America

കേരളം നിക്ഷേപ സൗഹൃദമാണോ? ഡിബേറ്റ് ഫോറം സംവാദം ജൂലൈ 30നു

എ.സി. ജോര്‍ജ്ജ്

Published

on

ഹൂസ്റ്റണ്‍: കേരളത്തില്‍ വന്നു മുതല്‍ മുടക്കാനും വ്യവസായ വ്യാപാര സംരംഭങ്ങള്‍ തുടങ്ങാനുമുള്ള ആഹ്വാനങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. പക്ഷെ ആ അഭ്യര്‍ത്ഥനകള്‍ മാനിച്ച് കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങിയ തദ്ദേശികളും പ്രവാസികളും പലപ്പോഴും അവിടത്തെ പല രാഷ്ട്രീയ നേതാക്കളില്‍ നിന്നും, ജന പ്രതിനിധികളില്‍ നിന്നും, ഉദ്യോഗസ്ഥരില്‍ നിന്നും വളരെ കൈപ്പേറിയതും അന്യായവുമായ പ്രതിബന്ധങ്ങളാണ് കൂടുതായി നേരിടേണ്ടി വരുന്നത്. അവിടെ മുതല്‍ മുടക്കി വിജയിച്ചവര്‍ തുലോം പരിമിതമാണ്. പരമാര്‍ത്ഥങ്ങള്‍ വെളിപ്പടുത്തുമ്പോള്‍ അതു കേരളത്തിനോ ദേശത്തിനോ വിരുദ്ധമാണെന്നു വ്യാഖ്യാനിക്കപ്പെടരുത്. നാടിനും നാട്ടാര്‍ക്കും തൊഴില്‍പരമായും സാമ്പത്തീകമായും മറ്റും വളരെ അധികം നേട്ടങ്ങളുണ്ടാകുന്ന പദ്ധതികളുമായി മുന്നോട്ടു വരുന്ന പ്രവാസികള്‍ തദ്ദേശീയരോടൊപ്പം അല്ലെങ്കില്‍ അവര്‍ക്കു നൂറു നൂറു വിലങ്ങു തടികളിടുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രവര്‍ത്തകരേക്കാള്‍ ദേശത്തെ സ്‌നേഹിക്കുന്നവരാണ്. പ്രവാസികളുടെ സംഭാവനകളാണ് കേരളത്തിന്റെ സമ്പത്തിന്റെ നട്ടെല്ല് എന്നതും മറക്കരുത്. പ്രവാസികളുടെ നാട്ടിലുള്ള സ്വത്തുവകകള്‍ക്കും ന്യായമായ സംരക്ഷണം കിട്ടുന്നില്ല. പ്രവാസികള്‍ പ്രത്യേകമായി കബളിക്കപ്പെടാറില്ലെ? പീഡനങ്ങള്‍ ഏറ്റു വാങ്ങാറില്ലെ? അവരുടെ നാട്ടിലുള്ള സ്വത്തു വകകള്‍ ന്യായമായി ക്രയവിക്രയങ്ങള്‍ നടത്താന്‍ പോലും സാധിക്കാത്ത അവസ്ഥകള്‍ ധാരാളമില്ലെ? അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. മനസ്സു തുറക്കുന്നു. സംരംഭകരെ അന്യായമായി നിയമകുരുക്കിലാക്കുന്നു, വേട്ടയാടുന്നു. പാരവക്കുന്നു. റെയിഡു ചെയ്യുന്നു.

ഈയിടെ നടമാടുന്ന കിറ്റക്‌സ് കമ്പനി വിവാദവും ഒരുദാഹരണമായി കാണിക്കാവുന്നതാണ്. ഇത്തരത്തില്‍ വെളിച്ചത്തുപോലും വരാത്ത ധാരാളം സംഭവങ്ങള്‍ ഇന്ത്യയില്‍ കേരളത്തില്‍ പ്രത്യേകിച്ചും നടമാടുന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥ, അഴിമതി മറ്റു മാനസിക പീഡനങ്ങള്‍ക്കും ഇരയായ പ്രവാസികള്‍ക്കും, സ്വദേശികള്‍ക്കും ആര്‍ക്കും ഈ സംവാദത്തില്‍ പങ്കെടുത്ത് പ്രതികരിക്കാം. അതിനെതിരെ പരിഹാരങ്ങള്‍ നിര്‍ദേശിക്കാം. കക്ഷിഭേദമെന്യേ നേതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. എന്നാല്‍ എല്ലാവര്‍ക്കും തുല്യസമയവും പരിഗണനയുമാണിവിടെ സംവാദത്തില്‍ നല്‍കുന്നത്. കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എയില്‍ പ്രത്യേകം ഭാരവാഹികളില്ലാ. പ്രവര്‍ത്തക വാളണ്ടിയേഴ്‌സ് മാത്രം. ഓരോ ഭാരവാഹികളുടെയും അന്യോന്യമുള്ള അപദാനങ്ങള്‍ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള നീണ്ട പരിചയപെടുത്തലുകളോ പ്രഭാഷണങ്ങളോ ഇവിടെ ഉണ്ടാകുകയില്ല. ആര്‍ക്കും ഈനിരീക്ഷണ വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. എല്ലാ പ്രമുഖ രാഷ്ട്രീയകക്ഷികളുടെയും, സാമുഹ്യ സാംസ്‌ക്കാരിക സംഘടനകളുടെയും ലോക്കല്‍, ഓവര്‍സീസ് അമേരിക്കന്‍ പ്രതിനിധികളുമായി കേരളാ ഡിബേറ്റ് ഫോറം പ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഈ പ്രസ് റിലീസ് പ്രത്യേക ക്ഷണമായി കണക്കാക്കി എല്ലാവരും പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ നിരീക്ഷണ-വിശകലന വെര്‍ച്വല്‍ ഓപ്പണ്‍ ഫോറത്തിന്റെ പ്രത്യേകത ഇതിലെ ജനകീയതയും എല്ലാവര്‍ക്കും തുല്യസമയവും പരിഗണനയും അവസരവുമാണ്. നാലൊആറൊ, വ്യക്തികള്‍ പാനലിസ്റ്റുകളായി അവര്‍ മാത്രം തുടര്‍ച്ചയായി അങ്ങു സംസാരിച്ചു പോകയല്ല ഇവിടെ ചെയ്യുന്നത്. കക്ഷിഭേദമെന്യേ തികച്ചും നിഷ്പക്ഷതയും നീതിയും പുലര്‍ത്തുന്ന കേരള ഡിബേറ്റ് ഫോറത്തിന്റെ ഈ നിരീക്ഷണ സംവാദ പ്രക്രിയയില്‍ ഏവരും മോഡറേറ്ററുടെ വിനീത നിര്‍ദ്ദേങ്ങളും അഭ്യര്‍ത്ഥനകളും ദയവായി കര്‍ശനമായി പാലിക്കേണ്ടതാണെന്നു മാത്രം.

ഈ ഓപ്പണ്‍ ഫോറം യോഗ പരിപാടികള്‍ തല്‍സമയം ഫെയ്‌സ്ബുക്ക്, യൂ ട്യൂബ് മീഡിയകളില്‍ ലൈവായി ദര്‍ശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയയ്ക്കും ഭാഗികമായിട്ടോ മുഴുവന്‍ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ്  ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്. 

ജുലൈ 30, വെള്ളിയാഴ്ച വൈകുന്നേരം 8 മണി മുതല്‍ (ന്യൂയോര്‍ക്ക് ടൈം)-ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം) ആയിരിക്കും മീറ്റിങ്ങു തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് 8 പിഎം എന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്വല്‍ (സൂം) മീറ്റിങ്ങില്‍ പ്രവേശിക്കാവുന്നതാണ്. കേരളത്തില്‍ നിന്നും യോഗത്തില്‍ സംബന്ധിക്കുന്നവരുടെ തീയതിയും സമയവും പ്രത്യേകം ശ്രദ്ധിക്കുക. അത് ജുലൈ 31 ശനിയാഴ്ച രാവിലെ 5.30 മുതല്‍ 'സും' മീറ്റിംഗില്‍ കയറാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:-
എ.സി. ജോര്‍ജ്ജ് : 281-741-9465, സണ്ണി വള്ളിക്കളം : 847-722-7598, തോമസ് ഓലിയാല്‍കുന്നേല്‍ : 713-679-9950, സജി കരിമ്പന്നൂര്‍ : 813-401-4178, തോമസ് കൂവള്ളൂര്‍ : 914-409-5772, കുഞ്ഞമ്മ മാതൃു : 281-741-8522,
ജോര്‍ജ് പാടിയേടം : 914-419-2395

ഈ (സും) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെകൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന് താഴെ കാണുന്ന ഐഡി,  തുടര്‍ന്ന് പാസ് വേഡ് കൊടുത്തു കയറുക.  

Date & Time: July 30, Friday 8 PM (Eastern Time - New York Time)
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09    
Meeting ID: 223 474 0207
Passcode: justice

Facebook Comments

Comments

  1. മോദിയുടെ MAKE IN INDIA പദ്ധതിയിൽ കേരളം ഉണ്ടാവില്ല അല്ലേ. അതോ കേരളത്തിലോട്ട് ചൈനയിൽ ഉണ്ടാക്കിയത് മാത്രമേ ഉപയോഗിക്കുകയുള്ളോ?! ഈ ചർച്ചയിൽ പങ്കെടുക്കുന്നവർ ഒരു കാര്യം പ്രധാനമായും പരിഗണിക്കണം. കേരളത്തിലെ വ്യവസായ നിക്ഷേപങ്ങൾ മാത്രമല്ല, ഇൻഡ്യ മൊത്തത്തിൽ വ്യവസായം കൊണ്ടുവരാനാണ് മോദിജി ശ്രമിക്കുന്നത്. അതാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത Make in India പദ്ധതി. ഒരു വ്യവസായം തുടങ്ങണം എങ്കിൽ മിനിമം 12 ലൈസൻസുകൾ വേണം. ഇത് എല്ലാം നിർബന്ധമായും വേണം എന്ന് നിയമം ഉണ്ടാക്കിയതും കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകൾ ആണ്. അതും കൂടി ഒന്ന് ചർച്ചയിൽ വരണേ. പ്രവാസി സ്വത്ത് സംരക്ഷണ നിയമം ഇപ്പോൾ റെഡിയാക്കാൻ നാട്ടിലേക്ക് പോയ നേതാക്കന്മാർക്കും അഭിനന്ദങ്ങൾ.

  2. സാധാരണയായി ആയി കാണുന്നതു പോലെ ഈ വാർത്തയിൽ അല്ലെങ്കിൽ അതിൻറെ ഫ്ലയറിലോ ഭാരവാഹികളുടെ, പിന്നെ നാട്ടിൽ നിന്നും, അമേരിക്കയിൽനിന്നും സംബന്ധിക്കുന്ന മന്ത്രി നേതാക്കളുടെയും സിനിമാതാരങ്ങളുടെ അമേരിക്കൻ മലയാളി നേതാക്കന്മാരുടെ ഒക്കെ നിരത്തിവെച്ച് പിച്ചർ ഫോട്ടോ ഇവിടെ കാണുന്നില്ലല്ലോ? അതെന്താ? സത്യം പറഞ്ഞാൽ ഞാൻ അമേരിക്കയിലെ 30 കൊല്ലം താമസിച്ച് ഒരു പുള്ളിയാ. ഞാനും ഭാര്യയും രണ്ട് ജോലിചെയ്ത് കുറച്ചു പൈസ ഒക്കെ ഉണ്ടാക്കി. നാട്ടിൽ നല്ല കെട്ടിടം പണിത് കുറച്ച് സ്ഥലം ഒക്കെ മേടിച്ചു താമസം തുടങ്ങിയതായിരുന്നു. ഒരു കൊല്ലം കഴിഞ്ഞതോടെ ഞാൻ നാട്ടിലെ ജീവിതം മതിയാക്കി. നാട്ടുകാരുടെ അയൽക്കാരുടെ അസൂയ നിറഞ്ഞ മുനവച്ച വാക്കുകൾ, പാർട്ടിക്കാരുടെ ദിവസവുമുള്ള പിരിവ്, പോലീസുകാരുടെ വീട്ടിൽവന്ന് ഉള്ള ഭീഷണിപ്പെടുത്തൽ പള്ളി പിരിവ് ചില നിസാര കാര്യങ്ങൾക്കായി ഞാൻ പല ഓഫീസുകളിൽ കയറി ഇറങ്ങി കൈക്കൂലി കുറച്ചു കൊടുത്തതാ എന്നിട്ടും ഫലമുണ്ടായില്ല . നാട്ടിൽ എൻറെ നാട്ടിലെ ജീവിത മോഹം ഞാൻ മതിയാക്കി അമേരിക്കയിൽ തിരിച്ചെത്തി. അമേരിക്കൻ ജീവിതം തന്നെ തന്നെ നല്ലത് . നാട്ടിലെ എങ്ങനെയെങ്കിലും ഒന്ന് വിറ്റുവിട്ടു കിട്ടിയാൽ മതിയായിരുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ ചിന്ത. വെള്ളിയാഴ്ചത്തെ മീറ്റിംഗിൽ അതെ ഞാനും കടന്നുവരുന്നുണ്ട്. വലിയ വലിയ അസോസിയേഷൻ നേതാക്കന്മാരും, മതനേതാക്കന്മാരും ഒക്കെ അവിടെയും കടന്നുവന്ന ഒത്തിരി ലാത്തി അടിച്ചു ഞങ്ങളുടെ സാധാരണക്കാരായ ഞങ്ങളുടെ അവസരം തട്ടിയെടുത്തു പാഴാക്കുകയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. - എബ്രഹാം വാക്കത്തി പാറ ([email protected])

  3. ജോൺ മത്തായി

    2021-07-26 08:42:24

    ഞാൻ അമേരിക്കയിൽ ഒരു കമ്പനിയിൽ നിന്ന് റിട്ടയർ ആയ മനുഷ്യനാണ്. നാട്ടിൽ പോയി അമേരിക്കൻ ടൈപ്പ് ഒരു കുട കമ്പനി തുടങ്ങാൻ ആരംഭിച്ചതാണ്. അതിനായി കുറച്ച് സ്ഥലവും മാവേലിക്കരയിൽ മേടിച്ചു. ഒത്തിരി പേർക്ക് കൈക്കൂലി കൊടുത്തു ഒത്തിരി പേരുടെ പുറകെ നടന്നു പലവിധ പെർമിറ്റും ലൈസൻസും കരസ്ഥമാക്കി. അതിനു വേണ്ടതായ കെട്ടിടവും മറ്റും പഞ്ചായത്തും വില്ലേജും താലൂക്കും മറ്റുപല ആഫീസർ മാരും പറഞ്ഞപ്രകാരം തന്നെ നിർമ്മിച്ചു. ചുരുക്കിപ്പറയാം. പിന്നീട് തൊഴിൽ പ്രശ്നങ്ങളായി തൊഴിലാളികൾ തന്നെ കെട്ടിടത്തിന് വന്ന തീയിട്ടു. ഒരു പോലീസും ഒരു മന്ത്രിയും എന്നെ രക്ഷിച്ചില്ല. അവരെല്ലാം വീണ്ടും എന്നോട് പലവിധ കൈക്കൂലി ആണ് ആവശ്യപ്പെട്ടത്. ഉപേക്ഷിച്ച്ഞാൻ അമേരിക്കയിലെ തിരിച്ചെത്തി. എൻറെ ഈ കഥ ഒരു നാലുകൊല്ലം മുമ്പ് ഇവിടെ ഒന്ന് രണ്ട് മന്ത്രിമാർ വന്നപ്പോൾ അവരോട് ഒന്ന് പറയണം എന്ന് എനിക്ക് തോന്നി. പക്ഷേ അവരെ കൊണ്ടുനടന്ന ഇവിടുത്തെ മലയാളി സംഘടനാ നേതാക്കളും മറ്റും അനുവദിച്ചില്ല. അവരെല്ലാം മന്ത്രിമാരുടെയും മറ്റും കൂടെ നിന്ന് ഫോട്ടോ എടുക്കാൻ ഉള്ള തുടക്കത്തിലായിരുന്നു ഒന്നു പോയി ഞാൻ പലവട്ടം കൈപൊക്കി സംസാരിക്കാൻ തുടങ്ങിയതാണ് ഇവിടത്തെ ആദ്യം പറഞ്ഞ മലയാളി നേതാക്കന്മാർ, ഞാൻ ബഹളമുണ്ടാക്കാൻ വന്നവരാണെന്നും പറഞ്ഞ എന്നെ പിടിച്ചു പുറത്താക്കി. അടുത്തകാലത്ത് ഒന്നുരണ്ട് സു മീറ്റിംഗിലും, പ്രത്യേകിച്ച് നാട്ടിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ എല്ലാം വന്നപ്പോൾ ഒരു രണ്ട് മിനിറ്റ് അവരോട് കഥയൊന്നു പറയാൻ ഞാൻ ആഗ്രഹിച്ചു കൈപൊക്കി . പക്ഷേ അവിടെയും എനിക്ക് ഒന്ന് പറയാൻ അവസരം തന്നില്ല.. അവിടെയും കണ്ടത് ഓരോ നേതാക്കളും വന്നു പരസ്പരം പുകഴ്ത്തി സംസാരിക്കുന്നതാണ് പിന്നെ ഇടയ്ക്കിടയ്ക്ക് സംഗീതവും ഡാൻസും ഉണ്ടായിരുന്നു. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ക്കും ഇവിടെനിന്നും എൻറെ പരാതി പലവട്ടം എഴുതിയ അറിയിച്ചതാണ്.. നിങ്ങൾ ഡിബേറ്റ് ഫോറം കാര് ആത്മാർത്ഥതയുണ്ടെങ്കിൽ നിങ്ങൾ ഇവിടെ എഴുതിയിരിക്കുന്ന മാതിരി സാധാരണക്കാരായ ഞങ്ങൾക്കും ക്കും വിഷയങ്ങൾ പറയാൻ ഒരു അവസരം തരണം നിങ്ങൾ കാര്യമായി ഒന്നും ചെയ്തില്ലേലും എനിക്ക് നാട്ടിൽ നിന്ന് കിട്ടിയ ഈ അവഗണന ത്തെപ്പറ്റി ഒക്കെ നാലു പേരോട് പറഞ്ഞെങ്കിലും ആശ്വാസം കൊള്ളട്ടെ. ഇനി ആരും ഇത്തരം അബദ്ധത്തിൽ ചാടാതെ ഇരിക്കട്ടെ. എനിക്ക് നാട്ടിലെ ഒരു പഴയ വീടും കുറച്ചു വസ്തുവും ഉണ്ടായിരുന്നു. അതും വിൽക്കാൻ ചെന്നപ്പോൾ ഇപ്പോൾ താലൂക്ക് ഓഫീസിലും പിന്നെ നാട്ടുകാരും എല്ലാവരും പല തടസ്സങ്ങളാണ് ഉന്നയിക്കുന്നത്. എല്ലാ ഞാൻ അമേരിക്കയിൽ പണിയെടുത്ത് ഉണ്ടാക്കിയ പണമാണ്. നിങ്ങൾ എഴുതിയിരിക്കുന്ന മാതിരി ഫോർമാലിറ്റിയും വലിയ വമ്പൻ അസോസിയേഷനുകളുടെ ഇടപെടലില്ലാതെ എൻറെ മാതിരിയുള്ള കുറച്ചുപേരുടെ നാട്ടിൽ അനുഭവവേദ്യമായ കഥകൾ ഒന്ന് കേൾക്കാൻ ഒന്ന് പ്രകടിപ്പിക്കാൻ ഒരു അവസരം തരിക. ഏതായാലും ഞാൻ മീറ്റിംഗിൽ കയറുന്നുണ്ട്. എനിക്ക് കുറച്ച് പറയാനുണ്ട് എന്നെ ചവിട്ടി ഇറക്കരുത് കേട്ടോ?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് -19: കാനഡ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് നീക്കി, നാളെ മുതൽ വിമാനങ്ങൾ പുനരാരംഭിക്കും

വൈറ്റ് ഹൗസ് ലക്ഷ്യം വച്ച് വീണ്ടും ട്രംപിറങ്ങുന്നുവെന്ന് സൂചന

ക്രിസ്ത്യാനി തോറ്റു പോയോ? (അമേരിക്കൻ ചിന്ത-195)

പി കെ ചാണ്ടി കുഞ്ഞ് അന്തരിച്ചു

പ്രസ്‌ക്ലബ്ബ് കോൺഫ്രൻസ്: കുരുവിള ജെയിംസ് ഗോൾഡൻ സ്പോൺസർ

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസ് ചിക്കാഗോ: റോയൽ മലബാർ കേറ്ററിംഗ് ഗോൾഡ് സ്പോൺസർ

യു. എന്നില്‍ മോദി നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ പ്രതിഷേധം

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

നമ്മൾ ബന്ധുക്കളോ?  ഇന്ത്യയിലെ  ബൈഡന്മാരെ  പരാമർശിച്ച്  മോദിയോട് പ്രസിഡന്റ്

ഇന്ത്യ വളരുമ്പോൾ ലോകം വളരുമെന്ന്  മോദി; പ്രധാനമന്ത്രിയും സംഘവും മടങ്ങി 

ഇന്ത്യക്കു 157 പുരാവസ്തുക്കൾ അമേരിക്ക കൈമാറി

പ്രധാനമന്ത്രിക്കെതിരെ  നാല് ഗ്രൂപ്പുകൾ യു.എന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു 

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കോവിഡിൽ മരിച്ചവർക്ക് ആദരാഞ്ജലി: യു.എന്നിൽ മോദിയുടെ പ്രസംഗം

ന്യു യോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം

പ്രസിഡണ്ട് ബൈഡന്റെ ജനപ്രീതിയിൽ ഇടിവ്

Kerala siblings move heaven and earth; Qualcomm to help India fully wired (Kurian Pampadi)

ടെക്സസ് അതിർത്തിയിലെ പാലത്തിനടിയിൽ ഇപ്പോൾ അഭയാർഥികളില്ല

അനീതികള്‍ക്കതിരെ ശബ്ദമുയര്‍ത്തുക ലക്ഷ്യമെന്ന് ഡോ. ദേവി നമ്പ്യാപറമ്പില്‍

26/11 മുംബൈ തീവ്രവാദ ആക്രമണങ്ങളിലെ പ്രതികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യയും യുഎസും

അബ്ബജാനും' 'ഖബറിസ്ഥാനും' തെരഞ്ഞെടുപ്പു രാഷ്ട്രീയ കുടിലതയും (ദല്‍ഹികത്ത് : പി.വി.തോമസ്)

നാന്‍സി പെലോസിയുടെ മേശയില്‍ കാല്‍ കയറ്റിവച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന്

ഫോര്‍ട്ട് വര്‍ത്തില്‍ കത്തുന്ന മാലിന്യ കൂമ്പാരത്തില്‍ നിന്നും കുട്ടിയുള്‍പ്പെടെ മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാം വാര്‍ഷികവും സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു

ഹെയ്ത്തി അഭയാര്‍ത്ഥികളെ തുരത്താന്‍ കുതിരകളെ ഉപയോഗിച്ചത് തെറ്റായ നടപടിയെന്ന് ബൈഡന്‍

അതിര്‍ത്തിയിലെ കുതിരപ്പട നിരോധനം(കാര്‍ട്ടൂണ്‍: സിംസണ്‍)

ഫിയക്കോന വെബിനാര്‍ സെപ്തംബര് 27 നു, മുഖ്യ പ്രഭാഷണം ഷാരോണ്‍ എയ്ഞ്ചല്‍

കേരളാ ക്രിക്കറ്റ്‌ ലീഗ്‌ യുഎസ്എ ആറാം സീസണിൽ ന്യൂയോർക്ക്‌ മില്ലേനിയം ക്രിക്കറ്റ്‌ ക്ലബ്ബ്‌ ജേതാക്കള്‍

മിഷന്‍ ടൈംസ് പ്രകാശനം ചെയ്തു

ന്യൂയോർക്കിലും കാനഡയിലും മഹാബലിമാർ രണ്ടു തലമുറയിൽ നിന്ന് (ജോസ് കാടാപുറം)

Fiacona is cautious for a good reason while welcoming the Prime Minister to the US

View More