ചേര്‍ത്തല കടക്കരപ്പള്ളിയില്‍ നേഴ്സായ ഹരികൃഷ്ണ എന്ന യുവതിയെ സഹോദരിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരി ഭര്‍ത്താവ് രതീഷ് കുറ്റം സമ്മതിച്ചതോടെ പുറത്തു വരുന്നത് ഭാര്യാ സഹോദരിയുടെ മേല്‍ കണ്ണുവച്ച രതീഷിന്റെ കഥ.
രതീഷിന്റെ ഭാര്യ നീതുവിന്റെ സഹോദരിയാണ് 25 കാരിയായ ഹരികൃഷ്ണ. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ താത്ക്കാലിക നേഴ്സാണ് ഹരികൃഷ്ണ. നീതു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. രണ്ടു വര്‍ഷമായി ഹരികൃഷ്ണയെ രതീഷ് ശല്ല്യപ്പെടുത്തുന്നു.
ജോലി കഴിഞ്ഞ് വൈകി തിരിച്ചെത്തുന്ന ദീവസങ്ങളില് രതീഷ് ഹരികൃഷ്ണയെ തന്റെ ബൈക്കില്‍ വീട്ടില്‍ കൊണ്ടു ചെന്നു വിടാറുണ്ടായിരുന്നു. സംഭവ ദിവസം അതായത് 23-ാം തിയത് രാത്രിയും ഹരികൃഷ്ണ ഡ്യൂട്ടി കഴിഞ്ഞ് തങ്കിക്കവലയില്‍ എത്തിയ ഹരികൃഷ്ണയെ രതീഷ് സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
നീതുവിന് അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാല്‍ വീട്ടിലുണ്ടായിരുന്നില്ല. കുട്ടികള്‍ രതീഷിന്റെ സ്വന്തം വീട്ടിലായിരുന്നു. വീട്ടിലെത്തിയ ശേഷം ഒപ്പം ജോലി ചെയ്യുന്ന യുവാവുമായി ഹരികൃഷ്ണയ്ക്കുള്ള അടുപ്പം രതീഷ് ചോദ്യം ചെയ്യുകയും ഇത് കടുത്ത തര്‍ക്കത്തിലേയ്ക്ക് വരികയും ഇതിനിടെ രതീഷ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ജനലില്‍ തലയിടിപ്പിക്കുകയുമായിരുന്നു. ബോധരഹിതയായി വീണ ഹരികൃഷ്ണയെ രതീഷ് പീഡിപ്പിച്ചു തുടര്‍ന്നാണ് വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊന്നത്.
തുടര്‍ന്ന് പുറത്തേയ്ക്കെത്തിച്ച് ജഡം മറവ് ചെയ്യാന്‍ കുഴിയെടുത്തു ഇവിടെ വച്ചും ചവിട്ടി. അപ്പോള്‍ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. എന്നാല്‍ മഴയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ കുഴിയെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് രതീഷ് മുങ്ങുകയായിരുന്നു.