Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതികളെ സിപിഎം പുറത്താക്കി; ജില്ലാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി

Published on 26 July, 2021
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതികളെ സിപിഎം പുറത്താക്കി; ജില്ലാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി


തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ കൂട്ട നടപടി. രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരേ നടപടിയെടുത്തു. ഇരിഞ്ഞാലക്കുട ഏരിയാ സെക്രട്ടറിയെയും മാറ്റിയിട്ടുണ്ട്. പ്രതികളായ  സുനില്‍കുമാര്‍, ബിജു കരീം, ജില്‍സണ്‍, ബിജോയ് എന്നീ ജീവനക്കാരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു ദിവസമായി നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനും തുടര്‍ന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിനും ശേഷമാണ് സിപിഎമ്മില്‍ കൂട്ട നടപടി ഉണ്ടായിരിക്കുന്നത്. ഉല്ലാസ് കളക്കാട്ട്, കെ.ആര്‍ വിജയ എന്നീ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെയാണ് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരിക്കുന്നത്. 

മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും നിലവില്‍ ഇരിഞ്ഞാലക്കുട ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ. ചന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്ന ഒരാളെ ഒഴികെ ബാക്കി എല്ലാവരെയും പുറത്താക്കാനും തീരുമാനിച്ചു. പുറച്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെയും ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 
 
ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് പുറത്താക്കപ്പെട്ട സുനില്‍കുമാര്‍, ബിജു കരീം. ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ജില്‍സണ്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക