വാസത്തിന്റെയും, നിശ്ചയ ദാർഢ്യത്തിന്റെയും, സൗന്ദര്യത്തിന്റെയും പകർന്നാട്ടവുമായി മലയാളി വനിതകൾ അണിനിരക്കുന്ന മയൂഖം മേഖല മത്സരങ്ങൾക്ക് ജൂലൈ പതിനേഴിന്  തുടക്കം കുറിക്കും. ഫ്ളവേഴ്സ് ടിവി യു.എസ്.എയുമായി കൈകോർത്ത് ഫോമാ വനിതാ വേദി തുടക്കം കുറിച്ച മയൂഖം മേഖല മത്സരങ്ങൾ ഫ്‌ളവേഴ്സ് ടീവിയിൽ തത്സമയം പ്രക്ഷേപണം ചെയ്യും. ന്യൂയോർക്ക് മെട്രോ, മിഡ് അറ്റലാന്റിക് മേഖലകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ആദ്യഘട്ടത്തിൽ മാറ്റുരക്കുക.

മുഴുവൻ സമയ ജോലിയിലും , വീട്ടുജോലികളിലും ആയി ഒതുങ്ങി പോകുകയും, തങ്ങളുടെ സർഗ്ഗഭാവനകളെ പരിപോഷിപ്പിക്കാൻ അവസരങ്ങളില്ലാതെയോ ആത്മവിശ്വാസവുമില്ലാതെയോ, പ്രോത്സാഹനമില്ലാതെയോ അരികു വത്കരിക്കപ്പെട്ടുപോകുകയും ചെയ്‌ത  സ്ത്രീകളെ  പൊതുവേദികളിൽ എത്തിക്കുകയും പിന്തുണക്കുകയൂം ചെയ്യുക  എന്ന  ലക്‌ഷ്യം സാക്ഷാൽക്കരിക്കുന്നതിന്റെ  ആദ്യ പടിയാണ് മയൂഖം.

ശീമാട്ടി എന്ന പ്രശസ്ത വസ്ത്ര വ്യാപാര  സ്ഥാപനയുടമയും, വനിതാവ്യാപാരിയും, ഫാഷൻ ഡിസൈനറുമായ ശ്രീമതിബീന കണ്ണൻ ചട്ടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേരും. അമേരിക്കയിലെയും, കേരളത്തിലെയും  മികവ് തെളിയിച്ച മലയാളികളായ പ്രഗത്ഭരായ രേഖ നായർ, ആതിര രാജീവ്, ലക്ഷ്മി സുജാത, ഷംഷാദ് സയ്യദ് താജ്, ഡോ:അപർണ്ണ പാണ്ഢ്യ, രാജൻ ചീരൻ,ഷൈന ചന്ദ്രൻ, ഹിമി ഹരിദാസ് എന്നിവരാണ് വിധികർത്താക്കളായി പങ്കെടുക്കുന്നത്.

രണ്ടു മേഖലകളിൽ നിന്നായി 16 മലയാളി വനിതകൾ മത്സരത്തിൽ പങ്കെടുക്കും. മൂന്ന് ഘട്ടങ്ങളായാണ് മത്സരം നടക്കുക. വസ്ത്ര ശ്രേണിയിലെ പ്രത്യേകത കൊണ്ട് വനിതകൾ ഏറെ ഇഷ്ടപ്പെടുന്ന സാരീ ധരിച്ചുള്ള ആദ്യ ഘട്ടം, വിവിധങ്ങളായ വസ്തുക്കൾ ഉപയോഗിച്ച് വ്യക്തി പ്രാഗൽഭ്യം തെളിയിക്കുന്ന പ്രോപ്പർട്ടി റൗണ്ട്, പങ്കെടുക്കുന്നവരുടെ ആത്മവിശ്വാസവും, വിവിധ വിഷയങ്ങളിലുള്ള നിലപാടുകളും, കഴിവും മാറ്റുരക്കുന്ന വ്യക്തിത്വ വിശകലനം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന മത്സരത്തിനു നേതൃത്വം നൽകുന്നത് മേഖലാ കോർഡിനേറ്റർമാരായ  ദീപ്തി നായർ, സിമി സൈമൺ, പ്രീതി വീട്ടിൽ ,മീനൂസ് അബ്രഹാം, ജൂലി ബിനോയ്, മരിലിൻ അബ്രഹാം എന്നിവരാണ്.

പ്രോഗ്രാം ഡയറക്ടറായ ബിജു സക്കറിയ, ഫോമാ വനിതാ ദേശീയ  സമിതി   ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ, എന്നിവരാണ് മയൂഖം പരിപാടിയുടെ പിന്നണി പ്രവർത്തകർ. ഷാജി പരോൾ ആണ് മയൂഖത്തിന്റെ ആപ്ലിക്കേഷൻ വികസിപ്പിച്ചതും മറ്റു സാങ്കേതിക സഹായങ്ങൾ നൽകുന്നതും. പരസ്യവും ഗ്രാഫിക് സാങ്കേതിക വിദ്യകളും ചെയ്ത് സഹായിക്കുന്നത് ആരതി ശങ്കറും, മയൂഖത്തിന്റെ പശ്ചാത്തല സംഗതം ഒരുക്കിയത് ജ്യോത്സന കെ നാണുവാണ്.രേഷ്മ രഞ്ജനാണ് സാമൂഹ്യ മാധ്യമ വാർത്തകൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ഹെഡ്ജ് ബ്രോക്കറേജ്, ജോസഫ് ആൻഡ് സുജ, ജോയ് ആലുക്കാസ്, ജയലക്ഷ്മി സിൽക്സ് , മയൂര സിൽക്സ് എന്നിവരാണ് പരിപാടിയുടെ പ്രായോജകർ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

View More