Image

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

Published on 26 July, 2021
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

ചണ്ഡീഗഡ്: പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. സംസ്ഥാനത്തെ 117 മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഎപി നേതാവ് രാഘവ് ഛദ്ധ അറിയിച്ചു.  ശിരോമണി അകാലിദള്‍ ഉള്‍പ്പെടെയുള്ള ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുക്ത്സര്‍ ഗുര്‍മീത് സിങ് പാര്‍ട്ടി വിട്ട് എ.എ.പിയില്‍ ചേര്‍ന്നു. ഞ്ചാബില്‍ ആരുമായും സഖ്യമുണ്ടാക്കില്ലെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ചദ്ധ ട്വീറ്റ് ചെയ്തിരുന്നു. 
അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുക. എഎപി അധികാരത്തിലെത്തിയാല്‍ പഞ്ചാബിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുമെന്നും എല്ലാ കുടുംബങ്ങള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക