ന്യൂയോര്‍ക്ക്: ഫോമായുടെ വനിതാവിഭാഗമായ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം
ജൂലൈ 21 വൈകുന്നേരം 6.00 മണിയ്ക്ക് ഫ്ളോറല്‍ പാര്‍ക്കിലെ 26 ടൈസണ്‍ അവന്യൂവില്‍
വച്ച് പ്രശസ്തസാഹിത്യകാരിയായ മാനസി നിര്‍വഹിക്കുന്നതാണ്.
ഫോമായും
സാംസ്കാരികമാസികയായ ജനനിയും ചേര്‍ന്നൊരുക്കുന്ന സാഹിത്യ ശില്പശാലയോടനുബന്ധിച്ച്
നടക്കുന്ന പൊതുസമ്മേളനത്തിലാണ് വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം
നടക്കുന്നത്.
ഫോമായുടെ ആരംഭം മുതലുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും വിമന്‍സ്
ഫോറം അംഗങ്ങളുടെ പ്രാതിനിധ്യവും സഹകരണവും ശ്രദ്ധേയമായിരുന്നു. ലോസ് വേഗസില്‍ നടന്ന
രണ്ടാമത് ഫോമ നാഷണല്‍ കണ്‍വന്‍ഷനില്‍ പ്രൗഢഗംഭീരമായ ഒരു വനിതാസമ്മേളനം
സംഘടിപ്പിക്കുവാന്‍ വിമന്‍സ് ഫോറത്തിന് കഴിഞ്ഞു.
ജീവകാരുണ്യപ്രവര്ത്തനങ്ങളുള്പ്പെടെ നിരവധി കര്‍മ്മപരിപാടികള്‍ക്ക്
ദീര്‍ഘവീക്ഷണത്തോടെ വിമന്‍സ് ഫോറം രൂപംനല്കി വരുന്നു.
ഗ്രേസി ജയിംസ്
ആണ് വിമന്‍സ് ഫോറത്തിന്റെ ചെയര്‍ പേഴ്സണ്‍. കൂടാതെ ലോണാ ഏബ്രഹാം, ഷമീമ
റാവുത്തര്‍, ഗ്രേസി വറുഗീസ്, ലിസാ അലക്സ് എന്നിവരും കമ്മറ്റിയില്‍ സജീവമായി
പ്രവര്‍ത്തിക്കുന്നു.
അമേരിക്കയുടെ വിവിധഭാഗങ്ങളില്‍നിന്നായി റീനി മമ്പലം, റെനി
പൗലോസ്, അന്നമ്മ മാപ്പിളശ്ശേരി, ത്രേസ്യാമ്മ നാടാവള്ളില്‍, ഡോ. സാറാ ഈശോ, സലോമി
ഊരാളില്‍, കുസുമം ടൈറ്റസ് തുടങ്ങിയ നിരവധി വനിതകള്‍ വിമന്‍സ് ഫോറത്തിന്റെ
വിജയത്തിന് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു.
എല്ലാ മലയാളിവനിതകളേയും
വിമന്‍സ് ഫോറം ഉദ്ഘാടനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഗ്രേസി ജയിംസ്
അറിയിച്ചു.