Image

മസ്കറ്റ് മൊർത്ത്ശ്മൂനി പള്ളിയിൽ വലിയപ്പെരുന്നാൾ ജൂലൈ 24 ന് ആരംഭിക്കും

വാർത്ത - ബിജു, വെണ്ണിക്കുളം. Published on 25 July, 2021
മസ്കറ്റ് മൊർത്ത്ശ്മൂനി പള്ളിയിൽ വലിയപ്പെരുന്നാൾ ജൂലൈ 24 ന് ആരംഭിക്കും
മസ്കറ്റ് ● മരുഭൂമിയിലെ മഹാത്ഭുതവും അതിശയങ്ങളുടെ കലവറയുമായ മസ്കറ്റ്ഗാലാ മൊർത്ത്ശ്മൂനി യാക്കോബായ സുറിയാനി പള്ളിയിൽ ശുദ്ധിമതിയായ മൊർത്ത്ശ്മൂനി അമ്മയുടെയും സഹദേന്മാരായ ഏഴ് മക്കളുടെയും ഗുരുവായ മോർ ഏലിയാസറിൻ്റെയും ഓർമ്മപ്പെരുന്നാളും ഒൻപതുനോമ്പാചരണവും ജൂലൈ 24 മുതൽ ഓഗസ്റ്റ് 1 വരെ ഭക്ത്യാദരപൂർവ്വം കൊണ്ടാടും.
ജൂലൈ 24 ശനി രാവിലെ 7.45 ന് പ്രഭാത പ്രാർത്ഥനയും 8.30 ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് കൊടിയേറ്റും നടക്കും. തുടർന്നു വരുന്ന ദിവസങ്ങളിൽ രാവിലെ 5.30 ന് പ്രഭാത നമസ്ക്കാരം 6 മണിക്ക് വിശുദ്ധ കുർബ്ബാന വൈകിട്ട് 7.30 ന് സന്ധ്യാപ്രാർത്ഥന എന്നിവ ഉണ്ടാകും. ജൂലൈ 31 ശനി വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും തുടർന്ന് മൈലാപ്പൂർ-ബാംഗ്ലൂർ ഭദ്രാസനാധിപൻ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥപ്രാർത്ഥന എന്നിവ നടക്കും.
എല്ലാ പെരുന്നാൾ ശുശ്രൂഷകളും സൂം ആപ്ലിക്കേഷനിലൂടെ യൂസർ ഐ.ഡി : 842 1625240, പാസ് വേഡ് : GHALA123 എന്നിവ മുഖേന തൽസമയം കാണാനാകും. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. അഭിലാഷ് അബ്രഹാം, ട്രസ്റ്റി തോമസ് രാജൻ,സെക്രട്ടറി ജോർജ് വർഗീസ് എന്നിവർ നേതൃത്വം നൽകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക