Image

സ്ത്രീ ധനം (കവിത: രേഖാ ഷാജി)

Published on 25 July, 2021
സ്ത്രീ ധനം (കവിത: രേഖാ ഷാജി)
വധുവണിയും
മിന്നും പൊന്നിനെയളക്കു
മാണിൻ മനസ്സിൻ
അമിതാർത്തിയാകരുത്,
സ്ത്രീധനം.

അന്യമാമൊരു വീട്ടിൽ
ഏകയായ്വന്നു ജീവിതം
തുടങ്ങും പെണ്ണിൻ
മനക്കരുത്താകണം
സ്ത്രീധനം.

ഒരു നവ്യ പിറവിക്കു
ഉന്മയും ഊർജ്ജവു
മേകുന്ന നാരിതൻ
കരുത്താകണം
സ്ത്രീധനം.

ഉടമ്പടി കളില്ലാത്ത
ഉയിരിൻ ഉയിരാകണം
സ്ത്രീധനം.

പ്രണയാർദ്ര
നിമിഷത്തിലെങ്ങോ
അനുഭവിച്ച
കേവലാനന്ദരാഗ
മാകണമീ  സ്ത്രീധനം.

സ്ത്രീധന
വ്യാഖ്യനങ്ങൾക്ക്
മാറ്റത്തിൻ മാറ്റൊലി
കൊള്ളട്ടെ ഭൂമിയിൽ.

ഇണയായി  തുണയായി
സ്നേഹ വസന്തമായി
കൂടെയുണ്ടാകുന്ന
അനുപമ  ബന്ധത്തിൻ
അളവുകോലാകണം
സ്ത്രീധനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക